America

പ്രവാസി ക്ഷേമത്തിനു പ്രവാസി മലയാളി ഫെഡറേഷ നോർക്കയുമായി സഹകരിക്കും

പി പി ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)

Published

on

ന്യൂയോർക് :നോർക്കയുടെ(Non Resident Keratitis Affairs ) അംഗീകാരമുള്ള ഉള്ള ഏക ഗ്ലോബൽ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ നോർക സ്വീകരിക്കുന്ന  പ്രവാസികളുടെ ക്ഷേമ പദ്ധതികളുമായി  പൂർണമായും സഹകരിച്ചു പ്രവർത്തിക്കുന്നതിന് തീരുമാനിച്ചു.

ഗ്ലോബൽ  പ്രസിഡണ്ട് എം പീ സലീമിന്റെ അധ്യക്ഷതയിൽ ജൂൺ 11 വെള്ളിയാഴ്ച സൂം പ്ലാറ്റഫോമിലൂടെ   സംഘടിപ്പിച്ച ഗ്ലോബൽ  പൊതു യോഗമാണ് ഈ നിർണായക തീരുമാനമെടുത്തത് . മൗന പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ അന്തരിച്ച  പി എം എഫ്  ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെയും, പി എം എഫ് സൗദി അംഗം  നൗഷാദ് വെട്ടിയറിന്റെയും അനുസ്മരണം നടത്തി.തുടർന്നു അവരുടെ വിയോഗത്തിൽ ഗ്ലോബൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

യോഗത്തിൽ ഗ്ലോബൽ ഡയറക്ടർ ബോർഡ് നേതാക്കളും, ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗങ്ങളും വിവിധ രാജ്യങ്ങളിലെ പി എം എഫ് നേതാക്കളും ഭാരവാഹികളും പങ്കെടുത്തു. ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ശ്രീ. ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ. ജോർജ് പടിക്കകുടി, ഗ്ലോബൽ വൈസ് പ്രസിഡണ്ട് ശ്രീ. സാജൻ പട്ടേരി, ഗ്ലോബൽ അസ്സോസിയേറ്റ് കോഓർഡിനേറ്റർ ശ്രീ. നൗഫൽ മടത്തറ, ഗ്ലോബൽ വിമൻസ് കോഓർഡിനേറ്റർ ശ്രീമതി. അനിത പുല്ലായി, ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ ശ്രീ. പി പി ചെറിയാൻ, ഗ്ലോബൽ ജോയിൻ സെക്രട്ടറി ശ്രീ. ജോസഫ് പോൾ, ഗ്ലോബൽ എസ്‌കോം ശ്രീ. ഷാജി രാമപുരം, ഗ്ലോബൽ എസ്‌കോം ശ്രീ. കേശു എന്നിവർ ആശംസകൾ അർപ്പിക്കുകയും, വിവിധ രാജ്യങ്ങളിലെ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി , കോഓർഡിനേറ്റർ, ട്രഷറർ, എന്നിവർ പല നിർദേശങ്ങൾ മുന്നോട്ടു വെക്കുകയും ചർച്ച ചെയ്തു അംഗീകരിക്കുകയും ചെയ്തു, യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് ജോൺ സ്വാഗതം ചെയ്തു.

കോവിഡ് കാലത്തു നടത്തിയ വിവിധ പരിപാടികളെ കുറിച്ചും കേരള സർക്കാരിന്റെ കോവിഡ് സഹായ പദ്ധതിയെ കുറിച്ചും, നോർക്കയെ സഹായിക്കുന്ന കാര്യവും, മെമ്പർമാരുടെ ഗ്രൂപ്പ് ഇൻഷുറൻസിനെ കുറിച്ചും പി എം എഫ് ഭാവി പരിപാടികളെ കുറിച്ചും  ഗ്ലോബൽ പ്രസിഡണ്ട് വിശദീകരിച്ചു പ്രസ്തുത പദ്ധതികൾക്ക് ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് പിന്തുണ നൽകുകയും ചെയ്തു  കൂടാതെ മെംബെര്ഷിപ്പിനെ കുറിച്ചും തിരിച്ചറിയൽ  കാർഡ് വിതരണത്തെ കുറിച്ചു ഗ്ലോബൽ കോഓർഡിനേറ്റർ വിശദീകരിക്കുകയുണ്ടായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭാരവാഹികളുടെ നിർദേശങ്ങൾക്കും ആശയങ്ങൾക്കും ഗ്ലോബൽ പ്രസിഡന്റും, ഗ്ലോബൽ ജനറൽ സെക്രട്ടറിയും, ഗ്ലോബൽ കോർഡിനേറ്ററും മറുപടി നൽകി ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയത്തിന്റെ നന്ദി പ്രകാശത്തോടെ യോഗം അവസാനിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

തോക്ക് എവിടെ നിന്ന് ? പോലീസിനെ കുഴയ്ക്കുന്ന ചോദ്യം

ബീവറേജസ് എന്ന് കേട്ടാലെ അവന്മാര് വിടത്തോള്ളൂ!(കാര്‍ട്ടൂണ്‍: അഭി)

മാസച്യുസെറ്റ്‌സില്‍ കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സിനേറ്റ് ചെയ്തവര്‍

ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ പരാജയ കാരണം: റവ. ഡോ. ചെറിയാന്‍ തോമസ്

ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

ബൊഹീമിയൻ ഡയറി - പ്രാഗിന്റെയും വിയന്നയുടെയും ചരിത്ര വഴികളിലൂടെ (ഭാഗം- 3: ഡോ. സലീമ ഹമീദ്)

എന്‍എസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ വാര്‍ഷികാഘോഷവും സുവനീര്‍ പ്രകാശനവും

ആത്മതത്ത്വവും പുനര്‍ജന്മവും രാമായണത്തില്‍ (രാമായണം - 5: വാസുദേവ് പുളിക്കല്‍)

പ്രൈമറിയില്‍ വിജയിച്ച പി.കെ. സോമരാജന് ഫൊക്കാനയില്‍ അനുമോദനം

അറബിക്കടലിന്നക്കരെ നിന്നും......(കുടിയേറ്റകുറിപ്പുകൾ -ഭാഗം 5: ഷാജു ജോൺ)

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

'രാ' മായ്ക്കുന്ന രാമായണം (മഞ്ജു.വി, രാമായണ ചിന്തകൾ 15)

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

റവ. ബില്ലി ഗ്രഹാമിന്റെ ചെറുമകനെ ഐസിയു വിൽ  നിന്നുമാറ്റി  

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

ഇ- മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡ് നാളെ (ശനി) സമ്മാനിക്കും

കോവിഡിന്‍റെ ഡെല്‍റ്റ വ​കഭേദം ചിക്കന്‍പോക്​സ്​ പോലെ പടരുമെന്ന്​ സി.ഡി.സി റിപ്പോര്‍ട്ട്

വാക്‌സിനേറ്റ് ചെയ്യുവാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കാനാകുമോ? (ഏബ്രഹാം തോമസ്)

ബെസ്ററ് ഗവർണർ: മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ പിഴ

ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേറ്റ് ചെയ്യണം : ബൈഡന്‍

ഓസ്റ്റിന്‍ മലയാളീ ഇന്‍വിറ്റേഷണല്‍ സോക്കര്‍ കപ്പ്: ഡാളസ് ഡയനാമോസ് ചാമ്പ്യന്മാര്‍

'മാഗ് 'ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ശനിയാഴ്ച മുതല്‍ - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പി.വി. വില്‍സണ്‍ ഷാര്‍ജയില്‍ നിര്യാതനായി

(കാര്‍ട്ടൂണ്‍ : സിംസണ്‍)

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച കണ്‍വെന്‍ഷന്‍ ജൂലൈ30 മുതല്‍

പ്രകൃതിദത്ത മാര്‍ഗത്തിലൂടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കണം: മന്ത്രി കെ രാജന്‍

ലൈംഗീകാതിക്രമം : അമേരിക്കയില്‍ മുന്‍ കര്‍ദ്ദിനാളിനെതിരെ കേസ്

ചെല്ലമ്മ കോര (91) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു

കനേഡിയന്‍ നെഹ്രു ട്രോഫി വേര്‍ച്വല്‍ ഫ്‌ളാഗ് ഓഫ് ജൂലൈ 31 നു ഡോ എംഎ യൂസഫലി നിര്‍വഹിക്കുന്നു

View More