Image

കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കോവിഡ്, 150 മരണം

Published on 23 June, 2021
കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കോവിഡ്, 150 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,22,81,273 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 150 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,445 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,992 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 675 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1664, തിരുവനന്തപുരം 1423, മലപ്പുറം 1267, പാലക്കാട് 871, കൊല്ലം 1222, തൃശൂര്‍ 1203, കോഴിക്കോട് 876, ആലപ്പുഴ 804, കണ്ണൂര്‍ 543, കാസര്‍ഗോഡ് 577, കോട്ടയം 524, പത്തനംതിട്ട 412, ഇടുക്കി 307, വയനാട് 299 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് 10, പത്തനംതിട്ട, കണ്ണൂര്‍, വയനാട് 9 വീതം, പാലക്കാട് 8, കൊല്ലം 5, തിരുവനന്തപുരം 4, കോഴിക്കോട് 3, എറണാകുളം, തൃശൂര്‍, മലപ്പുറം 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക