Image

പ്രഭാത കൃത്യത്തിനിറങ്ങിയപ്പോള്‍ പെറ്റി അടിച്ചത് 2000 രൂപ

ജോബിന്‍സ് തോമസ് Published on 12 June, 2021
പ്രഭാത കൃത്യത്തിനിറങ്ങിയപ്പോള്‍ പെറ്റി അടിച്ചത് 2000 രൂപ
കേരളം ലോക്ഡൗണിലാണ്. നിയന്ത്രണങ്ങള്‍ അനിവാര്യവും. പക്ഷെ നിയന്ത്രണങ്ങളുടെ പേരില്‍ പൊതുജനത്തെ ബുദ്ധിമുട്ടിലാഴ്ത്തുയും കൊള്ളയടിക്കുകയും ചെയ്യുന്ന സംഭവങ്ങളും പുറത്തു വരുന്നുണ്ട്. ഏറ്റവുമവസാനമായി പ്രഭാത കൃത്യത്തിനായി ഇറങ്ങിയ പാവപ്പെട്ട ഓട്ടോ ഡ്രൈവര്‍ക്ക് പെറ്റിഅടിച്ച കഥയാണ് പുറത്തു വരുന്നത്. അതും രണ്ടായിരം രൂപ. 

കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. നിര്‍ധനനായ ഓട്ടോ ഡ്രൈവര്‍ക്ക് തന്റെ കൊച്ചുകൂരയില്‍ ടോയ്‌ലറ്റ് സൗകര്യമില്ല. അതിനാല്‍ തന്നെ അടുത്തുള്ള പമ്പിലെ ടോയ്‌ലറ്റാണ് ഇയാള്‍ ഉപയോഗിച്ച് വന്നിരുന്നത്. ഈ മാസം രണ്ടാം തിയതിയായിരുന്നു സംഭവം. രാവിലെ ആറരയോടെ പ്രഭാതകൃത്യം നിര്‍വ്വഹിക്കാനായി സമീപത്തെ  പമ്പിലേയ്ക്ക് പോവുകയായിരുന്നു ഇയാള്‍. 

ചെന്നുപെട്ടത് പരിശോധന നടത്തിയിരുന്ന പോലീസിന്റെ  കണ്ണില്‍. പോലീസ് കാര്യമന്വേഷിച്ചു . കാര്യം പറയുകയും ചെയ്തു. എന്നാല്‍ സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം എന്നാല്‍ തന്റെ ദയനീയാവസ്ഥയും പോകുന്ന കാര്യവുമെല്ലാം കൃത്യമായി വശദീകരിച്ചിട്ടും പോലീസ് വഴങ്ങിയില്ല . എഴുതി കൊടുത്തത് രണ്ടായിരത്തിന്റെ പെറ്റി. 

ലോക്ഡൗണ്‍മൂലം പണിയില്ലാതാവുകയും കൂടി ചെയ്തതോടെ നിത്യച്ചെലവുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുമ്പോളാണ് ഇരുട്ടടിയായി 2000 രൂപ പെറ്റിയെുമെത്തുന്നത് എന്തു ചെയ്യണമെന്നറിയാതെ ഉന്നതാധികരികളെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഈ ഓട്ടോ ഡ്രൈവര്‍. 

കാശടയ്ക്കാത്തതിനാല്‍ രണ്ട് ദിവസം വണ്ടി പിടിച്ച് സ്റ്റേഷനിലുടകയും ചെയ്തു. ആ രണ്ടു ദിവസം കിട്ടാമായിരുന്ന ചെറിയ വരുമാനവും നിലച്ചു. എന്തായാലും മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ കനത്ത പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക