Image

കോട്ടയത്ത് ഇരട്ട സഹോദരങ്ങള്‍ തൂങ്ങിമരിച്ചു

ജോബിന്‍സ് Published on 02 August, 2021
കോട്ടയത്ത് ഇരട്ട സഹോദരങ്ങള്‍ തൂങ്ങിമരിച്ചു
കോട്ടയത്ത് ഇരട്ട സഹോദരങ്ങള്‍ തൂങ്ങി മരിച്ചു. കടുവാക്കുളത്താണ് സംഭവം. ഒരു വീട്ടിലെ രണ്ട് മുറികളിലായാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലെങ്കിലും സാമ്പത്തീക പ്രതിസന്ധിയാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമീക വിവരം. 

കടുവാക്കുളം സ്വദേശികളായ നിസാര്‍ (32), നാസീര്‍ (32) എന്നിവരാണ് മരിച്ചത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് നിരവധിയാളുകള്‍ക്കാണ് ജീവിതം വഴിമുട്ടി നില്‍ക്കുന്നത്. സര്‍ക്കാര്‍ സഹായം നല്‍കുകയോ ശാസ്ത്രീയമായ  രീതിയില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമമുണ്ടാവുകയോ ചെയ്തില്ലെങ്കില്‍ ഗുരുതര വിപത്തിലേയ്ക്ക് നീങ്ങുമെന്നതിന്റെ സൂചനയാണ് ഇത്തരം ആത്മഹത്യകള്‍.

റേഷനരി, കിറ്റ് എന്നിവയിലൂടെ കുടുംബങ്ങള്‍ പട്ടിണിയില്ലാതെ കടന്നു പോകുമ്പോഴും ലോണ്‍ തിരിച്ചടവ്, ചികിത്സ, വിദ്യാഭ്യാസം ഇങ്ങനെ നിരവധികാര്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാതെ നട്ടം തിരിയുകയാണ് ജനങ്ങള്‍. 

മുന്നറിയിപ്പ് (ആത്മഹത്യ ഒന്നിനും പരിഹാരമല്ല)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക