-->

fokana

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

ഫ്രാന്‍സിസ് തടത്തില്‍

Published

on

ന്യൂയോര്‍ക്ക്: ഫോക്കാനയുടെ ന്യൂയോര്‍ക്കിലെ മെട്രോ അപ്പ്‌സ്‌റ്റേറ്റ്  റീജിയനുകളുടെ സംയുക്ത യോഗം ഇന്നലെ ക്വീന്‍സിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.എ.എന്‍.എ) ഹാളില്‍  യോഗത്തില്‍ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഫൊക്കാന പ്രസിഡണ്ട് ആയി സ്ഥാനമേറ്റ ശേഷം കോവിഡ് യാത്ര നിയന്ത്രണങ്ങളെ തുടര്‍ന്ന് ആദ്യമായി ന്യൂയോര്‍ക്കിലെത്തിയ പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് ഇത്തരമൊരു യോഗം സംഘടിപ്പിച്ച സംഘടകര്‍ക്ക് നന്ദി പറഞ്ഞു.

ഫൊക്കാന- രാജഗിരി ഹോസ്പിറ്റല്‍ ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണോദ്ഘാടനം മുന്‍  പ്രസിഡണ്ടും ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്ററുമായ പോള്‍ കറുകപ്പള്ളിയ്ക്ക് നല്‍കിക്കൊണ്ട് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു. ഫൊക്കാന സെക്രെട്ടറി സജിമോന്‍ ആന്റണി ഫൊക്കാന ഹെല്‍ത്ത് കാര്‍ഡിന്റെയും ഫൊക്കാന നടപ്പില്‍ വരുത്തിയതും നടപ്പാക്കാനിരിക്കുന്നതുമായ കര്‍മ്മ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഹെല്‍ത്ത് കാര്‍ഡിനെക്കുറിച്ചും സ്റ്റുഡന്റ് എന്‍റിച്ചുമെന്റ് പ്രോഗ്രാമിനെക്കുറിച്ചും  നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സജിമോന്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.

പുതുതായി രൂപീകരിച്ച ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ വൈസ് പ്രസിഡണ്ട് ആയി മേരി ഫിലിപ്പിനെ നിയമിച്ചു. സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രതിനിധി ഡെയ്‌സി തോമസ് മേരി ഫിലിപ്പിനെ  നാമനിര്‍ദ്ദേശം ചെയ്തു. കേരള സമാജം സെക്രേട്ടറി പോള്‍ ജോസ് പിന്താങ്ങി. ഐകകണ്ടേനയാണ് മേരി ഫിലിപ്പിനെ തെരെഞ്ഞെടുത്തത്. ഫൊക്കാനയുടെ ന്യൂയോര്‍ക്കിലെ അപ്പ് സ്‌റ്റേറ്റ് റീജിയന്റെ വൈസ് പ്രസിഡണ്ട് ആയി തോമസ് കൂവള്ളൂരിനെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.

കെ.സി.എ.എന്‍.എ യുടെ സജീവ പ്രവര്‍ത്തകയായ മേരി ഫിലിപ്പ് കേരള നഴ്‌സസ് അസോസിഷന്‍ ന്യൂയോര്‍ക്ക് റീജിയണ്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ പേഴ്‌സണ്‍ കൂടിയാണ്. ഫൊക്കാനയുടെ കറതീര്‍ത്ത ഒരു പ്രവര്‍ത്തകയായ മേരി ഫിലിപ്പ് ഇന്ന് വരെ  യാതൊരു വിധ ഔദ്യോഗിക പദവികളും സ്വീകരിച്ചിട്ടില്ല. ഫൊക്കാനയുടെ ആദ്യത്തെ കണ്‍വെന്‍ഷന്‍ മുതല്‍ എല്ലാ കണ്‍വെന്‍ഷനിലും കുടുംബസമേതം പങ്കെടുത്തിട്ടുള്ള അവര്‍ ഫൊക്കാനയെ ഒരു വലിയ വികാരമായി കാണുന്ന പ്രവര്‍ത്തകയാണ്.
 
താന്‍ ജീവിതത്തില്‍ ഏറ്റവുംകൂടുതല്‍ വിഷമിച്ചത്  ഫൊക്കാന പിളര്‍ന്നപ്പോല്‍ ആയിരുന്നുവെന്ന് മേരി ഫിലിപ്പ് സ്ഥാനമേറ്റ ശേഷം പറഞ്ഞു. ഫൊക്കാനയെ ജീവനു തുല്യം സ്‌നേഹിക്കുന്ന, കര്‍ണാടകത്തില്‍ ജനിച്ചു വളര്‍ന്ന് അമേരിക്കയില്‍ എത്തിയ  തന്നെക്കാള്‍ ഇവിടെ ജനിച്ചു വളര്‍ന്ന തന്റെ മക്കള്‍ക്കാണ് ഫൊക്കാനയിലൂടെ  ഏറ്റവും കൂടുതല്‍ ഉപകാരങ്ങള്‍ ലഭിച്ചതെന്നും സ്ഥാനമേറ്റ ശേഷം  മേരി ഫിലിപ്പ് ചൂണ്ടിക്കാട്ടി.

