തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട വിദേശത്തു നിന്നുമുള്ള സഹായങ്ങളുടെ ഏകോപനത്തിന് മൂന്ന് ഐഎഎസ് ഓഫീസര്‍മാരടങ്ങിയ സ്പെഷല്‍ സെല്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവനാണ് ഈ സെല്ലിന്റെ നേതൃത്വമെന്നും അദ്ദേഹം വ്യക്തമാക്കി.
നോര്‍ക്കയുടെ കൂടി ചുമതല ഇളങ്കോവനുണ്ട്. കാര്ത്തികേയന്, കൃഷ്ണതേജ എന്നിവരാണ് സെല്ലില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍. ഇളങ്കോവനെ ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്ബര്‍ 9446001265. സ്പെഷല്‍ സെല്ലുമായി ബന്ധപ്പെട്ട് 24 മണിക്കൂര്‍ ഹെല്പ് ലൈനും പ്രവര്‍ത്തിക്കുന്നുണ്ട്. 8330011259 എന്നതാണ് ഹെല്പ് ലൈന്‍ നമ്ബര്‍.
കാര്ത്തികേയന് 9447711921, കൃഷ്ണതേജ 9400986111 എന്നിങ്ങനെയാണ് ഇവരെ ബന്ധപ്പെടാനുള്ള നമ്ബര്‍. ഏത് ആവശ്യത്തിനും സംശയനിവാരണത്തിനും ഇരുവരെയും ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.