Image

മഞ്ചേശ്വരം പണി തരുമെന്ന് ബിജെപി വിലയിരുത്തല്‍

ജോബിന്‍സ് തോമസ് Published on 12 June, 2021
മഞ്ചേശ്വരം പണി തരുമെന്ന് ബിജെപി വിലയിരുത്തല്‍
മഞ്ചേശ്വരത്ത് പണം നല്‍കി അപര സ്ഥാനാര്‍ത്ഥിയുടെ പത്രിക പിന്‍വലിപ്പിച്ചെന്ന കേസ് പാര്‍ട്ടിക്ക് പണിയാകുമെന്ന് ബിജെപി വിലയിരുത്തല്‍. ഈ വിഷയത്തിലെ ആശങ്ക ദേശിയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ നേരിട്ട് സുരേന്ദ്രനെ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കുമേലെ ഇങ്ങനെയൊരു പ്രഹരം കൂടി നല്‍കി പാര്‍ട്ടിയെ തളര്‍ത്താനാണ് കേരള സര്‍ക്കാര്‍ നീക്കമെന്നാണ് ദേശീയ നേതൃത്വം മനസ്സിലാക്കുന്നത്.

കേസില്‍ സുരേന്ദ്രന്റെ അറസ്റ്റ് നടന്നേക്കാമെന്നും അതിനുശേഷം ഇപ്പോള്‍ നടക്കുന്ന മറ്റു കേസുകളിലും അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യതയുമാണ് ബിജെപി മുന്‍കൂട്ടി കാണുന്നത്. ബിജെപിയ്‌ക്കെതിരെയുള്ള ആരോപണങ്ങല്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ചയാക്കി മരംവെട്ട് കേസില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമമെന്നും ബിജെപി കണക്കു കൂട്ടുന്നു. 

ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. തോല്‍വിയുടെ ആഘാതത്തിലിരിക്കുന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. കോര്‍ കമ്മിറ്റി അംഗങ്ങള്‍ നേരിട്ടിറങ്ങി മണ്ഡലം നേതാക്കളടക്കമുള്ളവരുടെ യോഗങ്ങള്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കണം. ഇത് ബജെപി വേട്ടയാണെന്ന രീതിയില്‍ പരമാവധി പ്രചാരം നല്‍കണം എന്നിങ്ങനെയാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍.

ഒപ്പം മരംവെട്ട് കേസ് പരമാവധി ചര്‍ച്ചയാക്കും , പ്രതിഷേധങ്ങള്‍ നടക്കും ഇതിന്റെ ഭാഗമായാണ് ബിജെപി നേതാക്കള്‍ മുട്ടില്‍ മേഖല സന്ദര്‍ശിച്ചത്. എന്തായാലും മഞ്ചേശ്വരം, കുഴല്‍പ്പണക്കേസുകളെ പ്രതിരോധിക്കാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. ഇതിനിടയില്‍ തത്ക്കാലം നേതൃമാറ്റമില്ലെന്നും ദേശീയ നേതൃത്വം സുരേന്ദ്രനെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക