America

സിന്‍ഡ്രല്ലയും ഞാനും (കവിത: രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി

Published

on

പണ്ടായിരുന്നത് പണ്ടുപണ്ടോര്‍മ്മതന്‍-

തുമ്പകള്‍ പൂവിട്ട  ഗ്രാമാന്തരങ്ങളില്‍,

 

ചോന്നവാകപ്പൂ വിരിച്ച സ്‌കൂള്‍മുറ്റത്ത്,

തൂവെയില്‍ തുള്ളിക്കളിച്ച പാടങ്ങളില്‍

 

തുമ്പികള്‍ക്കും, വെണ്‍പിറാവ് പോല്‍ നീങ്ങുന്ന

വെള്ളിമേഘത്തിനും  കൂട്ടായിരുന്നൊരാള്‍

 

സൂര്യനെ കൈവിരല്‍ത്തുമ്പിലായ് തൊട്ടവള്‍

മേഘങ്ങളെ മുടിത്തുമ്പിലായ് ചൂടിയോള്‍;

 

കാറ്റിന്റെ ഹാര്‍മോണിയം തേടി നീങ്ങിയോള്‍

പാട്ടുപാടും തിരക്കൈകള്‍ പുണര്‍ന്നവള്‍

 

കണ്ണിലെ സ്വപ്നത്തരിക്കുള്ളിലായിരം

കണ്ണാടിദീപങ്ങള്‍  കത്തിച്ച് വച്ചവള്‍.

 

നാട്ടുപച്ചയ്ക്കുള്ളിലായിരം പൂക്കളില്‍

കാറ്റിനോടോപ്പം  ചിരിച്ചുല്ലസിച്ചവള്‍

 

ഉച്ചയ്ക്ക് കത്തിപ്പിടഞ്ഞ്  വീഴും നിഴല്‍-

ച്ചിത്രങ്ങളില്‍ തണല്‍വൃക്ഷങ്ങള്‍ നട്ടവള്‍

 

സായാഹ്നസൂര്യന്റെ തീ പൂത്ത വാനത്ത്,

പാരിജാതങ്ങള്‍ പൊഴിഞ്ഞോരു സന്ധ്യയില്‍,

 

പാതിരാപ്പൂവിന്റെ  നക്ഷത്രലോകത്ത്

പാല്‍നിലാപ്പൂവിന്റെ  സ്വപ്നാടനങ്ങളില്‍

 

പാദുകം തേടുന്ന  രാജകുമാരന്റെ

പാവാടയിട്ടൊരു സിന്‍ഡ്രല്ലയായവള്‍...

 

 

കല്ലിലായ് തട്ടിത്തടഞ്ഞ്   നീങ്ങുമ്പോഴും

സിന്‍ഡ്രല്ലയെന്ന്  പറഞ്ഞാശ്വസിച്ചവള്‍.

 

കിന്നരിപ്പൂക്കള്‍ വിരിച്ച സ്വപന്ങ്ങളില്‍

സ്വര്‍ണ്ണച്ചെരിപ്പിട്ട്  മാലാഖയായവള്‍

 

ചേമ്പിലയ്ക്കുള്ളില്‍  മഴത്തുള്ളി വീഴുന്ന

നേര്‍ത്തസംഗീതവും  കേട്ടങ്ങിരുന്നവള്‍

 

കാത്തിരുന്നിട്ടും വരാത്തൊരാള്‍ക്കെന്നപോല്‍

കാഴ്ച്ചകള്‍ കണ്ണിലാമ്പല്‍പ്പൂക്കളാക്കിയോള്‍

 

പണ്ടായിരുന്നത്, പണ്ട്, പണ്ടോര്‍മ്മ തന്‍

ശംഖുകള്‍ സൂക്ഷിച്ച  ബാല്യം അതേ! പണ്ട്-

 

പണ്ടായിരുന്നു, ചിരിച്ചോടി മാമ്പൂക്കള്‍

മണ്‍സുഗന്ധത്തില്‍ പൊതിഞ്ഞ് സൂക്ഷിച്ചത്.

 

പണ്ടായിരുന്നൊരു  പൊട്ടിയ പാരഗണ്‍-

സിന്‍ഡ്രല്ലയെപ്പോലെടുത്ത് സൂക്ഷിച്ചത്.

 

ഓര്‍മ്മകള്‍ മുന്നില്‍  മുഖം മൂടിയിട്ടു-

പേമാരിയില്‍ മുന്നില്‍ കൊഴിഞ്ഞ് പോയീടവെ;

 

നാലുകെട്ടില്‍ പണ്ട്  പാദുകം സൂക്ഷിച്ച

പാവാടയിട്ടൊരു  സിന്‍ഡ്രല്ല മുന്നില്‍-

 

വന്നൂഞ്ഞാലിലാടിപ്പറന്ന് പോയീടുന്നു....

മേഘങ്ങള്‍ ചുംബിച്ച് മുന്നില്‍ വന്നീടുന്നു;

 

പര്‍വ്വതങ്ങള്‍ക്കും, ഋതുക്കള്‍ക്കുമൊന്നിച്ച്

വര്‍ണ്ണങ്ങളെ മഴവില്ലില്‍ കുരുക്കിയോള്‍,

 

കണ്ണിലായ് നക്ഷത്രമുള്ളവള്‍, സൂര്യനെ-

മിന്നാമിനുങ്ങായൊളിച്ച് സൂക്ഷിച്ചവള്‍.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

ടൈപ്പ് റൈറ്ററും ഒരു വിധവയും (സുലേഖ മേരി ജോർജ്, കഥാമത്സരം -168)

ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

ചില കാത്തിരിപ്പുകൾ (ജിപ്‌സ വിജീഷ്, കഥാമത്സരം -158)

View More