Image

യോഗദിനം: തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

Published on 20 June, 2021
യോഗദിനം: തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും


ന്യൂഡല്‍ഹി: രാജ്യാന്തര യോഗ ദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്യും. ജൂണ്‍ 21 തിങ്കളാഴ്ച രാവിലെ 6.30 യ്ക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഏഴാമത് രാജ്യാന്തര യോഗ ദിനമാണ് നാളെ ആഘോഷിക്കുന്നത്. 
കോവിഡ് മഹാമാരിയെ തുടര്‍ന്ന് യോഗ ദിന മുഖ്യചടങ്ങ് ടെലിവിഷനില്‍ എല്ലാ ദൂരദര്‍ശന്‍ ചാനലുകളിലും രാവിലെ 6.30 യ്ക്ക് സംപ്രേഷണം ചെയ്യും. 
'ജൂണ്‍ 21 നാളെ ഏഴാമത് യോഗ ദിനമാണ്. ഈ വര്‍ഷത്തെ യോഗ ദിന തീം 'യോഗ ഫോര്‍ വെല്‍നസ്' എന്നതാണ്. യോഗ ദിന പരിപാടിയിലുടെ നാഴെ രാവിലെ 6.30 യ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും..' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക