Image

ട്രിപ്പിള്‍ ലോക്ഡൗണെന്നാല്‍ അല്‍പ്പം കടുപ്പം ; കാര്യങ്ങള്‍ ഇങ്ങനെ

ജോബിന്‍സ് തോമസ് Published on 15 May, 2021
ട്രിപ്പിള്‍ ലോക്ഡൗണെന്നാല്‍ അല്‍പ്പം കടുപ്പം  ; കാര്യങ്ങള്‍ ഇങ്ങനെ
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വ്യാപനം തടയാന്‍ ഏറ്റവും ഫലപ്രദമെന്നു കണ്ടെത്തിയതും നടപ്പിലാക്കിയതുമായ മാര്‍ഗ്ഗം ആണ് ലോക്ഡൗണ്‍. ആളുകള്‍ പരമാവധി വീടിനു പുറത്തിറങ്ങാതെ ആവശ്യസര്‍വ്വീസുകള്‍ക്ക് മാത്രം അനുവാദം കൊടുത്തുകൊണ്ടുള്ള സമ്പൂര്‍ണ്ണ അടച്ചിടീല്‍ ആണ് ലോക്ഡൗണ്‍. എന്നാല്‍ കോവിഡ് വ്യാപനം ലോക്ഡൗണിലും പിടിച്ചു കെട്ടാന്‍ സാധിക്കാത്ത സ്ഥലങ്ങങ്ങളില്‍ ഈ ലോക്ഡൗണ്‍ അല്പം കൂടി കടുപ്പിക്കുകയാണ്. അപ്പോള്‍ അത് ട്രിപ്പിള്‍ ലോക്ഡൗണാകും. എന്താണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ എന്താണ് ഇവിടങ്ങളിലെ നിയന്ത്രണങ്ങള്‍ എന്ന് നോക്കാം. 

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള പ്രദേശങ്ങളില്‍ മൂന്നു തലങ്ങളിലായാണ് ലോക്ഡൗണ്‍ നടപ്പിലാക്കുന്നത്. ആദ്യ തലം എന്നു പറയുന്നത് അവശ്യസര്‍വ്വീസുകള്‍ മാത്രം അനുവദിക്കും. മാസ്‌കും സാമൂഹ്യഅകലവും സംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കും. പ്രധാനപാതകളിലെല്ലാം പോലീസ് പരിശോധനകളുണ്ടാവും അനാവശ്യമായി പുറത്തിറങ്ങുകയോ കൂട്ടംകൂടുകയോ ചെയ്താല്‍ അറസ്റ്റ് ചെയ്യും. വാഹനങ്ങള്‍ അനാവശ്യമായി പുറത്തിറക്കിയാല്‍ പിടിച്ചെടുക്കും.  

ട്രിപ്പിള്‍ ലോക് ഡൗണിലെ രണ്ടാം തലം എന്നുപറയുന്നത്. കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുകയും വ്യാപനമുള്ളതുമായ സ്ഥലങ്ങളെ പ്രത്യേക മേഖലകളായി തിരിച്ച് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥനെ നിയന്ത്രണങ്ങള്‍ ഏല്‍പ്പിക്കും. ഇവിടെ വഴികളടയ്ക്കും ആരേയും അകത്തേക്കോ പുറത്തേക്കോ കടത്തിവിടില്ല. വിടിനുള്ളില്‍ ഉള്ളവര്‍ക്ക് പോലീസുകാരോ വേളന്റിയേഴ്‌സോ സാധനങ്ങള്‍ എത്തിച്ചു നല്‍കും. എല്ലാവരും വീട്ടില്‍ തന്നെയാണെന്ന് ഉറപ്പ് വരുത്താന്‍ ഡ്രോണ്‍ വഴിയുള്ള നിരിക്ഷണവും നടത്തും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടിയെടുക്കും. 

മൂന്നാം തലത്തിലേയ്‌ക്കെത്തുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാകും. ആളുകള്‍ ക്വാറന്റീനുകളിലുള്ള പത്തുവീടിന് ഒരു പോലീസ് ഉദ്യേഗസ്ഥന്‍ എന്ന രീതിയില്‍ പോലീസിനെ വിന്യസിക്കും. ഈ ഉദ്യോഗസ്ഥന്‍ ദിവസം മൂന്നു തവണ ഓരോ വീട്ടിലും പരിശോധന നടത്തും. ക്വാറന്റിന്‍ ലംഘിക്കുന്നവരെ ക്രിമിനല്‍ കേസെടുത്തശേഷം കോവിഡ് സെന്ററിലേയ്ക്ക് മാറ്റും. ക്വാറന്റിന്‍ ലംഘനത്തിന് ആരെങ്കിലും സഹായിച്ചാല്‍ അവരെയും കുടുംബാംഗങ്ങളായാല്‍ പോലും അറസ്റ്റ് ചെയ്യും. ഈ മേഖലയില്‍ ഫളയിംഗ് സ്‌ക്വാഡും ഒപ്പം 25 വീടുകള്‍ക്ക് ഒന്ന് എന്ന നിലയില്‍ ബൈക്കിലുള്ള പോലീസ് റോന്ത് ചുറ്റലും ഉണ്ടാവും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക