Image

നഴ്‌സുമാരുടെ ത്യാഗത്തിനും ജോലി സന്നദ്ധതയ്ക്കും നന്ദിയും സ്നേഹവും അറിയിച്ച്‌ ആരോഗ്യമന്ത്രി

Published on 12 May, 2021
നഴ്‌സുമാരുടെ ത്യാഗത്തിനും ജോലി സന്നദ്ധതയ്ക്കും നന്ദിയും സ്നേഹവും അറിയിച്ച്‌ ആരോഗ്യമന്ത്രി
ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ പിന്മുറക്കാരായി കൊണ്ട് മനസിനും ശരീരത്തിനും വേദനയുള്ള മനുഷ്യരെ ആശ്വസിപ്പിച്ച്‌ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്ന ധൗത്യമാണ് ലോകത്തെമ്ബാടുമുള്ള നഴ്സുമാര്‍ ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.

അന്താരാഷ്ട്ര നഴ്സിംഗ് ദിനത്തില്‍ നഴ്സുമാര്‍ക്ക് ആശംസ അറിയിക്കുകയായിരുന്നു മന്ത്രി.

“മനുഷ്യനെ സേവിക്കാന്‍ നല്ല മനസിന് ഉടമയായവര്‍ക്കേ കഴിയു. സ്വന്തം ദുഃഖങ്ങള്‍ മറന്ന് അപരന്റെ മനസിന് ആശ്വാസമുണ്ടാകുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നതാണ് നഴ്സിംഗ്. ലഭിക്കുന്ന ശമ്ബളത്തിന് അനുസരിച്ച്‌ ജോലി ചെയ്യുന്നവരല്ല നഴ്സുമാര്‍ ലഭിക്കുന്ന ശമ്ബളം എത്ര തുച്ഛമായാലും മനുഷ്യരെ പരിചരിക്കുക എന്നതാണ് നഴ്സുമാര്‍ ചെയ്യുന്നത്.” ആരോഗ്യ മന്ത്രി പറഞ്ഞു.

നിപ്പ ബാധിച്ച്‌ ചികിത്സയില്‍ ആയിരുന്നപ്പോഴും തന്നില്‍ നിന്ന് ആര്‍ക്കും രോഗം ബാധിക്കരുത് എന്നാണ് ലിനി ആഗ്രഹിച്ചതെന്നും മന്ത്രി അനുസ്മരിച്ചു. ഒപ്പം കോട്ടയത്ത് ആദ്യമായി കോവിഡ് ബാധിച്ച നേഴ്സ് രോഗം ഭേദമായ ശേഷം തിരികെ കോവിഡ് ഡ്യൂട്ടിയില്‍ പ്രവേശിച്ചതും ആരോഗ്യ മന്ത്രി ഓര്‍ത്തു.

എല്ലാ മീറ്റിങ്ങുകളിലും രോഗികളെ ശുശ്രൂഷിച്ച്‌ രക്ഷപ്പെടുത്തും എന്ന് ആത്മവിശ്വാസത്തോടെ ഉറപ്പ് നല്‍കുന്ന കേരളത്തിലെ ആശുപത്രികളിലെ നഴ്‌സുമാരുടെ ത്യാഗത്തിനും ജോലി സന്നദ്ധതക്കും മന്ത്രി ആശംസ വിഡിയോയില്‍ നന്ദി പറഞ്ഞു. അവരുടെ പ്രവര്‍ത്തനമാണ് കേരളത്തിലെ മരണ നിരക്ക് കുറക്കാന്‍ സഹായിച്ചതെന്ന് മന്ത്രി പറഞ്ഞു. “ഈ നഴ്സസ് ദിനത്തില്‍ എല്ലാവരും ആരോഗ്യമുള്ളവരായിരിക്കട്ടെ രോഗികളെ പരിചരിക്കാനുള്ള ആരോഗ്യം ഉണ്ടാകട്ടെ എന്നുമാണ് ആശംസിക്കാന്‍ ഉള്ളതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
Join WhatsApp News
JACOB 2021-05-12 17:46:43
Please stop Degree certificate surrender and RS. 2 Lakhs bond for 2 years of service practiced by private hospitals in India. Pay Nurses well.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക