EMALAYALEE SPECIAL

രാമായണസന്ദേശം (ബീന ബിനിൽ , തൃശൂർ, രാമായണ ചിന്തകൾ -2)

Published

on

കർക്കിടക മാസം  രാമായണ മാസാരംഭം. രാമായണത്തിൽ നിന്ന് പൊതുവായ ഒരു സന്ദേശം 
ഭാരതത്തിൻ്റെ സംഭാവനയായ ഇതിഹാസത്തിലെ ഒന്നാണ് രാമായണം, രാമൻ്റെ യാത്ര എന്നാണ് രാമായണത്തിനർത്ഥം.

അരിഷ്ടതകൾ നിറഞ്ഞ കർക്കിടകത്തെ നാം ഭയത്തോടെ സ്വീകരിക്കാനൊരുങ്ങുമ്പോൾ നമ്മുടെ മനസ്സിൽ ആശ്വാസത്തിൻ്റെയും ഭക്തിയുടെയും രാമായണ ശീലുകൾ ഒഴുകിയെത്തി മനുഷ്യരുടെ ആകുലതകളെ വഴി മാറ്റി വിടുകയാണ് ചെയ്യുന്നത്. മൂല്യബോധവും, ലക്ഷ്യബോധവും, ധർമ്മബോധവും നന്മയും ഒരു പോലെ പ്രദാനം ചെയ്യാൻ രാമായണത്തിന് മാത്രമേ കഴിയൂ എന്ന് നമ്മുക്ക് മനസ്സിലാക്കാം.

   അദ്ധ്യാത്മികവും, സാംസ്ക്കാരികവും, ഇതിഹാസവും, കലാപരവുമായ ഏതു കാലത്തെയും പ്രധാന ഘടകമാണ് രാമായണം. പ്രധാനനായ രാമൻ മാനുഷിക ധർമ്മത്തിൻ്റെ ഉദാത്ത അടയാളമാണ്. സത്യത്തിലൂടെ സഞ്ചരിച്ചവൻ, രാമായണം എന്നും ശുദ്ധവും, സദാചാര നിഷ്ടവും ലളിതസുന്ദരമായ മഹാകാവ്യമാണ്. ഋതുക്കൾക്ക് ചില പ്രത്യേക സ്പന്ദനങ്ങൾ പ്രകൃതിയിലുണ്ടാക്കാൻ കഴിയുന്നുവെന്ന് വിശ്വാസത്തിലാണ് കർക്കിടക മാസത്തിൽ വീടുകളിൽ രാമായണകഥ പാരായണം ചെയ്യേണ്ടതിൻ്റെ പ്രാധാന്യം പൂർവ്വീകർ പറഞ്ഞു തന്നത്

    ഇന്നത്തെ സമൂഹത്തിൽ മനുഷ്യർക്ക് സഹജീവി സ്നേഹം കുറവാണ്. സ്വന്തം ശരീരത്തെ നോക്കി അഹങ്കരിക്കുന്നതും, അഭിമാനിക്കുന്നതും ചെയ്തിട്ട് ഒരു കാര്യവും ഇല്ലെന്ന് പല സന്ദർഭങ്ങളിലും രാമായണം ഓർമ്മപ്പെടുത്തുന്നുണ്ട്. ഏതൊരാളുടെയും ജീവിതത്തിൽ അടുത്ത ബന്ധുക്കൾ മരിക്കുമ്പോൾ ആർത്തലച്ച് കരയുന്നതിന് പകരം നിശബ്ദതയിലൂടെ മൗനത്തിലൂടെ ദുഃഖിക്കാമെന്ന് രാമായണം പറയുന്നുണ്ട്.

    ദശരഥ മഹാരാജാവിൻ്റെ മരണവിവരമറിഞ്ഞ് ദുഃഖം സഹിക്കവയ്യാതെ വാവിട്ടു കരയുന്ന ഭരതനെ കുല ഗുരുവായ വസിഷ്ഠൻ ആശ്വസിപ്പിക്കുന്ന ചില വരികളിതാ...

"ദേഹമത്യർത്ഥം ജഡം ക്ഷണഭംഗുരം
മോഹൈക കാരണം മുക്തി വിരോധകം
ദുഃഖേന കിം ഫലം മൃത്യുവശാത്മനാം"
     ഏതൊരാളുടെയും ശരീരം ക്ഷണം കൊണ്ട് ഇല്ലാതാവുന്നതാണ്, മരണം എന്നത് ജനനം പോലെ തിരിച്ചറിയേണ്ട അവസ്ഥ തന്നെയാണ്. രാമായണത്തിൽ വളരെ വ്യക്തമായി പറയുന്നുണ്ട്,

"മോഹം ദുഃഖത്തിനു കാരണമാകും കൂടാതെ വസിഷ്ഠ മഹർഷി ഭരതനോട് പറയുന്നുണ്ട്, മരിച്ചു പോയവരെക്കുറിച്ച് ദുഃഖിക്കേണ്ട കാര്യമില്ല എന്ന്. അത് വളരെ ശരിയായ വസ്തുതയാണ്. നമ്മൾ എപ്പോഴും മനസ്സിലാക്കേണ്ടത്, ഈ പ്രപഞ്ചം നിസ്സാരമാണ്, മനുഷ്യരായ നമ്മൾ ദുഷ്ടരുമായി കൂട്ടുകൂടാതെ ജീവിക്കുക എന്നതു മാത്രമേ ചെയ്യാനുള്ളൂ. ഇന്നത്തെ സമൂഹത്തിന്  ഇപ്രകാരമുള്ള കാര്യങ്ങൾ അർത്ഥോക്തിയോടുകൂടി രാമായണത്തിൽ പരാമർശിക്കുന്നുണ്ട്.

     രാമായണത്തിൽ ആഴത്തിൽ സ്പർശിക്കുന്ന പ്രധാനമായ കാര്യം ," മനുഷ്യരുടെ മനസ്സിലെ അജ്ഞാനമാകുന്ന ഇരുട്ട് മാഞ്ഞ് ജ്ഞാനമാകുന്ന പ്രകാശം  തെളിയട്ടെ എന്ന് അതായത് ജീവിതത്തിലെ കപടതകളെയും, പൊയ്മുഖങ്ങളെയും മാറ്റി തുറന്ന സ്നേഹത്തോടെ സമൂഹത്തിൽ ജീവിക്കാൻ തയ്യാറാവണം എന്നതാണ്. അതിലൂടെ നിസ്സഹായരായ മനുഷ്യരെ മനസ്സിലാക്കാൻ കഴിയും. അവരെ നമ്മോട് ചേർത്ത് പിടിച്ച് സാന്ത്വനിപ്പിക്കാനും കഴിയും എന്നതാണ് ഇതിഹാസമായ രാമായണം തരുന്ന സന്ദേശം.  

Facebook Comments

Comments

  1. Antony joseph tennyson

    2021-07-18 09:22:21

    മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ നീ പോയി ജീവിച്ചിരിക്കുന്നവർക്ക് സുവിശേഷം പ്രാഘോഷിക്കു എന്ന് അവൻ പറഞ്ഞു

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്ത്രീധനം നമ്മുടെ സമൂഹത്തിന് അനുയോജ്യമോ? (ഗിരിജ ഉദയൻ മൂന്നൂർക്കോട്)

ഇ-മലയാളിയുടെ ആറാമത് സാഹിത്യ അവാർഡ് ചടങ്ങ്  പ്രൗഢഗംഭീരമായി 

രാമായണത്തിലെ 'മനുഷ്യനായ' രാമന്‍ (പ്രസാദ്‌ പഴുവില്‍, രാമായണ ചിന്തകൾ 17)

ആ ഓട്ടമത്സരത്തിൽ ശരിക്കും എന്താണ് ഉണ്ടായത് എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും ( മൃദുമൊഴി 19: മൃദുല രാമചന്ദ്രൻ)

