-->

EMALAYALEE SPECIAL

നൃത്തമാടുക നിങ്ങൾ : ആൻസി സാജൻ

Published

on

സ്ക്കൂൾതലം കഴിഞ്ഞ് പഠിക്കാൻ പോകുന്നത് കലാശാലകളിലേക്കാണ്. ഉണർവും ഉൽസാഹവും നിറഞ്ഞ യുവതയുടെ പ്രതീകമാണ് കലാലയ ജീവിതം.സ്നേഹസൗഹാർദ്ദങ്ങളുടെ പൂത്തു നിൽക്കുന്ന പൂമരക്കാലം. കാരണങ്ങളില്ലാതെ ചിരികളിൽ നിറയാനും സ്നേഹിതരുടെ കണ്ണുകളിൽ തങ്ങളെത്തന്നെ കാണാനും ആനന്ദത്തിന്റെ വഴികളിൽ മാത്രം ഓടിനടക്കാനും കഴിയുന്ന പ്രിയതരമായ വിദ്യാർത്ഥിക്കാലമാണത്. കടന്നുപോയത് എത്ര വിലയേറിയതെന്നറിയാൻ പിന്നീട് ഒന്ന് ഓർത്തുനിന്നാൽ മതിയാവും.ഹൃദയം കവിഞ്ഞ് കണ്ണുനിറഞ്ഞ് പുതിയകാല ചിത്രങ്ങൾ മാഞ്ഞുപോകും. സമ്പത്തിന്റെ ഭാരമില്ലാതെ മൽസരങ്ങളുടെ ഭാരമില്ലാതെ എടുത്താൽ പൊങ്ങാത്ത ഉത്തരവാദിത്വങ്ങളുടെ കനങ്ങളില്ലാതെ കടന്നുപോയ നല്ല കാലം. അന്നത്തേതുപോലെ നടക്കാൻ പിന്നീടൊരിക്കലും നമുക്ക് കഴിഞ്ഞെന്നുവരില്ല.
ഒരു ജാനകിയും നവീനും ചേർന്ന് നൃത്തച്ചുവടുകൾ വച്ചത് കാഴ്ചക്കാരുടെ ഹൃദയങ്ങളിലാണ്. അവരോടൊപ്പം നമ്മളും താളംചവിട്ടിയില്ലേ ഉള്ളിൽ. ഒരു നിമിഷം അവരായി മാറിയിരുന്നെങ്കിൽ എന്ന് ആശിച്ചുമില്ലേ..?
പുതിയ കാലത്തിന്റെ അടയാളങ്ങളാണവർ. ശാസ്ത്രീയച്ചുവടുകളും എടുത്താൽ പൊന്താത്തയത്ര ആടയാഭരണങ്ങളും ഒന്നുമില്ലാതെ ഓടിവന്ന് മിന്നൽച്ചുവടുകൾ വച്ചവർ . 30 സെക്കൻഡിനുള്ളിൽ അവർ പകർന്നത് ചങ്ങാത്തത്തിന്റെ താളപ്പകർച്ചയാണ്. കൂടെ കൂടാൻ തോന്നുന്നത്ര വാൽസല്യക്കാഴ്ചയായിരുന്നു അത്.
ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. ബുദ്ധിശക്തിയും അതിന്റെ അവതരണവും എങ്ങനെ വേണമെന്ന് അവർക്കറിയാം. പഠനത്തിലായാലും കലാപ്രവർത്തനങ്ങളിലായാലും. നവകാല കലാവേദികളിലെല്ലാം ഈ മാറ്റം കാണുവാൻ കഴിയും. പുതിയ സിനിമകൾ ശ്രദ്ധിക്കൂ . സ്വാഭാവിക സംഭവങ്ങൾക്കു നടുവിലേക്ക് ക്യാമറ വച്ചതു പോലെയല്ലേ പുതിയ സിനിമകൾ? കോവിഡ് കാലത്തെ പരിമിത സാഹചര്യങ്ങൾക്ക് അനുസൃതമായിട്ട് ഒരുക്കിയ ചിത്രങ്ങൾ വീട്ടിലിരുന്ന് കണ്ട് നമ്മൾ അത്ഭുതപ്പെടുന്നില്ലേ ? മസ്തിഷ്കം ഉണർന്നു പ്രവർത്തിക്കുന്ന പ്രതിഭകൾ ഒരുക്കിയ ചിത്രങ്ങളിൽ  'ജോജി ' വരെയെത്തി ലോകത്തിൽ എവിടെയുമിരുന്ന്  ആസ്വദിക്കാവുന്ന തലത്തിലേക്ക് നമ്മുടെ സിനിമ വളരുന്നത് കണ്ടില്ലേ ? ഇതാണ് എല്ലാ രംഗങ്ങളിലും നടക്കുന്നത്.
മെഡിക്കൽ വിദ്യാർത്ഥികളായതു കൊണ്ടാണോ ജാനകിയും നവീനും വിമർശിക്കപ്പെടുന്നത്?
അതോ ആണും പെണ്ണുമായതുകൊണ്ടോ?
ഇതൊന്നുമല്ല; കാപട്യവും ദുഷ്ടലാക്കുകളുമാണ് ഈ ചെറുപ്പക്കാരെ തളർത്താൻ നോക്കുന്നവർ ഉന്നം വയ്ക്കുന്നത്. എന്തിലും വിപരീതങ്ങൾ ചേർത്തുവയ്ക്കാൻ ആഗ്രഹിക്കുന്നവർ ഓർക്കുക. ഇന്നത്തെ ചെറുപ്പക്കാരെ നിങ്ങളുടെ ഉദ്ദേശ്യങ്ങളിൽ കെട്ടിയിടുന്നതിനുള്ള ശ്രമം ഫലം കാണുകയില്ല. ജാനകിയും നവീനും ഒരാൺകുട്ടിയും പെൺകുട്ടിയുമല്ല ; വർണ വർഗ്ഗ വ്യത്യാസങ്ങൾക്കുപരി സ്വതന്ത്രമായും സത്യസന്ധമായും നിലനിൽക്കുന്ന പുതിയലോക സൃഷ്ടാക്കളുടെ പ്രതിനിധികളാണ്. 
നൃത്തമാടുക കൂട്ടുകാരെ ...
കൂടെക്കൂടാം ഞങ്ങളും.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതും ശവക്കുഴി തോണ്ടുന്നതും യു.ഡി.എഫു തന്നെ ?? (എ.സി.ജോര്‍ജ്)

കോവിഡ് സഹായം ഇന്ത്യയിൽ എത്തിക്കുന്നതിനും തടസം; വിമർശനവുമായി സംഘടനകൾ

ഒരു കൊലയുടെ ദൃക്സാക്ഷി (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 8: ജിഷ.യു.സി)

ഹമാസ് ഭീകരന്മാരെ ചുട്ടെരിക്കുന്നത് സൗമ്യയെന്ന മലയാളി പെണ്‍കുട്ടി (ലേഖനം: സാം നിലമ്പള്ളില്‍)

നഴ്സിൽ നിന്നും അൾത്താരയിലേക്ക് (ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ്)

ട്രംപിന്റെ ഉത്തരവ് റദ്ദാക്കി: ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ   വിസ നിഷേധിക്കില്ല: ബൈഡൻ 

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

View More