Image

ഡോക്ടറെ മര്‍ദിച്ച പ്രതികളെ അറസ്റ്റ് ചെയ്തില്ല; ആലപ്പുഴയില്‍ നാളെ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും

Published on 02 August, 2021
ഡോക്ടറെ മര്‍ദിച്ച പ്രതികളെ അറസ്റ്റ് ചെയ്തില്ല; ആലപ്പുഴയില്‍ നാളെ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും


ആലപ്പുഴ: ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ കൂട്ട അവധിയെടുക്കും. ഒ.പി, വാക്‌സിനേഷന്‍, സ്വാബ് ടെസ്റ്റ് അടക്കമുള്ളവയില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ പ്രധാനപ്പെട്ട താലൂക്ക് ആശുപത്രികളെ വരെ ഇത് ബാധിക്കും. ജൂലൈ 24ന് കുട്ടനാട്ടില്‍ വാക്‌സിന്‍ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ഡോക്ടര്‍ ശരത് ചന്ദ്രപ്രസാദിന് മര്‍ദനമേല്‍ക്കുന്നത്.


സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരേ നെടുമുടി പോലീസ് കേസെടുത്തിരുന്നു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ് സിപിഎം ലോക്കല്‍ സെക്രട്ടറി രഘുവരന്‍, വിശാഖ് വിജയ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. എന്നാല്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ നാളെ കൂട്ട അവധിയില്‍ പ്രവേശിക്കുന്നത്. പ്രതികളായ സിപിഎം നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ നെടുമുടി പോലീസ് അറസ്റ്റ് വെകിപ്പിക്കുന്നു എന്നാണ് കെ.ജി.എം.ഒയുടെ ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക