Image

പേടിക്കേണ്ടാ വാട്‌സാപ്പ് മെയ് 15 ന് ശേഷവും ഉപയോഗിക്കാം

ജോബിന്‍സ് തോമസ് Published on 08 May, 2021
പേടിക്കേണ്ടാ വാട്‌സാപ്പ് മെയ് 15 ന് ശേഷവും ഉപയോഗിക്കാം

വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപഭോക്താക്കള്‍ക്കും മെയ് -15 നു ശേഷം വാട്‌സാപ്പ് ഉപയോഗിക്കാം. സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് മെയ് 15 ന് ശേഷം ആപ്പ് ഉപയോഗിക്കാന്‍ സാധ്യമല്ലെന്നായിരുന്നു മുമ്പ് വാട്‌സാപ്പ് നല്‍കിയിരുന്ന വിവരം. എന്നാല്‍ ഇക്കാര്യത്തില്‍നിന്നാണ് ഇപ്പോള്‍ കമ്പനി പിന്നോക്കം പോയിരിക്കുന്നത്. 

ജനുവരി മാസത്തിലായിരുന്നു വാട്‌സാപ്പ് പുതിയ സ്വകാര്യതാ നയം കൊണ്ടു വന്നത്. ഫെബ്രുവരി മുതല്‍ നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീടാണ് മെയ്-15 ലേയ്ക്ക് മാറ്റിവച്ചത്. എന്നാല്‍ ഇപ്പോള്‍ അധികൃതര്‍ പറയുന്നത് സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്കും വാട്‌സാപ്പ് തുടര്‍ന്നും ഉപയോഗിക്കാമെന്നാണ്. 

സ്വകാര്യ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന ആരോപണം ഈ പ്രൈവസി പോളിസി അവതരിപ്പിച്ചപ്പോഴെ ഉയര്‍ന്നിരുന്നു എന്നാല്‍ കമ്പനി ഇത് തള്ളുകയും ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് മേല്‍ ഒരു കടന്നുകയറ്റവും ഉണ്ടാകില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. 

നിരവധി ഉപഭോക്ത്താക്കള്‍ ഇതിനകം തന്നെ വാട്‌സപ്പിന്റെ സ്വകാര്യതാ നയം അംഗീകരിച്ചിരുന്നു. എന്നാല്‍ അംഗീകരിക്കാത്തവര്‍ ഇനിയും ഏറയാണ് ഇവര്‍ക്ക് ആശ്വാസമാണ് വാട്‌സപ്പിന്റെ പുതിയ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക