Image

സുധാകരന് മറുപടി നല്‍കാനുറച്ച് സിപിഎം

ജോബിന്‍സ് തോമസ് Published on 19 June, 2021
സുധാകരന് മറുപടി നല്‍കാനുറച്ച് സിപിഎം
സിപിഎം ആണ് മുഖ്യ ശത്രുവെന്ന് പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത കെ.സുധാകരനെതിരെ ശക്തമായി നീങ്ങാന്‍ സിപിഎം ഔദ്യോഗിക തീരുമാനം . മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന വ്യക്തിപരമായ ആരോപണങ്ങള്‍ അവഗണിക്കേണ്ടെന്നും ശക്തമായി മറുപടി നല്‍കാനുമാണ് സിപിഎം തീരുമാനം.

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ മുഖ്യമന്ത്രി സുധാകരനെതിരെ രൂക്ഷമായ ആരോപണങ്ങളുന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്നാണ് സൂചന. എഴുതിതയ്യാറാക്കിയ മറുപടിയുമായാണ് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിനെത്തിയത്. 

ഇതോടെ സുധാകരന്‍ - മുഖ്യമന്ത്രി പോര് കൂടുതല്‍ രൂക്ഷമാകുമെന്നുറപ്പായി. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ ഒരു വിട്ടുവീഴ്ചയുമില്ലാതെ പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കികൊടുക്കാനാണ് തങ്ങളുടെ നടപടിയെന്നാണ് സിപിഎം വാദം. 

ഇതിന്റെ ഭാഗമാണ് സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവന. സുധാകരന്‍ തെരുവുഗുണ്ടയെപ്പോലെയാണ് സംസാരിക്കുന്നതെന്നായിരുന്നു വിജയരാഘവന്റെ പ്രസ്താവന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക