-->

America

ജന്മം (കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ (അമ്മു)

Published

on


കാലചക്രം കറങ്ങുന്നു പിന്നെയും
വീണ്ടുമണയുന്നു രാപ്പകലുകള്‍
ജനന മരണങ്ങള്‍ കൂടുന്നിവിടെ
മാറുന്നനുക്ഷണം ജീവനൊമ്പരങ്ങള്‍!

യാമങ്ങളില്‍ പാടുന്നതേരാപ്പാടികള്‍
യാത്രതന്‍ കാല്‍പ്പാടുകളിരുളില്‍ മറയുന്നു
കണ്ട കിനാവുള്ളവ്യക്തമാകുന്നു
കാത്തിരുന്നൊരാ കാലമേ, ജന്മമിവിടെ തീരുന്നു

തിരിച്ചറിയാനാകാതെ മാറുന്നു കോലങ്ങള്‍
ദര്‍പ്പണത്തിലൊരു പ്രതിബിംബം കാണവേ
ഭയചകിതരായ് പിന്നിലേയ്ക്കായുന്നു
തിരയുന്നെവിടെയോ പോയകാലത്തെയും

നീരവനീലാകാശമിരുളുന്നിവിടെ
ശുഷ്‌ക താരകങ്ങളകന്നു മാറുന്നു
പിടഞ്ഞു വീഴാനൊരുങ്ങുമീയാംപാറ്റയായ്
വെളിച്ചം തേടിയലയുന്നിവിടെ നാം

കുതിച്ചുപായുന്നൊരശ്വമായ് നമ്മള്‍
അലറുന്നണ്ഡകടാഹം നടുങ്ങുമാറുച്ചത്തില്‍
ലക്ഷ്യമില്ലാതലയുന്നൊടുവിലായ്
തളര്‍ന്നു വീഴുന്നേതോ വഴിവക്കിലും

വേണ്ടിനിയൊരു തിക്കും തിരക്കും
നൈമിഷികമീ ജീവിതം മണ്ണില്‍
അന്തര്‍മുഖരായുള്ളിലൊളിക്കാതെ
ഇന്നിവിടെ ജീവിക്കാം.... ജീവിച്ചു മരിക്കാം....

Facebook Comments

Comments

  1. Kishor kumar

    2021-05-03 16:26:09

    മനോഹരമായ വരികൾ... ഇന്നിന്റെ നേർകാഴ്ച..നന്നായിട്ടുണ്ട്... 🌹🌹🌹💐💐👌👌

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പതനം (കവിത: സന്ധ്യ എം)

വെള്ളക്കല്ലറ (കവിത: വേണു നമ്പ്യാർ)

ലേഖയും ഞാനും വിവാഹിതരായി (കഥ : രമണി അമ്മാൾ )

തേനും ജ്ഞാനിയും (തൊടുപുഴ കെ ശങ്കര്‍ മുംബൈ)

സംഗീതം ( കവിത: ദീപ ബി.നായര്‍(അമ്മു))

അച്ഛൻ (കവിത: ദീപ ബി. നായര്‍ (അമ്മു)

വീഡ് ആൻഡ് ഫീഡ് (കവിത: ജേ സി ജെ)

അച്ഛൻ (കവിത: രാജൻ കിണറ്റിങ്കര)

അച്ഛനെയാണെനിക്കിഷ്ടം (പിതൃദിന കവിത: ഷാജന്‍ ആനിത്തോട്ടം)

മൃദുലഭാവങ്ങള്‍ (ഗദ്യകവിത: ജോണ്‍ വേറ്റം)

പകല്‍കാഴ്ചകളിലെ കാടത്തം (കവിത: അനില്‍ മിത്രാനന്ദപുരം)

പാമ്പും കോണിയും : നിർമ്മല - നോവൽ - 51

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 1)

ഭിക്ഷ (കവിത: റബീഹ ഷബീർ)

രണ്ട് കവിതകൾ (ഇബ്രാഹിം മൂർക്കനാട്)

സൗഹൃദം (കവിത: രേഷ്മ തലപ്പള്ളി)

കേശവന്‍കുട്ടിയുടെ രാഹുകാലം (കഥ: ഷാജി കോലൊളമ്പ്)

പിതൃസ്മരണകള്‍ (കവിത: ഡോ.. ഈ. എം. പൂമൊട്ടില്‍)

സമീപനങ്ങൾ (ഡോ.എസ്.രമ-കവിത)

അന്തിക്രിസ്തു (കഥ: തമ്പി ആന്റണി)

നീയെന്ന സ്വപ്നം...(കവിത: റോബിൻ കൈതപ്പറമ്പ്)

കവിയുടെ മരണം (കവിത: രാജന്‍ കിണറ്റിങ്കര)

അയമോട്ടിയുടെ പാന്റും മമ്മദിന്റെ മുണ്ടും (ഷബീർ ചെറുകാട്, കഥ)

രണ്ട് കവിതകൾ (എ പി അൻവർ വണ്ടൂർ, ജിദ്ദ)

ഖബറിലെ കത്ത്‌ (സുലൈമാന്‍ പെരുമുക്ക്, കവിത)

പച്ച മനുഷ്യർ (മധു നായർ, കഥ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -14 കാരൂര്‍ സോമന്‍)

സ്വപ്നകാലം (കവിത: ഡോ. ഉഷാറാണി ശശികുമാർ മാടശ്ശേരി)

ജലസമാധി (കവിത: അശോക് കുമാർ. കെ)

നീലശംഖുപുഷ്പങ്ങൾ (കഥ: സുമിയ ശ്രീലകം)

View More