Image

ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന വിവാഹിതയായി ; വരൻ സിനിമാതാരം സാം സിബിൻ

Published on 02 August, 2021
ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന  വിവാഹിതയായി ; വരൻ സിനിമാതാരം  സാം സിബിൻ
ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്നയുടെ വിവാഹം ആർഭാടങ്ങളില്ലാതെ നടന്നു . നടൻ സാം സിബിനാണ്  വരൻ.  

 കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ബോബിയുടെയും സ്മിതയുടെയും ഏകമകൾ അന്ന ബോബി വിവാഹിതയായത്. 

ക്വീൻ, ഓർമ്മയിൽ ഒരു ശിശിരം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനാണ് സാം സിബിൻ

 വ്യവസായി എന്നതിനപ്പുറം സോഷ്യൽ മീഡിയയുടെയും താരമാണ് ബോബി ചെമ്മണ്ണൂർ. ട്രോളുകളിലും അഭിമുഖങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന ബോബി  ചെമ്മണ്ണൂരിന്റെ മകൾ അന്നയുടെ വിവാഹചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.


ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന  വിവാഹിതയായി ; വരൻ സിനിമാതാരം  സാം സിബിൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക