news-updates

'ഇതൊന്നും കൃഷ്ണദാസ് അറിയരുത് ' വീണ്ടും സുരേന്ദ്രന്റെ ശബ്ദരേഖ

ജോബിന്‍സ് തോമസ്

Published

on

ബജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ വെട്ടിലാക്കി വീണ്ടും ശബ്ദരേഖ. പ്രസീദ അഴീക്കോട് തന്നെയാണ് വീണ്ടും ശബ്ദരേഖ പുറത്ത് വിട്ടത്. പുതിയ ശബ്ദരേഖ ബിജെപിക്കുള്ളില്‍ തന്നെയുള്ള വിഭാഗിതയ കൂടുതല്‍ രൂക്ഷമാകാന്‍ കാരണമാകുന്നതു കൂടിയാണ്. 

ജാനുവിന് സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപം കൊടുത്തെന്ന് നേരത്തെ ജനാധിപത്യ രാഷട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസിദ അഴീക്കോട് ആരോപണമുന്നയിച്ചിരുന്നു. സുരേന്ദ്രന്‍ പത്ത് ലക്ഷം നല്‍കാമെന്ന് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള ഫോണ്‍ കോളുകളുടെ റെക്കോര്‍ഡിംഗുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 

ജാനുവിന് പണം നല്‍കാന്‍ ഹോട്ടല്‍ മുറിയിലെത്തുന്നതിന് മുമ്പ് സുരേന്ദ്രനും പ്രസീദയും തമ്മിലുള്ള സംസാരത്തിന്റെ ശബ്ദരേഖയാണ് ഇത്. 'ഇതൊന്നും കൃഷ്ണദാസ് അറിയരുത്, ഞാനത് എല്ലാം റെഡിയാക്കി എന്റെ ബാഗില്‍ വെച്ചിട്ട് ഇന്നലെമുതല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇത് കൊണ്ടു നടക്കുകയാണ്' - എന്നാണ് ശബ്ദരേഖയിലുള്ളത്.

ബജെപി നേതാവ് പി.കെ കൃഷ്ണദാസ് ജാനുവിനെ എന്‍ഡിഎയില്‍ തിരിച്ചെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അന്ന് അവര്‍ അത് നിഷേധിക്കുകയാണുണ്ടായത്. ആ സമയം മുസ്ലിംലീഗില്‍ നിന്നും ഓഫറുണ്ടായിരുന്നത് കൊണ്ടാണ് ജാനു കൃഷ്ണദാസിന്റെ ക്ഷണം നിരസിച്ചതെന്നും പ്രസീദ ഒരു മലയാളം ചാനലിനോട് വെളിപ്പെടുത്തി. 

പാര്‍ട്ടിയിലെ മറ്റൊരു നേതാവായ കൃഷ്ണദാസ് ഇതൊന്നുമറിയരുതെന്ന് സുരേന്ദ്രന്‍ പറഞ്ഞത് പാര്‍ട്ടിയിലും വിവാദമായേക്കും മാത്രമല്ല മുസ്ലീലീഗ് ജാനുവിനെ ക്ഷണിച്ചിരുന്നെന്ന വെളിപ്പെടുത്തലും രാഷ്ട്രീയകേരളം സൂക്ഷമതയോടെയാണ് വീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ ലീഗ് നല്‍കിയ ഓഫര്‍ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തു വന്നേക്കും.പുതുതായി പുറത്തു വന്ന ശബ്ദരേഖയുടെ കാര്യത്തില്‍ കെ.സുരേന്ദ്രനോ പി.കെ. കൃഷ്ണദാസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍

രഖിലിന്റെ ആദ്യ പ്രണയവും തകര്‍ന്നിരുന്നു

വാര്‍ത്തകള്‍ തടയാനാവില്ലെന്ന് ശില്‍പ്പ ഷെട്ടിയോട് കോടതി

നൂറുകോടി അഴിമതി നടന്ന ബാങ്കില്‍ ബാക്കിയുള്ളത് 25 ലക്ഷം രൂപ മാത്രം

തോക്ക് എവിടെ നിന്ന് ? പോലീസിനെ കുഴയ്ക്കുന്ന ചോദ്യം

സമീപത്തെ വീട്ടില്‍ താമസമാക്കി രഖില്‍ പിന്തുടര്‍ന്നത് മാനസ അറിഞ്ഞില്ല

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ വെ​ടി​വെ​ച്ചു കൊ​ന്ന​ത് പി​സ്​​റ്റ​ൾ ഉപയോഗിച്ച്

പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് സാധിക്കും- മുഖ്യമന്ത്രി

വിദ്യാര്‍ഥി പ്രതിഷേധത്തിനൊടുവില്‍ യുഎസ്സിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ

ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം; ഹൈക്കോടതിയെ സമീപിച്ച് വ്യാപാരികള്‍

വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്ന് സുഹൃത്ത് ജീവനൊടുക്കി

മദ്യവില്‍പ്പന ; വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

ഒളിംമ്പിക്‌സില്‍ മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് എത്ര രൂപ കിട്ടും

അസിസ്റ്റന്റ് മാനേജരെ മുന്‍ മാനേജര്‍ ബാങ്കില്‍ കയറി കുത്തികൊന്നു

കോവിഡ് ; ജനം ദുരിതത്തിലെന്ന് ഷൈലജ ടീച്ചര്‍ നിയമസഭയില്‍

കോവിഡില്‍ കൈത്താങ്ങായി സര്‍ക്കാരിന്റെ പ്രത്യേക പാക്കേജ്

ഡാനീഷ് സിദ്ദിഖിയുടെ കൊലപാതകം ; പുതിയ വെളിപ്പെടുത്തല്‍

ഒളിംമ്പിക്‌സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ

ശിവന്‍കുട്ടി രാജിവയ്ക്കണം ; സഭയില്‍ പ്രതിപക്ഷ ബഹളം

പാകിസ്താനില്‍ അഞ്ചു പേര്‍ ചേര്‍ന്ന് ആടിനെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം

ട്വിറ്ററില്‍ ഏഴുകോടി ഫോളോവേഴ്സുമായി നരേന്ദ്ര മോദി; റെക്കോഡ്

ലക്ഷങ്ങള്‍ മുടക്കി ഭാര്യയെ കാനഡയിലേക്ക് അയച്ചു; മാസങ്ങള്‍ കഴിഞ്ഞും കൊണ്ടുപോയില്ല, യുവാവ് ജീവനൊടുക്കി; ഭാര്യയ്ക്കെതിരേ കേസ്

എന്‍കൗണ്ടര്‍ ചെയ്യുമെന്ന് സംശയിക്കുന്നു'; കോടതിയില്‍ പോലീസിനോട് കയര്‍ത്ത് മരംമുറി കേസിലെ പ്രതികള്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

സിനിമയെ വെല്ലുന്ന ജീവിതകഥ 

താലിബാനെ ന്യായീകരിച്ച് പാക് പ്രധാനമന്ത്രി

മുഖ്യമന്ത്രി കോടതി വരാന്തയിലെ വക്കിലെന്ന് വി.ഡി. സതീശന്‍

ബാങ്ക് പൊട്ടിയാലും ഇനി പേടിക്കേണ്ട ; നിക്ഷേപകര്‍ സുരക്ഷിതര്‍

കുറ്റ്യാടിയില്‍ വീണ്ടും സിപിഎം നടപടി

View More