Image

ഇന്ത്യയില്‍ വാക്‌സിന് അടിയന്തര അനുമതി ; അപേക്ഷ പിന്‍വലിച്ച്‌ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

Published on 02 August, 2021
ഇന്ത്യയില്‍ വാക്‌സിന് അടിയന്തര അനുമതി ; അപേക്ഷ പിന്‍വലിച്ച്‌ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍
ബെംഗളുരു: രാജ്യത്ത് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ കോവിഡ് പ്രതിരോധ വാക്സിന് അടിയന്തര ഉപയോഗത്തിനുളള അനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ച്‌ കമ്ബനി.കൂടുതല്‍ വിശദീകരണങ്ങളൊന്നും നല്‍കാതെയാണ് അപേക്ഷ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പിന്‍വലിച്ചിരിക്കുന്നതെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത് .

തങ്ങളുടെ ജാന്‍സെന്‍ കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പഠനത്തിന് ഇന്ത്യയുടെ അനുമതി തേടിയിരുന്നതായി ഏപ്രിലില്‍ യുഎസ് കമ്ബനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അറിയിച്ചുരുന്നു. ജാന്‍സെന്‍ വാക്സിന്‍ എടുത്തവരില്‍ രക്തം കട്ടപിടിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അമേരിക്കയില്‍ ആ സമയത്ത് പരീക്ഷണം താത്‌ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു.

എന്നാല്‍ ,നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഇന്ത്യ നിയമപ്രശ്നങ്ങള്‍ ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് വാക്സിന്‍ നിര്‍മാതാക്കളുടെ പിന്മാറ്റമെന്നും വാര്‍ത്തകളുണ്ട് . വാക്സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുന്നതിനായി കഴിഞ്ഞ ആഴ്ച ഒരു സംഘത്തെ നിയോഗിച്ചിരുന്നതായി ആരോഗ്യ സഹ മന്ത്രി ഡോ.ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു.

മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഫൈസര്‍ തുടങ്ങിയ വിദേശ വാക്സിന്‍ നിര്‍മാതാക്കളുമായി ഈ സംഘം തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. നഷ്ടപരിഹാരം അടക്കമുള്ള വിഷയങ്ങള്‍ ഇവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.- മന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക