-->

America

ഇസ്രായേലിൻ്റെ ശീലോ ; എൻ്റെ യേശു : സൂസൻ പാലാത്ര

Published

on

ഇസ്രായേലിൻ്റെ ശീലോ
രാജാധിരാജൻ
തേജോമയൻ
കരുണാസമ്പന്നൻ
എൻ്റെ യേശു ..

ശ്രേഷ്ഠമഹാപുരോഹിതൻ
ലോകത്തിനുവേണ്ടി
ശിഷ്യന്മാർക്കു വേണ്ടി,
തന്നിൽ വിശ്വസിപ്പാൻ
ഉള്ളവർക്കു വേണ്ടി
പിതാവിനോടുപ്രാർത്ഥിച്ചു.
ആ ഭയങ്കര രാത്രിയിൽ..

ശാന്തനാണവൻ
തേജോമയനാണവൻ
മിശിഹായാണ്
ദോഷികളുടെ കയ്യിൽ
തന്നത്താനേല്പിച്ചു കൊടുത്തവൻ
യെരുശലേം പുത്രിമാർ നിലവിളിച്ചു...
ജ്ഞാനസമ്പൂരണ്ണൻ മൊഴിഞ്ഞേവം:
"യെരുശലേം പുത്രിമാരേ
നിങ്ങളെയും നിങ്ങൾതൻ 
മക്കളേയും ചൊല്ലി മുറയിടുവിൻ
മാറത്തടിച്ചുമുറയിടുവിൻ
പച്ചമരത്തോടിങ്ങനെ ചെയ്തപ്പോൾ 
ഉണങ്ങിയതിനെന്തുഭവി 
ക്കുമെന്നോർക്ക
കുരുടനു ഞാൻ കാഴ്ചയേകി 
ബധിരനുകേൾവിയേകി
തളർന്നവനെബലപ്പെടുത്തി
ഊമരെ സംസാരിയ്ക്കുമാറാക്കി
മൃതരെയുയർപ്പിച്ചു
ജീവൻനല്കി
പകരമീജനത
എൻ്റെമുഖത്തുതുപ്പി
കന്നത്തടിച്ചു മീശയും
താടിരോമങ്ങളും പിഴുതെടുത്തൂ.... "

ഒരു കള്ളനെയെന്നവണ്ണം
ആരവത്തോടെ ചുറ്റും 
കുന്തമുനകളുയർത്തി
പടയാളികളും
കൂകിവിളിക്കുന്ന
പുരുഷാരത്തിൻ്റെ നടുവിലൂടെ
ദീവെട്ടികളുടെ വെളിച്ചത്തിൽ
മുഖത്തുംവായിലുംകൂടി 
ചോരയൊലിക്കപ്പെട്ട്
സ്വയം ഏല്പിച്ചു 
കൊടുത്ത യേശു
വലിച്ചിഴയ്ക്കപ്പെടുന്നു

അപമാനിതനായ്
അന്നായുടെ, കയ്യാഫായുടെ,
റോമാനാടുവാഴിയുടെ
മുന്നിലേയ്ക്ക് ലജ്ജാംബരം ധരിച്ച്

ആമോസു റബിയുടെ 
മാളികവീട്ടിലതിഥിയായ
അമ്മയാം മറിയാം  
മറിയ
റബിയുടെ മകളും 
യോഹന്നാൻ്റെ പ്രതിശ്രുത 
വധുമായ മറിയ
എമലീയൂസ് എന്ന 
സൈന്യാധിപന് വിവാഹ 
നിശ്ചയം ചെയ്യപ്പെട്ട അദീന 
ഇവർ യേശുവിനു 
വേണ്ടി വിലപിക്കുന്നു
രാത്രി മൂന്നുമണിനേരത്ത്
വഴിയിലെ ആരവംകേട്ട്
ഞെട്ടിയുണർന്ന 
അവർ കണ്ടത് 
ഹൃദയമലിയിക്കുന്നകാഴ്ച
ഏവർക്കും പ്രിയനായവൻ
രാജാവും മിശിഹയും 
പ്രത്യാശയുമായവൻ
ഇസ്രായേലിൻ്റെ ശീലോ 
ദീർഘദർശിമാരേക്കാൾ
വലിയവൻ
ലോകത്തിൻ്റെ സന്തോഷവും
രക്ഷകനുമായവൻ

ഇരുന്നൂറോളം 
പുരുഷാരത്തിൻ്റെയും
ഭടന്മാരുടെയും 
ആചാര്യന്മാരുടെയും
ദീവെട്ടിക്കാരുടെയും
യഹൂദരുടെയും നടുവിൽ 
അപമാനിതനായ്

കയ്യാഫായുടെയും
പീലാത്തോസിൻ്റെയും 
അരമനകളിലേക്ക് 
 വലിച്ചിഴയ്ക്കപ്പെടുന്നു

അമ്മയായ മറിയാമിൻ്റെ വിലാപം:
"എൻ്റെ മകനെ 
എൻ്റെ വാത്സല്യവാനേ
നിന്നെയിവർഎങ്ങോട്ടു 
 കൊണ്ടുപോകുന്നു?
നീയീ അധമരുടെ 
കയ്യിലകപ്പെട്ടതെന്തിന്?
ഇസ്രായേലിനെയും
ലോകത്തെയും
രക്ഷിപ്പാൻ വന്നവനെ
നിന്നെയിവർ 
ഇസ്രായേലിൻ്റെ വഞ്ചകൻ
എന്നുവിളിച്ചാക്ഷേപിച്ച്
മർദ്ദിക്കുന്നുവല്ലോ"

