കാപ്പയില്‍ ഒന്നിക്കാനൊരുങ്ങി മഞ്ജു വാര്യരും പൃഥ്വിരാജും. ഇരുവരും ആദ്യമായാണ് ഒരു ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആസിഫ് അലിയും അന്ന ബെന്നും ചിത്രത്തില്‍ മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
വേണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി ആര് ഇന്ദുഗോപന് എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്പദമാക്കി നിര്‍മിക്കുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന കാപ്പ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. ഇന്ദുഗോപന് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്.
ജൂണില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് രണ്ടാംതരംഗത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. തിരുവനന്തപുരം തന്നെയാവും സിനിമയുടെ പശ്ചാത്തലം.