എന്നെ പ്രേമിച്ചില്ലെങ്കില്‍ നീ ഇനി ജീവിക്കേണ്ട (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

കക്കാന്‍ പ്രേരിപ്പിക്കുന്ന പുതു നിയമങ്ങള്‍ (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

വെൽക്കം ടു ആഫിക്ക: റിഫ് റ്റ് വാലിയിൽ നിന്ന് 30,000 വർഷത്തെ വംശാവലി തെളിയിച്ചു ജോയി പോൾ (കുര്യൻ പാമ്പാടി)

രാമം ദശരഥം വിദ്ധി (മൃദുല രാമചന്ദ്രൻ, രാമായണ ചിന്തകൾ 16)

അഞ്ചാം പ്രസവം; സ്റ്റൈപെൻഡുമായി രൂപതകള്‍ മത്സരിക്കുന്നു (ഉയരുന്ന ശബ്ദം - 39: ജോളി അടിമത്ര)

ബൊഹീമിയൻ ഡയറി - പ്രാഗിന്റെയും വിയന്നയുടെയും ചരിത്ര വഴികളിലൂടെ (ഭാഗം- 3: ഡോ. സലീമ ഹമീദ്)

ആത്മതത്ത്വവും പുനര്‍ജന്മവും രാമായണത്തില്‍ (രാമായണം - 5: വാസുദേവ് പുളിക്കല്‍)

അറബിക്കടലിന്നക്കരെ നിന്നും......(കുടിയേറ്റകുറിപ്പുകൾ -ഭാഗം 5: ഷാജു ജോൺ)

'രാ' മായ്ക്കുന്ന രാമായണം (മഞ്ജു.വി, രാമായണ ചിന്തകൾ 15)

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

ഇ- മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡ് നാളെ (ശനി) സമ്മാനിക്കും

അപ്പ പറഞ്ഞ കഥകള്‍ (1.അപ്പനും രണ്ടു മക്കളും :ബി ജോണ്‍ കുന്തറ)

കർക്കിടകം നൽകുന്ന പാഠങ്ങൾ (ലതികാ ശാലിനി,രാമായണ ചിന്തകൾ 14)

ഐ.പി.സി. 124-എ: പൂച്ചയ്ക്ക് ആര് മണികെട്ടും? (ദല്‍ഹി കത്ത് : പി.വി.തോമസ് )

സ്മാരകങ്ങളുടെ നാട്ടിൽ (ഹംപിക്കാഴ്ചകൾ 1: മിനി വിശ്വനാഥൻ)

സന്ദേഹകാവ്യങ്ങൾ (മായ കൃഷ്ണൻ, രാഗമഥനങ്ങൾ -5)

മനുഷ്യനന്മയ്ക്കു വേണ്ട തത്വങ്ങളും സാരോപദേശങ്ങളും (രാജീവ്  പഴുവിൽ, ന്യൂജേഴ്സി, രാമായണ ചിന്തകൾ 13)

ഇനിയില്ല, കരടിവേട്ട (ജോര്‍ജ് തുമ്പയില്‍)

ഭാഷയുടെ അതിരുകള്‍ ഭേദിച്ച കാവ്യ സപര്യ: അബ്ദുള്‍ പുന്നയൂര്‍ക്കുളം- ഇംഗ്ലീഷ് കവിത

ഇവിടം സ്വര്‍ഗമാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല (നര്‍മ്മ രാഷ്ട്രീയലേഖനം: സാം നിലമ്പള്ളില്‍)

ഞാൻ കണ്ട രാമായണം (രാമായണ ചിന്തകൾ 12: ഷക്കീല സൈനു കളരിക്കൽ)

നമ്മിലെ സീത (സായിസുമതി.വി.മേനോൻ, രാമായണ ചിന്തകൾ 11)

രാമായണത്തിലെ സഹോദര സ്‌നേഹം (രാമായണം - 4: വാസുദേവ് പുളിക്കല്‍)

THE UNSUNG HEROINE (Prof. Sreedevi Krishnan)

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

കിറ്റും കിറ്റക്‌സും (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

View More