മാടപ്രാവുസമം അമ്മ 
കുറുകിക്കരഞ്ഞു:
"സാധുക്കളുടെ ജീവനും 
ശരണവുമായവനെ
അത്യുന്നതൻ്റെ  
പുത്രനായവനെ
നീയെന്തിന് പാതാളത്തോളം 
താഴ്ത്തപ്പെട്ടു
അതിസുന്ദരനായ
എൻ്റെ പുത്രാ
നിൻ്റെ മുഖം കണ്ടാൽ 
ആളല്ലഎന്നുതോന്നുമാറ്
വൈരൂപ്യപ്പെട്ടല്ലോ
യഹോവയാൽ 
അഭിഷേകം ചെയ്യപ്പെട്ട
എൻ്റെ ശീലോയെ!
ഞങ്ങളുടെ പ്രത്യാശയേ!
ഒരുവാക്കാൽ നശിപ്പിപ്പാനും 
രക്ഷിപ്പാനും കഴിയുന്നവനെ
ഒരു തടവുകാരനെപ്പോലെ
നീനിന്ദിക്കപ്പെടുന്നല്ലോ"

അമ്മയാംമേരി വിലാപം തുടർന്നുകൊണ്ടേയിരുന്നു
"യെരുശലേം വീഥികളിലൂടെ
എൻ്റെ മകനെ 
നീയപമാനിതനായല്ലോ.... "

മറ്റാരുമറിയാതെ യേശുവെ 
പിന്തുടർന്ന പത്രോസും 
ഏറെ ദൂരത്തായ് യോഹന്നാനും, 
പത്രോസ് തള്ളിപ്പറഞ്ഞതിൽ 
അതീവഖിന്നനായ്
കരഞ്ഞുകൊണ്ടു
മുഖം മൂടി നടന്നു...
യെരുശലേം കുമാരിമാർ
രക്ഷകനായ 
രാജാധിരാജനു വേണ്ടി
യാക്കോബിൻ 
ദൈവത്തോടു കേണു
അഥീനയുടെ പ്രതിശ്രുതവരൻ
എമലീയൂസ് എന്ന റോമാ 
 സൈന്യാധിപൻ്റെ
ഭൃത്യൻ പീലാത്തോസിനു നല്കാൻ പീലാത്തോസിൻ്റെ 
പത്നിയായ ലൂസിയയുടെ 
സന്ദേശവുമായി ആസ്ഥാന
മണ്ഡപത്തിലേയ്ക്ക്
കുതിരപ്പുറമേറിപ്പായുന്നു

സന്ദേശമിങ്ങനെ:
"ആ മനുഷ്യൻ നീതിമാനാണ്
അവനെ വിട്ടയയ്ക്കണെ
അവൻ നിമിത്തം ഞാൻ
സ്വപനത്തിലേറെ കഷ്ടം സഹിച്ചു
പ്രിയനെ,
ആ ദീർഘദർശിയെ കൈവയ്ക്കരുതെ
അവൻ മഹാ പരിശുദ്ധനാണ്
അവനെ വിട്ടയയ്ക്കണെ

യേശു , നഭസ്സിലെ നക്ഷത്രങ്ങളാൽ 
മുടി ചൂടപ്പെട്ടവനായി
ഭൂമിയെ പാദപീഠമാക്കി
സർവ്വലോക
സിംഹാസനത്തിന്മേ -ലിരിക്കുന്നതും
സകലജാതികളും
അവൻ്റെ മുമ്പാകെ
വീണുവന്ദിക്കുന്നതും
ലക്ഷോപലക്ഷം ദൈവദൂതന്മാർ
അവരുടെ തങ്കക്കിരീടങ്ങളേയും
ചെങ്കോലുകളേയും
യേശുവിൻ്റെ പാദത്തിലിട്ടു
സാഷ്ടാംഗം വീണുകൊണ്ടു
ദൈവമെ നീ മഹാപരിശുദ്ധൻ 
എന്ന് ഇടവിടാതെ വാഴ്ത്തി 
സ്തുതിക്കുന്ന 
സ്വപ്നദർശനം ഞാൻ കണ്ടു,
അതു വെറുമൊരു സ്വപ്നമല്ല
ദൈവംനല്കിയ ദർശനമാണ്
പ്രാണപ്രിയനെ
നീയാ നസറായനെ വിട്ടയയ്ക്ക,
അവൻ രാജാധിരാജനാണ്.

സ്ഥാനപദവി കളയാൻ
കഴിയാതാപീലാത്തോസ്  കുറ്റമൊഴിഞ്ഞു 
കൈകൾ കഴുകി
യേശുവിനെ ക്രൂശേല്പിച്ചു
നാഥനെ നഗ്നം തരുവിൽ തൂക്കി
മുൾമുടിയും ശിരസ്സതിലേറ്റി യൂദന്മാർ

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

നാടുകാണി (കവിത: മുയ്യം രാജന്‍)

നക്ഷത്രങ്ങള്‍ പറയുന്നത്(കവിത: രാജന്‍ കിണറ്റിങ്കര)

നനയുന്ന പെരുമഴകൾ (കഥ : രമണി അമ്മാൾ )

യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ (കവിത സുനിൽ)

പുനർജ്ജനി (കവിത: ബിന്ദുജോൺ മാലം)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -10: കാരൂര്‍ സോമന്‍)

മുദ്ര (കവിത: പുഷ്പ ബേബി തോമസ് )

നീയേ സാക്ഷി (കവിത: രേഖാ ഷാജി)

View More