ന്യൂയോര്‍ക്ക് ക്വീന്‍സില്‍ 23 ഡിസ്ട്രികട്ടില്‍ ഡെമോക്രറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കോശി ഫിലിപ്പിന് ഫൊക്കാന മെട്രോ റീജിയന്‍ പിന്തുണ പ്രഖ്യാപിച്ചു. അടുത്ത മാസം 26 നു നടക്കുന്ന തെരെഞ്ഞെടുപ്പില്‍ എല്ലാ വിധ പുന്തുണയും നല്‍കണമെന്ന് കോശി ഫിലിപ്പ് അഭ്യര്‍ത്ഥിച്ചു. electkoshithomas.com എന്നാണ് കോശിയുടെ തെരെഞ്ഞെടുപ്പ് വെബ്‌സൈറ്റ്.

ഫൊക്കാന   ഫൊക്കാന കമ്മിറ്റി അംഗം അപ്പുക്കുട്ടന്‍പിള്ള, ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറി സജി എം. പോത്തന്‍, ഷീല ജോര്‍ജി (കൈരളി ആര്‍ട്‌സ് ഫ്‌ളോറിഡ), ഡെയ്‌സി  തോമസ് (സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിഷന്‍) , ഫിലിപ്പ് മഠത്തില്‍ (കെ.സി.എ.എന്‍ എ, ന്യൂയോര്‍ക്ക് ), ബോബന്‍ തോട്ടം (ലിംക), മത്തായി ചാക്കോ (ഹഡ്‌സണ്‍ വാലി മലയാളി അസോസിഷന്‍), ഫിലിപ്പ് കുര്യന്‍ (കെ.സി.എ.എന്‍.എ) രാജു എബ്രഹാം (കെ.സി.എ.എന്‍.എ ), പോള്‍ ജോസ് (കെ.സി.എ എന്‍.എ ) ന്യൂയോര്‍ക്ക് ക്വീന്‍സില്‍ 23 ഡിസ്ട്രികട്ടിലെ  ഡെമോക്രറ്റിക്ക് സ്ഥാനാര്‍ത്ഥി  കോശി ഫിലിപ്പ് , ഫ്രാന്‍സിസ് തടത്തില്‍ (മഞ്ച്, ന്യൂജേഴ്‌സി) എന്നിവര്‍ പ്രസംഗിച്ചു.

ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്ഫി. ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്  സ്വാഗതവും അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര നന്ദിയും പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന ഇലക്ഷന്‍ ജൂലൈ 31-ന്

കാനഡാ റീജിയണിൽ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേ വിതരണോദ്ഘാടനം 12 ന്

ഫൊക്കാനാ യൂത്ത്  ലീഡർഷിപ്പ്  പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണി ജൂണ്‍ 12ന് 

റെജി കുര്യനെ ഫൊക്കാന നാഷണല്‍ കമ്മറ്റിയംഗമായി തെരഞ്ഞെടുത്തു

കൊച്ചുമ്മന്‍ ടി.ജേക്കബിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

പിറന്നാൾ ദിനത്തിൻ്റെ നിറവിൽ ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ്

രണ്ടാം പിണറായി സര്‍ക്കാരിന് പിന്തുണ അറിയിച്ച് ഫൊക്കാന നേതൃത്വം

ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ മീറ്റിംഗ് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഖം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന ഭാരവാഹികൾ

ഫൊക്കാനയ്ക്ക് എതിരെ നൽകിയ സ്റ്റേ ഓർഡർ കോടതി തള്ളി

ഫൊക്കാന ഭരണഘടന ഭേദഗതി ചെയ്തു; ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി

വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി

ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 

ഫൊക്കാന രാജഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഹെല്‍ത്ത് കാര്‍ഡ് സ്റ്റുഡന്റ് എന്‍റീച്ച്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍ ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും

വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം (ഫ്രാൻസിസ് തടത്തിൽ)

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

കേരളത്തിലെ വിജയം കോൺഗ്രസിന് അനിവാര്യം: സാം പിട്രോഡോ; സഹകരണം വേണം: ഉമ്മൻ ചാണ്ടി

ഫൊക്കാന ന്യൂജേഴ്‌സി കൺവൻഷന്റെ രജിസ്‌ട്രേഷൻ തുക പൂർണ്ണമായും മടക്കി നൽകി

ഫൊക്കാന വിമൻസ് ഫോറത്തിലേക്ക് വനിതകളുടെ ഒഴുക്ക്; 120 അംഗ കമ്മിറ്റി; 'സ്നേഹ സാന്ത്വനം' ഇന്ന്

പ്രവാസി ദ്രോഹം: കേരളത്തിലെ എംപിമാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ഫൊക്കാന നിവേദനം നൽകി 

ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം 'സ്‌നേഹ സാന്ത്വനം' മാര്‍ച്ച് 13 ന്

ഫൊക്കാന ടുഡേ രണ്ടാം പതിപ്പ് പുറത്തിറങ്ങി 

മുത്തൂറ്റ് എം. ജി. ജോർജിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു 

കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍

View More