Image

ട്വിറ്ററിന് പൂട്ടിടാനുറച്ച് ഇന്ത്യ

ജോബിന്‍സ് തോമസ് Published on 16 June, 2021
ട്വിറ്ററിന് പൂട്ടിടാനുറച്ച് ഇന്ത്യ
ഇന്ത്യയില്‍ മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെന്നപോലെ  ട്വിറ്ററിനും ലഭിച്ചിരുന്ന നിയമപരിരകഷ കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റി. ഏറെക്കാലമായി ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ അതിന്റെ 
മൂര്‍ദ്ധന്യാവസ്ഥയിലേയ്‌ക്കെത്തുന്നു എന്ന സൂചന നല്‍കി കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്. 

ഇനിയും പുതിയ ഐടി ചട്ടം പാലിക്കാന്‍ ട്വിറ്റര്‍ തയ്യാറായില്ലെങ്കില്‍ ഇന്ത്യയില്‍ പൂട്ടുവീഴും എന്ന മുന്നറിയിപ്പുകൂടിയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് നല്‍കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ ആവശ്യപ്രകാരം തങ്ങള്‍ കപ്ലയിന്‍സ് ഓഫിസറെ നിയമിച്ചതായി ട്വിറ്റര്‍ അറിയച്ചു. എന്നാല്‍ ഇതേക്കുറിച്ച് തങ്ങളെ ആരും ഒന്നും അറിയിച്ചിട്ടില്ലെന്നാണ് കേന്ദ്രം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. 

നിയമപരിരിക്ഷ റദ്ദായതോടെ യുപിയില്‍ ട്വിറ്ററിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ അഞ്ചിന് ഗാസിയാബാദിയല്‍  മുസ്ലീം വയോധികനുനേരെ ആറ്  പേര്‍ അക്രമം നടത്തിയിരുന്നു. താടി മുറിച്ചെന്നും ജയ് ശ്രീറാം , വന്ദേ മാതരം എന്നിവ വിളിക്കാന്‍ നിര്‍ബന്ധിച്ചതായും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. 

ഈ വിഷയവുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റായ കാര്യങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചെന്നും എന്നാല്‍ ഇത് പിന്‍വലിക്കാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്നും ആരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്. നിയമപരിരക്ഷ പിന്‍വലിച്ചത് ട്വിറ്ററിന് കനത്ത വെല്ലുവിളിയാണ്. ഇനി ട്വിറ്ററില്‍ ആര് എന്ത് നിയമവിരുദ്ധമായ ഉള്ളടക്കം പോസ്റ്റ് ചെയ്താലും ട്വിറ്റര്‍ ഇതിന് മറുപടി പറയേണ്ടി വരും. ട്വിറ്റര്‍ ഇന്ത്യയിലെ ഏത് ഉദ്യോഗസ്ഥനേയും പോലീസിന് ചോദ്യം ചെയ്യാനും നിയമനടപടി സ്വീകരിക്കാനും സാധിക്കും. 

കേന്ദ്രം തങ്ങളുടെ നിലപാടുകള്‍ ഇത്ര കടുപ്പിക്കുകയും ട്വിറ്ററിന്റെ ഭാഗത്തു നിന്നും അനുനയ ശ്രമങ്ങള്‍ ഉണ്ടാകാതെ വരികയും ചെയ്തതോടെയാണ് ട്വിറ്ററിന് ഇന്ത്യയില്‍ പൂട്ട് വീണേക്കും എന്ന അഭ്യൂഹങ്ങളിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.

Join WhatsApp News
നാട്ടുകാരൻ 2021-06-17 01:54:33
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ജനങ്ങൾ ബാലറ്റിലൂടെ തിരഞ്ഞെടുത്ത് അധികാരത്തിൽ എത്തിച്ച ഭരണാധികൾക്ക് എതിരെ ജനങ്ങൾ ഒരക്ഷരം മിണ്ടിപോകാരുത്. മിണ്ടിപോയൽ രാജ്യദ്രോഹം. ഈ പാർട്ടി അധികാരത്തിൽ വന്നതിന് ശേഷം പാസ്സാക്കിയ കിരാത നിയമങ്ങൾ നോക്കിയാൽ അറിയാം, ഏകാധിപത്യത്തിന്റെ പഴയ കോണകം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക