ഓഗസ്റ്റ് ഒന്നു മുതല്‍ ആറു വരെ കാര്‍ണിവല്‍ ഗ്ലോറി എന്ന ആഡംബര കപ്പലില്‍
നടക്കുന്ന ഫോമയുടെ മൂന്നാമത് അന്തര്‍ദേശീയ കണ്‍വന്‍ഷനില്‍ മലയാളം ടെലിവിഷന്‍ യുഎസ്എ പ്രതിനിധകളായ ജോസ് എബ്രഹാം, ജോര്‍ജ്
തുമ്പയില്‍ എന്നിവര്‍ പങ്കെടുക്കും.'സാഗരസംഗമം' എന്നു പേരിട്ടിരിക്കുന്ന ഈ കണ്‍വന്‍ഷനില്‍ നടക്കുന്ന പരിപാടികളും
അതില്‍ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖവും, മലയാളം
ടെലിവിഷന്‍ ടീം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നു.
പ്രവാസി മലയാളികളുടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ
കണ്‍വന്‍ഷന്റെ വിശദാംശങ്ങളും കലാ-സാംസ്ക്കാരിക പരിപാടികളുടെ അവതരണവും,
പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ചാനലായ മലയാളം ടെലിവിഷനില്‍ കൂടി
പ്രേക്ഷകര്‍ക്ക് കാണാം. കൂടാതെ പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച
ചെയ്യുന്ന പ്രവാസി ശബ്ദം എന്ന ജനപ്രിയ പരിപാടി കാര്‍ണിവല്‍ ഗ്ലോറി
കപ്പലില്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് -732 648 0576
www.malayalamtv.tv
ജോര്‍ജ് തുമ്പയില്‍