Image

പിഎസ്സിയെ പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനാക്കരുതെന്ന് പ്രതിപക്ഷം

ജോബിന്‍സ് Published on 02 August, 2021
പിഎസ്സിയെ പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനാക്കരുതെന്ന് പ്രതിപക്ഷം
കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളെ ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷ പോര്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സഭയില്‍ മുഖ്യമന്ത്രി തള്ളി. സഭ നിര്‍ത്തി വച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. 

എന്നാല്‍ കാലാവധി അവസാനിക്കുന്ന ഒരു റാങ്ക് ലിസ്റ്റും നീട്ടില്ലെന്നും എല്ലാം മൂന്നു വര്‍ഷ കാലാവധി അവസാനിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ ഒരു വര്‍ഷമാണ് കാലാവധിയെന്നും പുതിയ ലിസ്റ്റ് വന്നില്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ പോകാമെന്നും ഇതിനുമപ്പുറത്തേയ്ക്ക് നീട്ടണമെങ്കില്‍ അസാധാരണ സാഹചര്യങ്ങള്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഒന്നെങ്കില്‍ നിയമന നിരോധനം വേണം അല്ലെങ്കില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കണം. ഈ രണ്ടു സാഹചര്യങ്ങളുമില്ലാത്തതിനാല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

എന്നാല്‍ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ നിലവാരത്തിലേയ്ക്ക് പിഎസ്സിയെ താഴ്ത്തരുതെന്നും പി.എസ്സി എന്നാല്‍ പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനാക്കരുതെന്നും വിഷയം അവതരിപ്പിച്ച ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക