Image

മഹാമാരി കാലത്ത് ഉത്തരാഖണ്ഡിന് താങ്ങായി റിലയന്‍സ് ഫൗണ്ടേഷന്റെ അഞ്ചുകോടി

Published on 12 May, 2021
മഹാമാരി കാലത്ത് ഉത്തരാഖണ്ഡിന് താങ്ങായി റിലയന്‍സ് ഫൗണ്ടേഷന്റെ അഞ്ചുകോടി
കോവിഡ് പ്രതിരോധ നടപടികളില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന് താങ്ങായി റിലയന്‍സ് ഫൗണ്ടേഷന്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു കോടി രൂപ റിലയന്‍സ് ഫൗണ്ടേഷന്‍ നല്‍കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്തിന് എഴുതിയ കത്തില്‍ റിലയന്‍സ് ഫൗണ്ടേഷനു വേണ്ടി ആനന്ദ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വിഷമകരമായ ഘട്ടത്തില്‍ കോവിഡിനെതിരെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ നടപടികളെ പിന്തുണയ്ക്കുന്നതായും, ഒരുമിച്ച്‌ പോരാടാമെന്നും കത്തില്‍ ആനന്ദ് അംബാനി പറയുന്നു.

കോവിഡ് മഹാമാരിക്കെതിരെ ഉത്തരവാദിത്വമുള്ള കോര്‍പറേറ്റ് സ്ഥാപനമെന്ന നിലയില്‍ റിലയന്‍സ് രാജ്യം ഒന്നാകെ നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ട്. രാജ്യത്തിന് ഏറ്റവുമധികം സഹായം ആവശ്യമുള്ള ഈ ഘട്ടത്തില്‍ എല്ലാ പിന്തുണയുമേകി റിലയന്‍സ് ഫൌണ്ടേഷന്‍ മുന്നില്‍ തന്നെയുണ്ടെന്നും കത്തില്‍ പറയുന്നു. 

നേരത്തെ കോവിഡ് രണ്ടാം തരംഗ വ്യാപനം അതിരൂക്ഷമായ രാജ്യത്തിന് ആശ്വാസമേകാന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ രംഗത്തെത്തിയിരുന്നു ഗുജറാത്തിലെ ജാംനഗറില്‍ ആയിരം കിടക്കകളുള്ള കോവിഡ് ആശുപത്രി തുടങ്ങുമെന്നാണ് നിതാ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആശുപത്രിയില്‍ പൂര്‍ണമായും സൌജന്യ ചികിത്സയാണ് ലഭ്യമാക്കുക. കൂടാതെ കോവിഡ് വ്യാപനം രൂക്ഷമായ ജാംനഗറില്‍ ഓക്സിജന്‍ വിതരണം ഉള്‍പ്പടെ എല്ലാ സേവനങ്ങളും സൌജന്യമായി നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക