Image

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം: നാല് പേരെ അറസ്റ്റ് ചെയ്തു

Published on 03 August, 2021
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം: നാല് പേരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം; മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് ഡോക്ടറെ മര്ദ്ദിച്ച സംഭവത്തില് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടര് സനൂജിനാണ് മര്ദ്ദനമേറ്റത്.

ഇടതു കൈവിരലിന് പരിക്കുമായി പ്ലാമൊട്ടുകട സ്വദേശിയെ വാഹനത്തില് ഏഴോളം പേര് ചേര്ന്നു ആശുപത്രിയില് എത്തിക്കുകയായിരുന്നു. ഇവരോട് മാസ്ക് ധരിച്ച്‌ ആശുപത്രിയില് പ്രവേശിക്കാന് സെക്യൂരിറ്റി ആവശ്യപ്പെട്ടു. എന്നാലിവര് സംഘം ചേര്ന്ന് സെക്യൂരിറ്റിയോട് തട്ടിക്കയറുകയായിരുന്നു.

ബഹളം കേട്ട് അത്യാഹിത വിഭാഗത്തില് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര് പുറത്തിറങ്ങി വിവരം അന്വേഷിച്ചു. ഇതിനിടെയാണ് ഡോക്ടറെ കൈയേറ്റം ചെയ്തത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക