Image

ഹിന്ദു ഭൂരിപക്ഷ ഗ്രാമം മുഖ്യനായി മുസ്‌ലിം യുവാവിനെ തെരഞ്ഞെടുത്തു

Published on 12 May, 2021
ഹിന്ദു ഭൂരിപക്ഷ ഗ്രാമം മുഖ്യനായി മുസ്‌ലിം യുവാവിനെ തെരഞ്ഞെടുത്തു
അയോധ്യ: അയോധ്യയിലെ ഹിന്ദു ആധിപത്യമുള്ള ഗ്രാമം അടുത്തിടെ സമാപിച്ച പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമപ്രധാനായി തെരഞ്ഞെടുത്ത് മുസ്‌ലിം യുവാവിനെ. റുഡൗലി നിയമസഭാ മണ്ഡലത്തിലെ മാവായ് ബ്ലോക്കില്‍ രാജന്‍പൂര്‍ ഗ്രാമവാസികളാണ് ഹാഫിസ് അസിമുദ്ദീന്‍ ഖാനെ ഗ്രാമത്തലവനായി തെരഞ്ഞെടുത്തത്.

ഗ്രാമത്തിലെ ഏക മുസ്‌ലിം കുടുംബമാണ് ഹാഫിസ് അസിമുദ്ദീന്‍േറത്. ഗ്രാമപ്രധനുവേണ്ടിയുള്ള തെരഞ്ഞെടുപ്പില്‍ എട്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. ഇതില്‍ ഏക മുസ്‌ലിം സ്ഥാനാര്‍ത്ഥിയായിരുന്നു ഹാഫിസ്. പെന്‍ഷന്‍, പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ വീട്, ഭൂമി അനുവദിക്കല്‍ എന്നിവ വാഗ്ദാനം ചെയ്താണ് മറ്റു സ്ഥാനാര്‍ത്ഥികള്‍ വോട്ട് തേടിയത്. ഇതൊന്നും കൂസാതെ ഗ്രാമവാസികള്‍ ഹാഫിസിനെ വിജയിപ്പിക്കുകയായിരുന്നു.

അതേസമയം, ഹിന്ദുഫമുസ്‌ലിം ഐക്യത്തിനാണ് തന്‍െറ വിജയത്തിന്‍െറ അംഗീകാരം ഹാഫിസ് നല്‍കുന്നത്. 'രാജന്‍പൂര്‍ ഗ്രാമത്തില്‍ മാത്രമല്ല, മുഴുവന്‍ അയോധ്യയിലെയും ഹിന്ദുമുസ്‌ലിം ഐക്യത്തിന്‍െറ ഉദാഹരണമാണ് എന്‍െറ വിജയം' ഹാഫിസ് പറഞ്ഞു.

'ഗ്രാമപ്രധനുവേണ്ടിയുള്ള എല്ലാ ഫണ്ടുകളും ഗ്രാമത്തിന്‍െറ വികസനത്തിനായി വിനിയോഗിക്കും. അടിസ്ഥാന സൗര്യങ്ങള്‍ വര്‍ധിപ്പിക്കും. കൂടുതല്‍ പേര്‍ക്ക് ജോലിയും നല്‍കും' ഹാഫിസ് തന്‍െറ നിലപാടുകള്‍ വ്യക്തമാക്കുന്നു.

'ഹാഫിസിന്‍െറ വിജയം ഈ ഗ്രാമത്തിലെയും അയോധ്യയിലെയും ഹിന്ദുമുസ്‌ലിം ഐക്യത്തിന്‍െറ അടയാളമാണ്. ഹാഫിസ് സ്ഥാനാര്‍ത്ഥിത്വത്തിന് അപേക്ഷ നല്‍കിയ ദിവസം ഞങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു' രാജന്‍പൂര്‍ ഗ്രാമവാസിയായ രാധയ് ശ്യാം സന്തോഷത്തോടെ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക