Gulf

മാഞ്ചസ്റ്ററില്‍ മരണമടഞ്ഞ സുമിത്തിന് യുകെ മലയാളി സമൂഹത്തിന്റെ യാത്രാമൊഴി

Published

onമാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി സുമിത്ത് സെബാസ്റ്റിന് ചൊവ്വാഴ്ച മലയാളി സമൂഹത്തിന്റെ യാത്രാമൊഴി. വിടവാങ്ങല്‍ തിരുക്കര്‍മങ്ങള്‍ രാവിലെ 10.30 മുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കും. തുടര്‍ന്ന് പ്രിന്‍സസ് റോഡിലുള്ള സതേണ്‍ സെമിട്രിയിലെ ആറടി മണ്ണില്‍ സുമിത് ഓര്‍മ്മയാകും.യുകെയില്‍ എത്തി ഏറെക്കാലം ഹോര്‍ഷത്തും,പിന്നീട് മാഞ്ചസ്റ്റര്‍ അടുത്ത് നട്ട്‌സ്‌ഫോര്‍ഡിലും താമസിച്ച ശേഷമാണ് സുമിത്തും കുടുംബവും വിഥിന്‍ഷോയില്‍ സ്വന്തമായി വീടുവാങ്ങി താമസം ആരംഭിച്ചത്.

കോവിഡ് മാനദണ്ഡങ്ങള്‍ നീക്കം ചെയ്തതിനാല്‍ താര്യമുള്ളവര്‍ക്കെല്ലാം സുമിത്തിന് യാത്രാമൊഴിയേകാന്‍ എത്തിച്ചേരാവുന്നതാണ്. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തുന്നവര്‍ രാവിലെ 10.15 മുന്‍പായി ദേവാലയത്തില്‍ എത്തിച്ചേരണമെന്നും, മാസ്‌ക് ധരിക്കണമെന്നും ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു. ദിവ്യബലിക്ക് ശേഷമുള്ള ഒരുമണിക്കൂര്‍ ആയിരിക്കും മൃതദേഹം കാണുന്നതിനും അന്ത്യമ ഉപചാരം അര്‍പ്പിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുക.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് ശ്രാന്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഇടവക വികാരിയും മിഷന്‍ ഡയറക്ടറുമായ ഫാ. ജോസ് അഞ്ചാനിക്കല്‍ ഉള്‍പ്പെടെ ഒട്ടേറെ വൈദീകര്‍ സഹകാര്‍മ്മികരാകും.

രാവിലെ 10.15ന് ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് സുമിത്തിന്റെ മൃതദേഹം അടങ്ങിയ പേടകവുമായി സെന്റ് ആന്റണീസ് ദേവാലയത്തില്‍ എത്തിച്ചേരും.തുടര്‍ന്ന് മാര്‍.ജോസഫ് ശ്രാന്പിക്കലിന്റെ നേതൃത്വത്തില്‍ വൈദീകര്‍ ദേവാലയ കവാടത്തില്‍ മൃതദേഹം പ്രാര്‍ത്ഥനകളോടെ ഏറ്റുവാങ്ങുന്നതോടെ പരേതന്റെ ആത്മശാന്തിക്കായുള്ള ദിവ്യബലിക്ക് തുടക്കമാകും. തിരുക്കര്‍മങ്ങള്‍ക്കും പൊതുദര്‍ശനത്തിനുശേഷം ഉച്ചക്ക് രണ്ടിന് പ്രിന്‍സസ് റോഡിലുള്ള സതേണ്‍ സെമിട്രിയില്‍ മൃതദേഹം സംസ്‌കരിക്കും.

ഏറെ പ്രതീക്ഷകളോടെ യുകെയില്‍ എത്തിച്ചേരുകയും തന്റെ ജീവിത സ്വപ്നങ്ങള്‍ ഓരോന്നായി സ്വന്തമാക്കി വരവേ ജൂലൈ മൂന്നാം തിയതിയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി സുമിത് മരണത്തിനു കീഴടങ്ങിയത്.നൈറ്റ് ഷിഫ്റ്റ് പൂര്‍ത്തിയായി വരവേ പുലര്‍ച്ചെ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം വില്ലനായി എത്തുകയായിരുന്നു.

ഒപ്പം ജോലിയില്‍ ഉണ്ടായിരുന്ന മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരും, സ്ഥലത്തെത്തുകയും പാരാമെഡിക്കല്‍ സംഘവും ജീവന്‍ നിലനിര്‍ത്തുവാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഏവരെയും ദുഃഖത്തില്‍ ആഴ്ത്തി സുമിത് മരണത്തിന് കീഴടങ്ങുകയായിരുന്നു.തുടര്‍ന്ന് മാക്കസ്ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ഏറ്റെടുത്ത ശേഷമാണിപ്പോള്‍ സംസ്‌ക്കാരം നടക്കുന്നത്

കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ് സുമിത്. ഭാര്യ മഞ്ജു കോട്ടയം കുറുപ്പന്തറ സ്വദേശിനി. മക്കള്‍ റെയ്മണ്ട് പത്താം ക്ലാസിലും റിയ അഞ്ചാം ക്ലാസിലും പഠിക്കുന്നു.

