VARTHA

എതിര്‍പ്പുകള്‍ ഞെരിച്ചമര്‍ത്താന്‍ യു.എ.പി.എ ദുരുപയോഗിക്കരുത്: ഡല്‍ഹി ഹൈകോടതി

Published

on

ന്യൂഡല്‍ഹി: പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ഭീകരപ്രവര്‍ത്തന നിരോധന നിയമമായ യു.എ.പി.എയുടെ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്യാനുള്ള ഭീകര ചെയ്തിയല്ല പ്രതിഷേധമെന്ന് ഡല്‍ഹി ഹൈകോടതി നിരീക്ഷിച്ചു.

എതിര്‍പ്പുകള്‍ ഞെരിച്ചമര്‍ത്താന്‍ യു.എ.പി.എ പൊലീസ് ദുരുപയോഗിക്കരുത്. തലസ്ഥാനത്തെ ഒരു സര്‍വകലാശാല വളപ്പില്‍ നിന്ന് ഒരു പറ്റം വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയാല്‍ ഉലഞ്ഞു പോകുന്നതല്ല രാജ്യത്തിന്‍െറ അടിത്തറയെന്ന് മനസ്സിലാക്കണമെന്നും ഡല്‍ഹി ഹൈകോടതി നിരീക്ഷിച്ചു.

പൗരത്വ പ്രക്ഷോഭത്തിന്‍െറ പേരില്‍ വിദ്യാര്‍ഥികളായ ആസിഫ് ഇഖ്ബാല്‍ തന്‍ഹ, നതാഷ നര്‍വാള്‍, ദേവാംഗന കലിത എന്നിവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ ഡല്‍ഹി പൊലീസ് നടപടി അന്യായമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഇങ്ങനെ പറഞ്ഞത്. ഇന്ത്യന്‍ ശിക്ഷാ നിയമം (ഐ.പി.സി), ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ (സി.ആര്‍.പി.സി) തുടങ്ങിയ സാധാരണ നിയമങ്ങള്‍ കൊണ്ട് കൈകാര്യം ചെയ്യേണ്ട കുറ്റങ്ങള്‍ക്ക് യു.എ.പി.എ പ്രയോഗിക്കരുതെന്ന് കോടതി ഓര്‍മിപ്പിച്ചു.

യു.എ.പി.എ ചുമത്തിയതല്ലാതെ, അതിനു തക്ക ഗൗരവപ്പെട്ട കുറ്റങ്ങള്‍ ഈ വിദ്യാര്‍ഥികള്‍ ചെയ്‌തെന്ന് സ്ഥാപിക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ഭീകര ചെയ്തി എന്നു പറഞ്ഞാല്‍ ഭീകരതയാവില്ല. പൗരത്വ നിയമഭേദഗതിക്കെതിരായ സമരം സര്‍ക്കാര്‍ നിരോധിച്ചിട്ടില്ല. അത്തരമൊരു പ്രതിഷേധം നിയമവിരുദ്ധവുമല്ല. ഈ സമരങ്ങളെല്ലാം പൊലീസും അന്വേഷണ ഏജന്‍സികളും അതതു ഘട്ടങ്ങളില്‍ നിരീക്ഷിച്ചിരുന്നു. പ്രക്ഷോഭത്തിന്‍െറ ഏകോപനത്തിന് ഉണ്ടാക്കിയ സംഘടനകളെയും പൊലീസ് നിരോധിച്ചിട്ടില്ല. എന്നിരിക്കേ, പ്രഥമദൃഷ്ട്യാ പോലും യു.എ.പി.എ ചുമത്താന്‍ വകുപ്പില്ല.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിലേക്കുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു 2019 ഡിസംബറില്‍ നടന്ന പൗരത്വ പ്രക്ഷോഭമെന്ന പൊലീസിന്‍െറ കുറ്റപത്രത്തിലെ വാദവും കോടതി തള്ളിക്കളഞ്ഞു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചു; മനം നൊന്ത് ഭാര്യയും മകനും ജീവനൊടുക്കി

പ്രശസ്ത കഥകളി നടന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു

ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ ക്രൂരത: വിദ്യാര്‍ത്ഥികളടക്കം അറുപതോളം മലയാളികള്‍ മംഗളൂരുവില്‍ കുടുങ്ങി

ഇ-റുപ്പി: പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനം പുറത്തിറക്കി പ്രധാനമന്ത്രി മോദി

