Image

സംസ്ഥാനത്ത് പിജി ഡോക്ടര്‍മാരുടെ സമരം ഗുരുതര വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി

ജോബിന്‍സ് Published on 02 August, 2021
സംസ്ഥാനത്ത് പിജി ഡോക്ടര്‍മാരുടെ സമരം ഗുരുതര വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി
സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടര്‍മാര്‍ സമരം നടത്തുകയാണ് .വളരെ മാന്യമായി കോവിഡ് ചികിത്സയേയും അത്യാഹിത വിഭാഗങ്ങളേയും ഒഴിവാക്കിയാണ് ഇവരുടെ സമരം. തങ്ങളുടെ പഠനത്തെ ബാധിക്കുന്ന ന്യായമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സമരം ചെയ്യുന്നത്. 

കോവിഡ് ഡ്യൂട്ടി മെഡിക്കല്‍ കോളേജില്‍ ജോലിഭാരം കൂട്ടുമ്പോള്‍ തങ്ങളുടെ പഠനത്തെ ഇത് സാരമായി ബാധിക്കുന്നുവെന്നാണ് ഇവരുടെ പ്രധാന പരാതി. ഇതിനുള്ള പരിഹാരവും ഇവര്‍ പറയുന്നുണ്ട്. മെഡിക്കല്‍ കോളേജുകളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന ചികിത്സ വികേന്ദ്രീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

ഒപ്പം റിസ്‌ക് അലവന്‍സ് വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കോവിഡ് കാലത്ത് ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന് ഹൗസ് കീപ്പിംഗ് തൊഴിലാളികള്‍ക്ക് വരെ റിസ്‌ക് അലവന്‍സ് നല്‍കുന്നുണ്ട് ഈ സാഹചര്യത്തില്‍ തീര്‍ത്തും ന്യായമാണ് ഈ ആവശ്യം. 

കൃത്യസമയത്ത് പരീക്ഷകള്‍ നടക്കുമെന്നതിനാല്‍ പഠനകാര്യത്തില്‍ ഇവര്‍ ഉന്നയിക്കുന്ന ആവശ്യം ഗുരുതരമാണ്. സര്‍ക്കാര്‍ മുന്നേ മനസ്സിലാക്കി ചെയ്യേണ്ട കാര്യത്തില്‍ വിദ്യാര്‍ത്ഥികളായ ഡോക്ടര്‍മാരെ സമരത്തിനിറക്കി എന്നത് തന്നെ സര്‍ക്കാരിന്റെ വീഴ്ചയാണ്. 

ജോലിഭാരം ഇരട്ടിയായപ്പോഴും ഇവരുടെ സ്‌റ്റൈഫന്‍ഡ് വര്‍ദ്ധിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിലും വീവ്ച സര്‍ക്കാരിന്റെ ഭാഗത്തു തന്നെയാണ്. വര്‍ദ്ധിപ്പിക്കാം എന്ന വാഗ്ദാനം പല തവണ മുമ്പേ നല്‍കിയതാണ്. എന്നാല്‍ നടപ്പിലായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക