America

80 ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയ അമേരിക്കയിലെ ആദ്യ സംസ്ഥാനമെന്ന ബഹുമതി വെര്‍മോണ്ടിന്

പി പി ചെറിയാന്‍

Published

on


വെര്‍മോണ്ട് : അമേരിക്കയില്‍ അര്‍ഹരായ 80 ശതമാനം പേര്‍ക്ക് കോവിഡ് വാക്‌സീന്‍ നല്‍കിയ ആദ്യ സംസ്ഥാനമെന്ന ബഹുമതി വെര്‍മോണ്ടിന്. 

വെര്‍മോണ്ട് ഗവര്‍ണര്‍ ഗവര്‍ണര്‍ ഫിലിപ് ബി. സ്‌കോട്ട്   ജൂണ്‍ 14 തിങ്കളാഴ്ച സമ്മേളനത്തിലാണ് ഈ വിവരം  വെളിപ്പെടുത്തിയത്. 80 ശതമാനം പേര്‍ക്ക് ഒരു ഡോസെങ്കിലും നല്‍കാന്‍ കഴിഞ്ഞതോടെ കോവിഡ് 19 നിയന്ത്രണങ്ങള്‍  പിന്‍വലിക്കുന്നതായും ഗവര്‍ണര്‍ അറിയിച്ചു.

ജൂണ്‍ 14ന് കോവിഡ് രോഗവ്യാപനം 34% കുറഞ്ഞതായും, ഹോസ്പിറ്റലൈസേഷന്‍ 78% കുറഞ്ഞതായും ഗവര്‍ണര്‍ വെളിപ്പെടുത്തി. 

പതിനഞ്ചു മാസം നീണ്ട കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുവെങ്കിലും  മുനിസിപ്പാലിറ്റികളും സ്വകാര്യ വ്യവസായ കേന്ദ്രങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ ഇപ്പോഴും നിലനിര്‍ത്തുന്നു. പൊതുജനാരോഗ്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു നിയന്ത്രണം നിലനിര്‍ത്തുന്നതെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.

ജൂലായ് 4 അമേരിക്കന്‍ സ്വാതന്ത്ര്യദിനത്തിനു മുമ്പ് അമേരിക്കയിലെ 70 ശതമാനം പേര്‍ക്കും കോവിഡ് വാക്‌സീന്‍ ലഭിക്കണമെന്ന് ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനം മിക്കവാറും പൂര്‍ത്തീകരിക്കപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കയില്‍ കോവിഡ് വാക്‌സീന്‍ ആവശ്യത്തിനു ലഭ്യമാണെന്നും ആരംഭത്തില്‍ വാക്‌സിനേഷനിലുണ്ടായിരുന്ന മാന്ദ്യം ഇപ്പോള്‍ പൂര്‍ണ്ണമായും മാറിയിട്ടുണ്ടെന്നു അധികൃതര്‍ വ്യക്തമാക്കി. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായില്ലെങ്കില്‍ ഈ വര്‍ഷാവസനത്തോടെ അമേരിക്ക പൂര്‍വ്വസ്ഥിതിയിലേക്കു മടങ്ങുമെന്നും അധികൃതര്‍ പറഞ്ഞു.


പി പി ചെറിയാന്‍ 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അഞ്ചാം പ്രസവം; സ്റ്റൈഫന്റുമായി രൂപതകള്‍ മത്സരിക്കുന്നു (ഉയരുന്ന ശബ്ദം - 37: ജോളി അടിമത്ര)

ലാനാ സാഹിത്യ അവാര്‍ഡുകള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു

സജി കരുണാകാരന്‍ (59) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

തോക്ക് എവിടെ നിന്ന് ? പോലീസിനെ കുഴയ്ക്കുന്ന ചോദ്യം

ബീവറേജസ് എന്ന് കേട്ടാലെ അവന്മാര് വിടത്തോള്ളൂ!(കാര്‍ട്ടൂണ്‍: അഭി)

മാസച്യുസെറ്റ്‌സില്‍ കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സിനേറ്റ് ചെയ്തവര്‍

ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ പരാജയ കാരണം: റവ. ഡോ. ചെറിയാന്‍ തോമസ്

ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

ബൊഹീമിയൻ ഡയറി - പ്രാഗിന്റെയും വിയന്നയുടെയും ചരിത്ര വഴികളിലൂടെ (ഭാഗം- 3: ഡോ. സലീമ ഹമീദ്)

എന്‍എസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ വാര്‍ഷികാഘോഷവും സുവനീര്‍ പ്രകാശനവും

ആത്മതത്ത്വവും പുനര്‍ജന്മവും രാമായണത്തില്‍ (രാമായണം - 5: വാസുദേവ് പുളിക്കല്‍)

പ്രൈമറിയില്‍ വിജയിച്ച പി.കെ. സോമരാജന് ഫൊക്കാനയില്‍ അനുമോദനം

അറബിക്കടലിന്നക്കരെ നിന്നും......(കുടിയേറ്റകുറിപ്പുകൾ -ഭാഗം 5: ഷാജു ജോൺ)

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

'രാ' മായ്ക്കുന്ന രാമായണം (മഞ്ജു.വി, രാമായണ ചിന്തകൾ 15)

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

റവ. ബില്ലി ഗ്രഹാമിന്റെ ചെറുമകനെ ഐസിയു വിൽ  നിന്നുമാറ്റി  

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

ഇ- മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡ് നാളെ (ശനി) സമ്മാനിക്കും

കോവിഡിന്‍റെ ഡെല്‍റ്റ വ​കഭേദം ചിക്കന്‍പോക്​സ്​ പോലെ പടരുമെന്ന്​ സി.ഡി.സി റിപ്പോര്‍ട്ട്

വാക്‌സിനേറ്റ് ചെയ്യുവാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കാനാകുമോ? (ഏബ്രഹാം തോമസ്)

ബെസ്ററ് ഗവർണർ: മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ പിഴ

ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേറ്റ് ചെയ്യണം : ബൈഡന്‍

ഓസ്റ്റിന്‍ മലയാളീ ഇന്‍വിറ്റേഷണല്‍ സോക്കര്‍ കപ്പ്: ഡാളസ് ഡയനാമോസ് ചാമ്പ്യന്മാര്‍

'മാഗ് 'ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ശനിയാഴ്ച മുതല്‍ - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പി.വി. വില്‍സണ്‍ ഷാര്‍ജയില്‍ നിര്യാതനായി

(കാര്‍ട്ടൂണ്‍ : സിംസണ്‍)

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച കണ്‍വെന്‍ഷന്‍ ജൂലൈ30 മുതല്‍

പ്രകൃതിദത്ത മാര്‍ഗത്തിലൂടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കണം: മന്ത്രി കെ രാജന്‍

View More