ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മനിയിലെ ആദ്യകാല സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി കേരളത്തിന് നല്കിയ ഓക്സിജന്‍ കോണ്സെന്ട്രേറ്റര് കളമശേരി മണ്ഡലത്തിലെ എംഎല്‍എയും വ്യവസായ നിയമവകുപ്പ് മന്ത്രിയുമായ പി. രാജീവിന് കൈമാറി.
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ തുടര്‍ന്നും കൈത്താങ്ങായി നിലകൊള്ളുമെന്ന് പദ്ധതിയ്ക്ക് നേതൃത്വം നല്കിയ സമാജം പ്രസിഡന്റ് കോശി മാത്യു, സെക്രട്ടറി ബോബി ജോസഫ്, ട്രഷറര്‍ ഡോ. അജാസ് മുഹമ്മദ് എന്നിവര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