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്തവര്‍ക്കായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് കളിലൂടെ ലൈവ് ആയി സംസ്‌ക്കാര ശുശ്രൂഷകളില്‍ പങ്കെടുക്കാവുന്നതാണ്.

https://youtu.be/Eo-t9s5ayvo

FACE BOOK - LIVE - St.Thomas Mission Manchester
https://www.facebook.com/111027933960568/live

FACE BOOK - LIVE - CM Streaming TV
https://www.facebook.com/105984967862294/live/

YOUTUBE CHANEL LINK
https://www.youtube.com/c/CMLiveStreamTV

]ÅnbpsS hnemkw :
St.Antonys Church
Dunkery Road,
Manchester,
M22 0WR

kwkv--¡mc ip{iqjIÄ \S¡p¶ skan{SnbpsS hnemkw
Sothern Cemetery
212 Barlowmoor Road,
Manchester,
M21 7GL
റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്വിറ്റ്സര്‍ലന്‍ഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി

അയര്‍ലന്‍ഡ് മാതൃവേദിക്ക് നാഷണല്‍ അഡ്‌ഹോക് എക്‌സിക്യൂട്ടീവ് കമ്മിറ്റി

ഇന്ത്യക്കാരുടെ റിയല്‍ എസ്റ്റേറ്റ് ആസ്തി, ബാങ്ക് അക്കൗണ്ട് വിവരം ഈ മാസം സ്വിറ്റ്‌സര്‍ലന്‍ഡ് കൈമാറും

കുടിയേറ്റക്കാരില്‍ കണ്ണുംനട്ട് ജര്‍മനി; പ്രതിവര്‍ഷം വേണ്ടത് നാലു ലക്ഷത്തോളം തൊഴിലാളികളെ

എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ഥാടനം ഒക്ടോബര്‍ രണ്ടിന്

യുക്മ 'ഓണവസന്തം:2021' സെപ്റ്റംബര്‍ 26 ന്

ബോള്‍ട്ടണ്‍ സെന്റ് ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ കന്യാമറിയത്തിന്റെ ജനന തിരുനാള്‍

അയര്‍ക്കുന്നം-മറ്റക്കര സംഗമം പ്രൗഢോജ്ജ്വലം

ഞായറാഴ്ച സംഗീതമയമാക്കാന്‍ പത്തു കുട്ടികള്‍ എത്തുന്നു

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ സിഎസ്എസ്എയുടെ പുതിയ സബ്കമ്മറ്റി രൂപീകൃതമായി

വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച്ചിന് പുതിയ അല്‍മായ നേതൃത്വം

ചേന്നാട് സ്വദേശി ആഴാത്ത് ഷാജി മാത്യൂസ് ഓസ്ട്രിയയില്‍ നിര്യാതനായി

ഏലിക്കുട്ടി ജോസഫ് നിര്യാതയായി

ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി കൊണ്ടാടി

സമീക്ഷ പൂള്‍ ബ്രാഞ്ചിന് പുതു നേതൃത്വം

അഫ്ഗാനില്‍ ഒരു കോടി കുട്ടികള്‍ക്ക് സഹായം ആവശ്യമുള്ളതായി യൂനിസെഫ്

പതിനൊന്നാമത് കനേഡിയന്‍ നെഹ്‌റു ട്രോഫി മത്സരം സമാപിച്ചു; ഗ്ലാഡിറ്റേഴ്‌സ് ചുണ്ടന് ഒന്നാംസ്ഥാനം

ലീബെ സംഗീത ആല്‍ബം റീലീസ് ചെയ്തു

ജര്‍മനിയുടെ കാബൂള്‍ ഒഴിപ്പിക്കല്‍ എത്രയും വേഗം അവസാനിപ്പിക്കുമെന്ന് മെര്‍ക്കല്‍

യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോബര്‍ 15,16,17 തീയതികളില്‍

അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണറായി മലയാളിയായ ജിനിഷ് രാജനെ നിയമിച്ചു

ജര്‍മനിയില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഓണാഘോഷം ഓഗസ്റ്റ് 20 ന്

'തുയിലുണര്‍ത്തും' തരംഗമായി ഓണപ്പാട്ട് മനം നിറയ്ക്കും

സമീക്ഷ യുകെയുടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചു

സെപ്റ്റംബര്‍മാസ രണ്ടാം കണ്‍വന്‍ഷനായി ബര്‍മിംഗ്ഹാം ബെഥേല്‍ സെന്റര്‍ ഒരുങ്ങുന്നു

കൊച്ചി ലണ്ടന്‍ വിമാനസര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസമാക്കി

അയര്‍ലന്‍ഡില്‍ പിതൃവേദി നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍വന്നു

യുവധാര മാള്‍ട്ടയ്ക്ക് പുതു നേതൃത്വം

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍

എ ലെവല്‍ പരിക്ഷയില്‍ അഭിമാന നേട്ടം കൈവരിച്ച് മലയാളി വിദ്യാര്‍ഥി

View More