fomaa

ഫോമാ യുവജന വിഭാഗം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

(സലിം ആയിഷ : ഫോമാ പി ആര്‍ ഒ)

Published

on

ഫോമയുടെ യുവജന വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും, ദേശീയ അടിസ്ഥാനത്തില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട്, യുവജന വിഭാഗം പ്രതിനിധികളും, ഭാരവാഹികളും, ഫോമയുടെ റീജിയണല്‍ വൈസ് പ്രസിഡന്റുമാരും, ദേശീയ സമിതി അംഗങ്ങളും തമ്മില്‍ ജൂണ്‍  രണ്ടാം തീയതി നടന്ന യോഗത്തില്‍ ധാരണയായി.

പ്രാദേശിക തലത്തില്‍ യുവജന സമിതിയെ ശക്തിപ്പെടുത്തുന്നതിന് അംഗങ്ങളെ ചേര്‍ക്കുന്നതിനും, വിവിധ മേഖലകളിലായി  സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് ട്രഷറര്‍, പിആര്‍ പ്രതിനിധി എന്നിവരടങ്ങുന്ന  ഒരു യുവജന സമിതി ലക്ഷ്യമിടുന്നു. യുവജന ഫോറത്തിന് സമാനമായി  ഒരു ജൂനിയര്‍ യൂത്ത് ഫോറം രൂപീകരിക്കുന്നതിനും  ഒരു കര്‍മ്മ പദ്ധതിക്ക് യുവജന നിര്‍വ്വാഹക സമിതി രൂപം നല്‍കും.

18 വയസ്സിന് താഴെയുള്ളവരെക്കൂടി ലക്ഷ്യമിട്ട് സംഘടനാ വിപുലീകരിക്കുന്നതിനും മുതിര്‍ന്ന അംഗങ്ങളെ അംഗമാക്കുന്നതിനും, ആശയവിനിമയവും സഹകരണവും  അംഗങ്ങള്‍ക്കിടയില്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ഫോമയിലേക്ക് ആകര്‍ഷിക്കുന്നതിനും ഫോമയുടെ മറ്റു ഫോറങ്ങളുമായി ഊഷ്മളമായ ബന്ധം സൃഷ്ടിക്കുന്നതിനും,  യൂത്ത് ഫോറം പരിപാടികള്‍ ആസൂത്രണം ചെയ്യും.

യുവജനങ്ങളെയും, കൗമാര പ്രായത്തിലുള്ളവരെയും തമ്മില്‍ അടുപ്പിക്കുന്നതിനും പുതിയ സംഘടനാ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും ഉതകുന്ന പരിപാടികള്‍ സംഘടിപ്പിക്കാനും യുവജന നിര്‍വ്വാഹക സമിതി തീരുമാനമെടുത്തു. ചെസ്സ് ടൂര്‍ണമെന്റുകള്‍, സാംസ്കാരിക പരിപാടികള്‍, സന്നദ്ധപ്രവര്‍ത്തനങ്ങള്‍, മത്സരങ്ങള്‍, യുവജന പ്രതിനിധ്യമുറപ്പിക്കുന്ന അവബോധന കാമ്പയിനുകള്‍, ലഹരി വിരുദ്ധപ്രചാരണ പരിപാടികള്‍ എന്നിവ അതിന്റെ ലക്ഷ്യങ്ങളില്‍ പെടുന്നു.

ഫോമയുടെ റീജിയണല്‍ വൈസ് പ്രസിഡന്റുമാരുടെയും, ദേശീയ സമിതി അംഗങ്ങളുടെയും പ്രാതിനിധ്യം കൊണ്ടും, ആരോഗ്യകരവും, ഉപകാരപ്രദവുമായ നിര്‍ദ്ദേശങ്ങളും കൊണ്ട് യോഗം വളരെ ശ്രദ്ധേയമായി.

യോഗത്തില്‍ ഫോമ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍,  റീജിയണല്‍ വൈസ്   പ്രസിഡന്റ്ന്മാര്‍
 യുവജന സമിതിയുടെ കോര്‍ഡിനേറ്റര്‍ അനു സ്കറിയ യുവജന സമിതി ഭാരവാഹികളായ മസൂദ്
അല്‍ അന്‍സര്‍, കാല്‍വിന്‍ കവലക്കല്‍, കുരുവിള ജെയിംസ് എന്നിവരും  പങ്കെടുത്തു.

ഈ ഭരണ കാലയളവില്‍  യുവജന സംഘടനയെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമാക്കുന്നുതിനും, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഫോമയോടൊപ്പം കര്‍മ്മ നിരതരാവാനും, പ്രാദേശീക തലത്തില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് യുവജന പ്രതിനിധ്യം ഉറപ്പിക്കാനും വരുംകാല പ്രവര്‍ത്തനങ്ങളിലും  എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടകണമെന്നും, യൂത്ത് ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍ അനു സ്കറിയ, യൂത്ത് ഫോറം പ്രതിനിധികളായ  മസൂദ് അല്‍ അന്‍സര്‍, കാല്‍വിന്‍ കവലക്കല്‍, കുരുവിള ജെയിംസ് ,യൂത്ത് ഫോറം സെക്രട്ടറി ആന്‍മേരി ഇടിച്ചാണ്ടി, ട്രഷറര്‍ ജുലിയ ജോയ്, ജോയിന്റ് സെക്രട്ടറി ശ്രുതി പ്രദീപ്,  ജോയിന്റ് ട്രഷറര്‍ കെവിന്‍ പൊട്ടക്കല്‍, അസിസ്റ്റന്റ് യൂത്ത് കോര്‍ഡിനേറ്റര്‍ സാറാ അനില്‍, പ്രോഗ്രാംസ്  & ഡെവലപ്‌മെന്റ് കോര്‍ഡിനേറ്റര്‍ ദിയാ ചെറിയാന്‍, നാഷണല്‍ കോര്‍ഡിനേറ്ററും അഡ്വൈസറുമായ അജിത് കൊച്ചൂസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു



Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകണം: ഫോമ

ഫോമയുടെ അംഗസംഘടനകള്‍ കൈത്തറി ഉല്പന്നങ്ങള്‍ വാങ്ങും; കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് ഓണ സമ്മാനം നല്‍കും.

കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍ കൈകോര്‍ക്കുക: കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഇന്ന് (ജൂലൈ ഒന്ന് )വൈകിട്ട് (വ്യാഴം) 9 മണിക്ക് ഫോമാ യോഗത്തില്‍ സംസാരിക്കുന്നു

View More