Image

ഏഷ്യാനെറ്റിന് പ്രവേശനം നിഷേധിച്ചതിലുള്ള മാധ്യമപ്രതിഷേധത്തില്‍ ആത്മാര്‍ത്ഥത ഉണ്ടോ ?

ജോബിന്‍സ് തോമസ് Published on 14 May, 2021
ഏഷ്യാനെറ്റിന് പ്രവേശനം നിഷേധിച്ചതിലുള്ള മാധ്യമപ്രതിഷേധത്തില്‍ ആത്മാര്‍ത്ഥത ഉണ്ടോ ?
കേന്ദ്രമന്ത്രി വി.മുരളീധരന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഒദ്യോഗിക വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും മലയാളത്തിലെ പ്രമുഖ ന്യൂസ് ചാനലായ ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയിരുന്നു. ഇതില്‍ പല മാധ്യമ സംഘടനകളും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ കേരള ടെലിവിഷന്‍ ഫെഡറേഷനാണ് ഇക്കാര്യത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തു വന്നിരിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതിഷേധിക്കാന്‍ മലയാള മാധ്യമങ്ങള്‍ക്ക് എത്രത്തോളം അര്‍ഹതയുണ്ടെന്നതാണ് ചിന്തിക്കേണ്ട വിഷയം. 

മന്ത്രി തന്റെ വകുപ്പുമായി ബന്ധപ്പെട്ട് വാര്‍ത്തകളറിയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഉണ്ടാക്കിയിരിക്കുന്ന വാ്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നുപോലും ഏഷ്യാനെറ്റ് പ്രതിനിധിയെ പുറത്താക്കിയെന്നാണ് അറിവ്. കേരളാ ബിജെപിയുടെ ഏഷ്യാനെറ്റ് ബഹിഷ്‌ക്കരണവുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ ഈ നടപടികള്‍.

എന്നാല്‍ തങ്ങളോടൊപ്പമുള്ള ഒരു മാധ്യമ സ്ഥാപനത്തോട് വരണ്ട എന്നു പറഞ്ഞ ശേഷം മന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനം അല്പമെങ്കിലും ഒരുമയുണ്ടെങ്കില്‍ കുറഞ്ഞത് മലയാള മാധ്യമങ്ങളെങ്കിലും ബഹിഷ്‌ക്കരിക്കണമായിരുന്നു. അതിന് തയ്യാറാകാത്തവര്‍ എന്തു പ്രതിഷേധമാണ് ഇനിയും നടത്തുക. അല്ലെങ്കില്‍ ഏഷ്യാനെറ്റിന് കിട്ടാത്ത ബ്രേക്കിംഗ് തേടി പോയവര്‍ക്ക് ഇനി പ്രതിഷേധം എന്ന വാക്ക് പറയാനെങ്കിലും അര്‍ഹതയുണ്ടോ

എന്തുകൊണ്ടാണ് ഏഷ്യാനെറ്റിനെ ഒഴിവാക്കിയത് എന്ന് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത് ന്യായം. എന്നാല്‍ അത് കേരളാ ബിജെപിയുടെ തീരുമാനത്തോടുള്ള ഐക്യദാര്‍ണ്ഡ്യമാണെന്നും മന്ത്രിയേക്കാളുപരി താന്‍ ബിജെപി നേതാവെണെന്നും മന്ത്രി പറഞ്ഞപ്പോള്‍. ഭരണഘടന സാക്ഷിയാക്കി സത്യപ്രതിഞ്ജ ചെയ്ത മന്ത്രിക്ക് ഇത് ഭൂഷണമല്ലെന്നു പറയാന്‍ തയ്യാറാകാത്ത മറ്റുമാധ്യമങ്ങള്‍ ഇനി എന്ത് പ്രസ്താവന ഇറക്കിയിട്ട് എന്തുകാര്യം. 

ഇത് ഏഷ്യാനെറ്റിനോടുള്ള സ്‌നേഹം കൊണ്ടല്ല മറിച്ച് നാളെ ഒരു പറ്റം മാധ്യമങ്ങളെ ഒഴിവാക്കി തങ്ങള്‍ക്ക് ഓശാനാ പാടുന്ന മാധ്യമങ്ങളെ മാത്രം ഏതെങ്കിലും ഭരണാധികാരി വാര്‍ത്താ സമ്മേളനത്തിന് വിളിക്കുമ്പോഴും പ്രസ്താവനയുമിറക്കി മിണ്ടാതിരിക്കേണ്ടിവരും. അത് സംഭവിക്കാതിരിക്കാന്‍ ഓര്‍മ്മിപ്പിച്ചെന്ന് മാത്രം. ഈ വിഷയത്തില്‍ ശ്കതമായ ഭാഷയില്‍ പ്രതികരിച്ചത് രാജ്യസഭാംഗം കൂടിയായ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് മാത്രമാണ്.

Join WhatsApp News
Boby Varghese 2021-05-14 14:25:49
Nothing new here. Only selected journalists are allowed to ask questions to Biden and the questions must be submitted early before asking. Conservatives are all kicked out of face book, google, twitter and other garbage institutions.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക