-->

VARTHA

കോവിഡ് വ്യാപനം ; അഭയ കൊലക്കേസ് പ്രതി ഫാ. തോമസ് കോട്ടൂരിന് 90 ദിവസത്തെ പരോള്‍

Published

on


തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായതോടെ സിസ്ററര്‍ അഭയ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഫാ. തോമസ് കോട്ടൂരിനും പരോള്‍. 90 ദിവസത്തെ പരോള്‍ ആണ് അനുവദിച്ചതെന്ന് സാമൂഹികപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. അഞ്ച് മാസം പോലും തികയുന്നതിന് മുന്‍പാണ് പ്രതിക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്.

രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൈക്കോടതി ജഡ്ജി സി.ടി രവികുമാര്‍, ആഭ്യന്തര സെക്രട്ടറി ടി കെ ജോസ്, ജയില്‍ ഡിജിപി ഋഷിരാജ് സിങ് എന്നിവരടങ്ങിയ ജയില്‍ ഹൈപര്‍ കമ്മിറ്റി 60 വയസ്സ് കഴിഞ്ഞ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന്‍്റെ കൂടെയാണ് അഭയകേസിലെ പ്രതിക്കും പരോള്‍ ലഭിച്ചത്. ഫാ. തോമസ് കോട്ടൂര്‍ നല്‍കിയ ജാമ്യഹര്‍ജി  ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നാല് മാസത്തിനുള്ളില്‍ അഞ്ച് തവണ തള്ളിയിരുന്നു. അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിനതടവും, സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും, കഠിനതടവും ആണ് സി ബി ഐ കോടതി ശിക്ഷ വിധിച്ചത്.

സംസ്ഥാനത്തെ ജയിലുകലിലെ 1500 ഓളം തടവുകാര്‍ക്ക് പരോള്‍, ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരും സ്ഥിരം കുറ്റവാളികള്‍ അല്ലാത്തവര്‍ക്കുമാണ് ഇളവുകള്‍. 60 വയസിന് മുകളിലുള്ള പുരുഷന്മാര്‍ക്കും, 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഉത്തരവുണ്ടായാല്‍ 600 ലധികം വിചാരണ തടവുകാര്‍ക്ക് ജാമ്യ ലഭിച്ചേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'ആര്യഭടനും അരിസ്റ്റോട്ടിലും തലകുനിക്കും' - രാഹുലിനെ പരിഹസിച്ച് മന്ത്രി ഹര്‍ഷവര്‍ധന്‍

ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 28 മുതല്‍

കൊടകര കുഴല്‍പ്പണക്കേസ്: ബിസിനസിന്റെ രേഖകള്‍ ഹാജരാക്കാന്‍ ധര്‍മരാജനോട് അന്വേഷണ സംഘം

നാടകകൃത്തും സംവിധായകനുമായ എ. ശാന്തകുമാര്‍ അന്തരിച്ചു

ആയിഷയ്ക്കു മുന്‍കൂര്‍ ജാമ്യം നല്‍കരുത്; ലക്ഷദ്വീപ് പോലീസ് ഹൈക്കോടതിയെ സമീപിച്ചു

സി.കെ ജാനുവിന് കോഴ നല്‍കി; കെ.സുരേന്ദ്രന് എതിരെ കേസെടുക്കാമെന്ന് കോടതി

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 147 മരണം

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

കോവിഡ് രോഗിയുടെ കൊലപാതകം; ജീവനക്കാരി അറസ്റ്റില്‍

ഷാര്‍ജയില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കോവിഡ് സഹായമായി 4000 രൂപയും കിറ്റും; കേരളത്തിലല്ല തമിഴ്‌നാട്ടില്‍!

വാര്‍ത്താസമ്മേളനത്തിനിടെ റൊണാള്‍ഡോ രണ്ട് കുപ്പി എടുത്തു മാറ്റി; കൊക്കോ കോളയ്ക്ക് നഷ്ടം 400 കോടി

ലക്ഷദ്വീപില്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി ഭരണകൂടം

ചിരിക്കുന്നവരെല്ലാം സ്നേഹിതരല്ല; മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാവില്ല: രമേശ് ചെന്നിത്തല

കോവാക്‌സിനില്‍ പശുക്കുട്ടിയുടെ സെറം അടങ്ങിയിട്ടില്ല, വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

സാമ്പത്തിക തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന തറയില്‍ ഫിനാന്‍സ് ഉടമ കീഴടങ്ങി

ബിനീഷ് കോടിയേരിയുടെ അഭിഭാഷകന് അസുഖം: ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു

സിദ്ദിഖ് കാപ്പന്‍ ഹാഥ്‌റസില്‍ സമാധാനം തകര്‍ത്തതിന് തെളിവില്ല; ജാമ്യാപേക്ഷ 22 ന് പരിഗണിക്കും

കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള വര്‍ധിപ്പിച്ചത് ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍; കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് രോ​ഗിയുടെ മൃതദേഹം ആശുപത്രിയില്‍ വിവസ്ത്രമായ നിലയില്‍; സെക്യൂരിറ്റി ജീവനക്കാരി അറസ്റ്റില്‍

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കടിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി; വീഴ്ചയുണ്ടായെന്ന് സമ്മതിച്ച്‌ ആശുപത്രി അധികൃതര്‍

പൊലീസുമായി ഏറ്റുമുട്ടല്‍; വിശാഖപട്ടണത്ത് ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് പോലും അനുമതി; ആരാധനാലയങ്ങള്‍ തുറക്കാത്ത തീരുമാനത്തിനെതിരെ എന്‍എസ്‌എസ്

അല്ല പിന്നെ (കാര്‍ട്ടൂണ്‍ : രാജന്‍ കിണറ്റിങ്കര)

കൊടകര കുഴല്‍പ്പണക്കേസ്: ചോദ്യംചെയ്യലിന് നിബന്ധനയേര്‍പ്പെടുത്തി ബി.ജെ.പി നേതൃത്വം

എതിര്‍പ്പുകള്‍ ഞെരിച്ചമര്‍ത്താന്‍ യു.എ.പി.എ ദുരുപയോഗിക്കരുത്: ഡല്‍ഹി ഹൈകോടതി

കൊടകരയില്‍ പിടിച്ചത് ബിജെപിയുടെ പണം തന്നെ' - പോലീസ് കോടതിയില്‍

വാക്സിനേഷന് ഇനി ബുക്കിങും മുന്‍കൂട്ടിയുള്ള രജിസ്ട്രേഷനും നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

തൊഴിലാളികളുമായി പോയ ടൂറിസ്റ്റ് ബസ് അസമില്‍ കുടുങ്ങി; തിരിച്ചുവരാന്‍ വൈകുന്നതില്‍ ഡ്രൈവര്‍ ജീവനൊടുക്കി

അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു, വിജയം അസാധുവാക്കണം; കെ ബാബുവിനെതിരെ എം സ്വരാജ് ഹൈക്കോടതിയില്‍

View More