Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ -ഞായറാഴ്ച (ജോബിന്‍സ് )

ജോബിന്‍സ് Published on 01 August, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ -ഞായറാഴ്ച (ജോബിന്‍സ് )
ടോക്കിയോ ഒളിംമ്പിക്‌സില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. ബാഡ്മിന്റണില്‍ പി.വി. സിന്ധു വെങ്കലം നേടി. റിയോ ഒളിംമ്പിക്‌സില്‍ പി.വി.സിന്ധു വെള്ളി നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി ഒളിംമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ വനിതാ താരവും രണ്ടാമത്തെ താരവുമായി മാറി ഇതോടെ പി.വി സിന്ധു.
*********************************************
ഇറ്റലിയുടെ മാഴ്‌സെല്‍ ജേക്കബ് വേഗരാജാവ്. ഒളിംമ്പിക്‌സ് 100 മീറ്ററില്‍ സ്വര്‍ണ്ണം നേടിയാണ് മാര്‍ഴ്‌സല്‍ ജേക്കബ് വേഗരാജാവായി മാറിയത്. 26 വയസ്സുള്ള ഇദ്ദേഹം 9.80 സെക്കന്റിലാണ് ഫിനീഷ് ചെയ്തത്. 
**************************************************
സംസ്ഥാനത്ത് ഇന്ന് 20728 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12.14 ആണ് ടെസ്റ്റ് പോസിററിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 
********************************************
ഉന്നാവില്‍  ബലാത്സംഘത്തിനിരയായ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ വാഹനാപകടം സൃഷ്‌ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പീഡനക്കേസിലെ പ്രതിയും മുന്‍ ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സെന്‍ഗാറിന് പങ്കില്ലെന്ന് കോടതി. രാജ്യത്ത് ഏറെ വിവാദമുയര്‍ത്തിയ സംഭവമായിരുന്നു ഇത്. 2019 ലായിരുന്നു സംഭവം പെണ്‍കുട്ടിയും വക്കിലും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറില്‍ ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ രണ്ട് പിതൃസഹോദരിമാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. വക്കീലിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
*****************************************
മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കലാപമുയരുന്നു. ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് എന്ന പ്രചരണം നടത്തി എംപിയായി ഡല്‍ഹിയ്ക്ക് പോയശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരിച്ചെത്തിയതാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനങ്ങളുയരാന്‍ കാരണം. ലീഗിന്റെ നേതൃയോഗത്തില്‍ കെ.എം.ഷാജിയും കെ.എസ്. ഹംസയും ഇക്കാര്യം ഉയര്‍ത്തിക്കാട്ടി കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ത്തിയത്. 
******************************************
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ നടപടി വേണമെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. 22 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് ഇന്ത്യയില്‍ അവസരം ലഭിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ വിലയിരുത്തി.
***************************
രഖില്‍ മാനസയെ കൊല്ലാന്‍ തോക്കെത്തിച്ചത് ബീഹാറില്‍ നിന്നാണെന്ന് സ്ഥരീകരിച്ചു. മാനസയുടെ വീട്ടിലെത്തിയ മന്ത്രി എംവി. ഗോവിന്ദനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. രഖില്‍ ബിഹാറില്‍ പോയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. കേരളാ പോലീസ് ഉടന്‍ തന്നെ ബിഹാറിലേയ്ക്ക് പോകും. മാനസയുടേയും രഖിലിന്റേയും മൃതദേഹം സംസ്‌കരിച്ചു.
************************
കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി സുപ്രിംകോടതിയില്‍ ഹരജി നല്‍കി. 
റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇര കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പുതിയ ഹരജിയും നല്‍കിയിരിക്കുന്നത്. ഹരജി ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് നാളെ പരിഗണിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക