-->

news-updates

സംസ്ഥാനത്ത് 21 അംഗ മന്ത്രിസഭ; സിപിഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ് എം- 1, എന്‍സിപി 1 വീതം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ വരിക 21 അംഗ മന്ത്രിസഭ. സിപിഎമ്മിനു പന്ത്രണ്ടും സിപിഐക്ക് നാലും മന്ത്രിമാരാണുണ്ടാവുക. കേരള കോണ്‍ഗ്രസ് എം, ജനതാദള്‍ എസ്, എന്‍സിപി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്-ഒന്ന് എന്നിങ്ങനെയാണു മറ്റു പാര്‍ട്ടികളുടെ മന്ത്രിമാരെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 മുന്നണിയിലെ നാല് ചെറുകക്ഷികള്‍ക്ക്  ഓരോ  എംഎല്‍എമാരാണുള്ളത്. നാല് പാര്‍ട്ടികള്‍ക്കും മന്ത്രിപദവി കിട്ടുന്ന തരത്തിലാണ് സിപിഎം മുന്നോട്ട് വച്ച നിര്‍ദേശം. രണ്ടര വര്‍ഷം വീതം ഓരോ പാര്‍ട്ടിക്കും മന്ത്രിമാരാകാം. 

ആദ്യ അവസരം ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവിനും ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവിലിനുമാണ്. തിരുവനന്തപുരത്ത് വിഎസ് ശിവകുമാറിനെ അട്ടിമറിച്ച് മികച്ച വിജയം നേടിയ ആന്റണി രാജു, പാര്‍ട്ടിയിലെ പലരും യുഡിഎഫിലേക്ക് പോയപ്പോള്‍ ഇടതുമുന്നണിക്കൊപ്പം ഉറച്ച് നിന്നതിനുള്ള അംഗീകാരം കൂടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന മന്ത്രിസ്ഥാനം. ഇടതുപക്ഷത്തിനൊപ്പം വര്‍ഷങ്ങളായെങ്കിലും ആദ്യമായിട്ടാണ് ഐഎന്‍എല്ലിന് മന്ത്രി പദവി ലഭിക്കുന്നത്.

തുടര്‍ന്നുള്ള രണ്ടര വര്‍ഷത്തില്‍ ഇവര്‍ക്കു പകരമായി കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് പാര്‍ട്ടികളുടെ പ്രതിനിധികള്‍ മന്ത്രിമാരാകും. എന്നാല്‍ രണ്ടര വര്‍ഷം വീതം എന്തിന് മന്ത്രിയാകണം എന്ന ചോദ്യമാണ് കെബി ഗണേഷ് കുമാറിനുള്ളത്.  

സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിനുമാണ്. വിവിധ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.

സത്യപ്രതിജ്ഞ 20നു നടക്കും. കോവിഡ് സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കിക്കൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങാണ് സംഘടിപ്പിക്കുന്നത്. സാമൂഹ്യ അകലം പാലിച്ച്‌ ആളുകള്‍ക്കു പങ്കെടുക്കാവുന്ന തരത്തിലായിരിക്കും ചടങ്ങ്.

18നു വൈകിട്ട് അഞ്ചിന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് അദ്ദേഹം ഗവര്‍ണറെ കണ്ട് സത്യപ്രതിജ്ഞയ്ക്കുള്ള നടപടിയ്ക്ക് അഭ്യര്‍ഥിക്കും.

മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ ലോക് താന്ത്രിക് ജനതാദളിനെ തഴഞ്ഞിട്ടില്ല. ജനതാദള്‍ എസിനു മന്ത്രിസ്ഥാനം കൊടുക്കാനാണ് ഇപ്പോള്‍ എല്‍ഡിഎഫ് കൂട്ടായെടുത്ത തീരുമാനം. ഭരണഘടനാ പരമായി 21 അംഗ മന്ത്രിസഭയേ രൂപീകരിക്കാന്‍ കഴിയൂ. ആ പരിമിതിയില്‍നിന്നു കൊണ്ടേ തീരുമാനം എടുക്കാന്‍ കഴിയൂ. ആര്‍എസ്പി എല്‍ഡിഎഫ് ഘടക കക്ഷി അല്ലെന്നും വിജയരാഘവന്‍ പറഞ്ഞു. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആയിഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു: ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും

ഒരു ദിവസം 13 ലക്ഷത്തിലധികം പേര്‍ക്ക് വാക്സിന്‍ നല്കി ആന്ധ്രാപ്രദേശ്

കോവിഡിനെ പ്രകൃതി ദുരന്തമായി കണക്കാക്കാനാവില്ല, കോവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും കേന്ദ്രം

പരാജയം : ബിജെപിക്കെതിരെ ആര്‍എസ്എസ്

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇനി ഇങ്ങനെ

ഐടി നയം ; യു. എന്നിന് ഇന്ത്യയുടെ മറുപടി

ഗര്‍ഭചിദ്ര അവകാശം ; ബൈഡനടക്കമുള്ളവര്‍ക്ക് കുര്‍ബാന സ്വീകരണം നിഷേധിക്കാന്‍ നീക്കം

പിണറായിക്ക് മാഫിയ ബന്ധമുണ്ടെന്ന് വീണ്ടും സുധാകരന്‍

ജയരാജന്‍ ആ ടൈപ്പല്ല ; പിജെ ആര്‍മ്മിയില്‍ പങ്കില്ല

ആനയാത്ര ചൈനയില്‍ മാത്രമല്ല കേരളത്തിലും

സുധാകരനെതിരെ ഫ്രാന്‍സീസിന്റെ കുടുംബം

ചരിത്രമെഴുതി പോര്‍ച്ചുഗല്ലിന്റെ സെല്‍ഫ് ഗോളുകള്‍

സുധാകരന്റെ വെളിപ്പെടുത്തലുകളും പിന്നാലെയെത്താവുന്ന കേസുകളും

പൈലറ്റും എസ്‌കോര്‍ട്ടും നിഷേധിച്ചു ; ഗണ്‍മാനെ വഴിയിലറക്കിവിട്ട് മുരളീധരന്‍

രണ്ടില്‍ കൂടുതല്‍ കുട്ടികളുളള കുടുംബങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ല ; അസം സര്‍ക്കാര്‍

കേരളം പ്രവാസികള്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പലരാജ്യങ്ങളിലും സ്വീകരിക്കുന്നില്ല ; ആരോഗ്യമന്ത്രിയ്ക്ക് കത്തെഴുതി സതീശന്‍

മോഹനന്‍ വൈദ്യര്‍ ബന്ധുവീട്ടില്‍ കുഴഞ്ഞ് വീണു മരിച്ചു

പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടു പോയാല്‍ പരാതി കൊടുക്കാതെ നേരിടാനുള്ള സംവിധാനം ഉണ്ടായിരുന്നു: എകെ ബാലന്‍

ആധുനികയുഗത്തിൽ വായനയുടെ പ്രസക്തി (കെ.ആർ.സുജല)

ഇന്ത്യയുടെ പുതിയ ഐടി നയം അഭിപ്രായ സ്വാതന്ത്യത്തിന് എതിരെന്ന് യുഎന്‍

മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍

പിണറായിക്ക് മറുപടിയുമായി സുധാകരന്‍

സുധാകരന് മറുപടി നല്‍കാനുറച്ച് സിപിഎം

രാജ്യത്ത് മൂന്നാം തരംഗം ഉടന്‍ ;മുന്നറിയിപ്പുമായി എംയിസ് മേധാവി

കോക്ക കോളയ്ക്ക് കിട്ടിയ പണി അവസരമാക്കി ഫെവിക്കോളിന്റെ പരസ്യം

പെറ്റമ്മയുടെ ചിതാഭസ്മവുമായി പിഞ്ചുകുഞ്ഞ് ; കരളലിയിക്കുന്ന സംഭവം

യുഎന്നില്‍ അന്റോണിയോ ഗുട്ടറസിന് രണ്ടാമൂഴം

കേരളരാഷ്ട്രീയത്തെ മലീമസമാക്കുന്ന വീമ്പിളക്കലുകള്‍

എഴുത്തുകൂട്ടം ഒരുക്കുന്ന സർഗ്ഗാരവം (പ്രതിമാസ സാഹിത്യ സാംസ്കാരിക സംഗമം) നാളെ, ശനിയാഴ്ച

സോക്കര്‍ ടൂർണമെൻറ്, നാളെ (ജൂൺ -19) ന്യൂജേഴ്‌സി മെർസർ കൗണ്ടി പാർക്കിൽ

View More