ടോക്കിയോ: ടോക്കിയോ ഒളിമ്ബിക്സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധു സെമിയില്‍. ജപ്പാന്റെ അകാനെ യമാഗൂച്ചിയെക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. ആദ്യ ഗെയിമില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ് തുടക്കത്തില്‍ നീങ്ങിയതെങ്കിലും ആദ്യ ഇടവേളയില്‍ 11-7ന്റെ ലീഡ് സിന്ധു നേടി.
ഇടവേളയ്ക്ക് ശേഷവും സിന്ധു കളിയുടെ ആധിപത്യം തുടര്‍ന്നു. 21-13ന് സിന്ധു ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ഇരു താരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ കളിയുടെ ട്രാക്ക് മാറ്റിയ സിന്ധു ആദ്യ ഇടവേളയില്‍ 11-6ന്റെ ലീഡ് നേടി. എന്നാല്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയ യമാഗൂച്ചി 16-15ന് ലീഡ് നേടുന്നതാണ് കണ്ടത്. സിന്ധു നാല് പോയിന്റ് നേടിയപ്പോള്‍ ജപ്പാന് താരം 10 പോയിന്റ് നേടിയാണ് ലീഡ് കൈവരിച്ചത്.
ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ യമാഗൂച്ചി രണ്ട് മാച്ച് പോയിന്റുകള്‍ സ്വന്തമാക്കി സെറ്റ് നേടുമെന്ന് കരുതി. എന്നാല്‍ എന്നാല്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയ സിന്ധു അടുത്ത പോയിന്റ് സ്വന്തമാക്കി കോര്‍ട്ടില്‍ വ്യക്തമായ ആധിപത്യം നിലനിര്‍ത്തി. 22-20ന് രണ്ടാം സെറ്റ് സ്വന്തമാക്കി സിന്ധു സെമിയില്‍ കടന്നു. സ്കോര്‍: 21-13, 22-20.