മലക്കം മറിഞ്ഞ് ബാബുള്‍ സുപ്രിയോ; എംപി സ്ഥാനം രാജിവെക്കില്ല

തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ലങ്കന്‍ നാവികസേന വെടിയുതിര്‍ത്തു; ഒരാള്‍ക്ക് പരിക്ക്

ആറാം വിവാഹത്തിനൊരുങ്ങി യു.പിയിലെ മുന്‍ മന്ത്രി; പരാതിയുമായി ഭാര്യ

മെഡല്‍ നേടാനാകാതെ കമല്‍പ്രീത് കൗര്‍, ഡിസ്‌കസ് ത്രോ ഫൈനലില്‍ ആറാം സ്ഥാനം

യുഎഇയില്‍ 16 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു

കൊറോണ വൈറസിന്റെ ഉത്ഭവം വുഹാന്‍ ലാബ് തന്നെയെന്ന് യു.എസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ട്

ബെംഗളൂരുവില്‍ പോലീസ് കസ്റ്റഡിയില്‍ വിദേശി മരിച്ചു; വംശഹത്യയെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച് സുഹൃത്തുക്കള്‍

ഡോക്ടറെ മര്‍ദിച്ച പ്രതികളെ അറസ്റ്റ് ചെയ്തില്ല; ആലപ്പുഴയില്‍ നാളെ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും

സഹകരിച്ചില്ലെങ്കില്‍' തോല്‍പ്പിക്കും; ലൈംഗികാതിക്രമത്തിന് നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിനെതിരേ കേസ്

ഭര്‍ത്താവിനെ രക്ഷിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥയുടെ ക്വട്ടേഷന്‍, കരാറുകാരനെ വീട്ടില്‍ കയറി വെട്ടി; നാലു പേര്‍ പിടിയില്‍

മണിക്കുട്ടൻ ബിഗ്‌ബോസ് മലയാളം സീസൺ -3 വിജയി

കേരളത്തില്‍ ഇന്ന് 13,984 പേര്‍ക്ക് കോവിഡ്, 118 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93

മൂന്നാം ലോക കേരള സഭയ്ക്ക് ഒരുകോടി; ബജറ്റ് വകയിരുത്തലിന്‍െറ തുടര്‍ച്ചയായി മാത്രമെന്ന് നോര്‍ക്ക

ഹോട്ടല്‍ പണിയുന്നതിന് മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവം; 40 കോടി പിഴ

ടിക്‌ടോക് താരം തിയറ്ററില്‍ വെച്ച് വെടിയേറ്റു മരിച്ചു

ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന വിവാഹിതയായി ; വരൻ സിനിമാതാരം സാം സിബിൻ

ചൈനയിലെ ടിയാന്‍ജിന്‍ യൂനിവേഴ്‌സിറ്റിയില്‍ ബിഹാര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

കുതിരാന്‍ ടണലിനകത്തു കൂടി കാല്‍നടയാത്രക്കാര്‍ക്ക് വേണ്ടിയുള്ള നടപാത ഒഴിവാക്കേണ്ടതായിരുന്നു; മുരളി തുമ്മാരുകുടി

സാഗര്‍മാല പദ്ധതിയുടെ കീഴില്‍ കേരളത്തിന് 65 പദ്ധതികള്‍ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രം

ഇന്ത്യയില്‍ വാക്‌സിന് അടിയന്തര അനുമതി ; അപേക്ഷ പിന്‍വലിച്ച്‌ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

'ഇവിടെ ചുംബനം അരുത്'; ബോര്‍ഡുമായി ഹൗസിംഗ് സൊസൈറ്റി

കൊട്ടിയൂര്‍ പീഡനം; റോബിന്‍ വടക്കുംചേരിക്ക് ജാമ്യമില്ലെന്ന് സുപ്രീംകോടതി

'ആ സ്വര്‍ണം ഞങ്ങള്‍ക്ക്​ ഒന്നിച്ചുമതി'- ഹൈജംപ്​ ഫൈനലില്‍ സ്വര്‍ണം പങ്കിട്ട്​ ഖത്തര്‍- ഇറ്റാലിയന്‍ താരങ്ങള്‍: വിജയമാഘോഷിക്കുന്ന വീഡിയോ വൈറല്‍

പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

ഒളിമ്ബിക്‌സില്‍ കഴിഞ്ഞമാസം മാത്രം 35 ഗെയിംസ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഡെല്‍റ്റ പ്ലസ് വേരിയന്റിനെതിരെ കോവാക്സിന്‍ ഫലപ്രദം: ഐസിഎംആര്‍ പഠനം

View More