Image

ഡെല്‍റ്റ പ്ലസ് വേരിയന്റിനെതിരെ കോവാക്സിന്‍ ഫലപ്രദം: ഐസിഎംആര്‍ പഠനം

Published on 02 August, 2021
ഡെല്‍റ്റ പ്ലസ് വേരിയന്റിനെതിരെ കോവാക്സിന്‍ ഫലപ്രദം: ഐസിഎംആര്‍ പഠനം
ICMR നടത്തിയ  പഠനത്തില്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായി വികസിപ്പിച്ചെടുത്ത കോവാക്സിന്‍  പുതിയ കൊറോണ വേരിയന്റ് ഡെല്‍റ്റ പ്ലസില്‍ ഫലപ്രദമാണെന്ന് കണ്ടെത്തി. ഐസിഎംആറുമായി സഹകരിച്ച്‌ ഭാരത് ബയോടെക് ആണ് കൊവാക്‌സിന്‍ വികസിപ്പിക്കുന്നത്‌.

അതേസമയം, വാക്സിന് ആഗോള അംഗീകാരം നല്‍കുന്നതിനായി ബംഗ്ലാദേശില്‍ വാക്സിന്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ ഇന്ത്യ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്‌, ബംഗ്ലാദേശിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനും സര്‍ക്കാരിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.

വിദേശത്ത്, പ്രത്യേകിച്ച്‌ അയല്‍രാജ്യങ്ങളില്‍, വാക്സിന്‍ വര്‍ദ്ധിപ്പിക്കുന്നതിന്, ബംഗ്ലാദേശില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി വിദേശകാര്യ മന്ത്രാലയം ബയോടെക്നോളജി, ഭാരത് ബയോടെക് എന്നിവയുടെ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ധാക്കയിലേക്ക് അയച്ചു

ബംഗ്ലാദേശിലെ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് വിദേശകാര്യ മന്ത്രാലയം ഫണ്ടിംഗ് അനുമതിയും നേടിയിട്ടുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക