Image

കോവിഡ് വ്യാപനം : ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ

Published on 27 April, 2021
കോവിഡ് വ്യാപനം : ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ


ഓസേട്രേലിയ : കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ. പൗരന്മാരുടെ സുരക്ഷയെക്കരുതിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രതികരിച്ചു. മെയ് 15 വരെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഒസ്ട്രേലിയയില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. 

ഇന്ത്യയില്‍ നിന്ന് നേരിട്ടല്ലാതെ എത്തുന്ന വിമാനങ്ങള്‍ ദോഹ, സിംഗപ്പൂര്‍, കോലാലംപൂര്‍ എന്നിവിടങ്ങളില്‍ തദ്ദേശ സര്‍ക്കാറുകളുമായി ഇടപെട്ട് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അറിയിച്ചു. എന്നാല്‍ കോവിഡ് പ്രതിരോധത്തിനായി  സഹായങ്ങള്‍ ചെയ്യുമെന്ന് ഓസ്ട്രേലിയ അറിയിച്ചു. ഇപ്പോള്‍ തന്നെ ആവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ അയച്ചിട്ടുണ്ട്. ഇതിന് പുറമേ 500 വെന്റിലേറ്ററുകള്‍, 1 ദശലക്ഷം സര്‍ജിക്കല്‍ മാസ്‌ക്, ഒരു ലക്ഷം ഗൂഗിള്‍സ്, ഒരു ലക്ഷം ജോഡി കൈയ്യുറകള്‍, 20000 ഫേയിസ് ഷീല്‍ഡുകള്‍ എന്നിവയും അയക്കുമെന്നും ഓസ്ട്രേലിയ അറിയിച്ചിട്ടുണ്ട. 

ഐപിഎല്ലില്‍ കളിക്കുന്ന  ഓസ്ട്രേലിയന്‍ കളിക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കില്ലെന്ന് ഓസീസ് പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍. ഓസീസ് താരങ്ങളെ തിരികെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഓസീസ് താരം ക്രിസ് ലിന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഓസീസ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഐപിഎല്ലില്‍ കളിക്കാന്‍ ഓസീസ് താരങ്ങള്‍ ഇന്ത്യയിലെത്തിയത് സ്വന്തം നിലയിലാണെന്നും അതുകൊണ്ടുതന്നെ ഐപിഎല്‍ പൂര്‍ത്തിയാവുമ്പോള്‍ നാട്ടിലെത്താനും അവര്‍ അതേമാര്‍ഗം ഉപയോഗിക്കണമെന്നും ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണനയൊന്നും ഉണ്ടാവില്ലെന്നും മോറിസണ്‍  പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക