America

ഡാളസ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് വികാരി രാജു ദാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പാക്കു ഊഷ്മള സ്വീകരണം

പി പി ചെറിയാന്‍

Published

on

ഡാളസ് : പ്ലാനൊ സെന്റ്  പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ  പുതിയ വികാരിയായി ചുമതലയേറ്റ  വെരി:റവ.രാജു ദാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പായിക്കു ഓഗസ്‌റ്  ഒന്നു ഞായറാഴ്ച വി:കുര്‍ബ്ബാനക്കുശേഷം  ചേര്‍ന്ന സമ്മേളനത്തില്‍ ഊഷ്മള സ്വീകരണം  നല്‍കി.

സമ്മേളനത്തില്‍  റവ. ഫാ. ബിനു മാത്യു അദ്ധ്യക്ഷത വഹിച്ചു.  ഇടവക ട്രസ്റ്റി രാജു ഫിലിപ്പ് ബൊക്കെ നല്‍കി അച്ചനെ സ്വീകരിച്ചു. സെക്രട്ടറി തോമസ്സ് രാജന്‍ അച്ചന്റെ ഡാലസ്സിലെ പൂര്‍വ്വകാല സേവനങ്ങളെ അനുസ്മരിച്ചു. രാജു എം ദാനിയേല്‍ അച്ചന്‍ കോര്‍ എപ്പിസ്‌കോപ്പാ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനു ശേഷം ആദ്യമായി പ്ലാനൊ സെന്റ്  പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ വികാരിയായി നിയമിക്കപെട്ടതില്‍ അഭിമാനിക്കുന്നുവെന്നും സെക്രട്ടറി അനുമോദന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി .

പൗരോഹിത്യ പാരമ്പര്യമുള്ള വടുതല കുടുബത്തിലെ മേലേതില്‍ ശ്രീ വി ജി ദാനിയേലിന്റെയും ശ്രീമതി ചിന്നമ്മ ദാനിയേലിന്റെയും മകനായാണ് അച്ചന്റെ ജനനം. തുമ്പമണ്‍ ഏറം (മാത്തൂര്‍) സെ. ജോര്‍ജ് ഇടവകാഗം ആയ രാജു എം ദാനിയേല്‍ അഭിവന്ദ്യ ദാനിയേല്‍ മാര്‍ പീലക്സിനോസ് തിരുമേനിയില്‍ നിന്ന് 1984 ല്‍ ശെമ്മാശ പട്ടവും, അഭിവന്ദ്യ ഫീലിപ്പോസ് മാര്‍ യൗസേബിയോസ് തിരുമേനിയില്‍ നിന്നും 1986 ല്‍ കശ്ശീശ്ശ പട്ടവും സ്വീകരിച്ചു.

തുമ്പമണ്‍ ഭദ്രാസനത്തിലെ തുമ്പമണ്‍ സെ. മേരീസ് കത്തിഡ്രല്‍, ഉളനാട് സെ. ജോണ്‍സ്, കുരിലയ്യം സെ. ജോണ്‍സ്, മല്ലശ്ശേരി സെ. മേരീസ്, വയലത്തല മാര്‍ സേവേറിയോസ്, നാറാംണംമുഴി സെ. ജോര്‍ജ് എന്നി ഇടവകളില്‍ ശുശ്രുഷിച്ചു. ഉളനാട് സെ. ജോണ്‍സ് പള്ളി, വയലത്തല മാര്‍ സേവേറിയോസ് സ്ലീബാ പള്ളി എന്നി ഇടവകളുടെ വി.മൂറോന്‍ കൂദാശ സമയങ്ങളില്‍ ഇടവക വികാരി ആയിരുന്നു. തുമ്പമണ്‍ സെ.മേരീസ്, മല്ലശേരി സെ.മേരീസ് എന്നി ദേവാലയങ്ങളുടെ ഓഡിറ്റോറിയം പണി പൂര്‍ത്തീകരിച്ചു കുദാശ ചെയ്യുന്നതിന് നേതൃത്വം നല്‍കി.

ഭാഗ്യസ്മരണാര്‍ഹനായ യൗസേബിയോസ് തിരുമേനിയുടെ സെക്രട്ടറി, തുമ്പമണ്‍ ഭദ്രാസന ബാല സമാജം വൈസ് പ്രസിഡന്റ്, തുമ്പമണ്‍ ഭദ്രാസന കൗണ്‍സില്‍ അംഗം, തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗവേണിംങ്ങ് ബോര്‍ഡ് അംഗം, എം ഓ സി കോളേജസ് ഗവേണിംങ്ങ് ബോര്‍ഡ് അംഗം, തിരുവിതാംകോട് തീര്‍ത്ഥാടന കേന്ദ്രം ഭരണസമതി അംഗം തുടങ്ങി മലങ്കര സഭയുടെ വിവിധ സമതികളില്‍ പ്രവര്‍ത്തിച്ചിരുന്നു.

1995 മുതല്‍ അമേരിക്കന്‍ ഭദ്രാസനത്തില്‍ സേവനം അനുഷ്ടിക്കുന്നു. ഡാളസ് സെ. ഗ്രീഗോറീയോസ്, സെ. മേരീസ്. ചിക്കാഗോ സെന്റ് ഗ്രീഗോറിയോസ് എന്നി ഇടവകളില്‍ വികാരിയായിരുന്നു.

ഡാളസ് സെന്റ് ഗ്രീഗോറിയോസ് ഇടവകയുടെ ഓഡിറ്റോറിയം പൂര്‍ത്തീകരിച്ച്‌
 കൂദാശ ചെയ്തത് അച്ചന്‍ വികാരിയായി ഇരുന്ന സമയത്താണ്.

അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം, മലങ്കര സഭ മനേജിംങ്ങ് കമ്മറ്റി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കുടാതെ ഡാളസ് കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് പ്രസിഡന്റ്, ക്ലര്‍ജി സെക്രട്ടറി, സൗത്തവെസ്റ് ഡിയോസിഷ്യന്‍ ഫസ്റ്റ് ഫോക്കസ് ഡയറക്ടര്‍ തുടങ്ങി പല സാമുഹ്യ സാമുദായിക നേതൃ നിരയിലും അച്ചന്‍ പ്രവര്‍ത്തിക്കുന്നു.

ഭാഗ്യസ്മ്രരണാര്‍ഹനായ ദാനിയേല്‍ മാര്‍ പിലക്സിനോസ് തിരുമേനി രാജു അച്ചന്റെ പിതൃസഹോദരനും, ബാംഗ്ളൂര്‍ ഭദ്രാസന മെത്രാപ്പോലിത്താ അഭി. ഡോ. ഏബ്രഹാം മാര്‍ സെറാഫ്രിം തിരുമേനി സഹോദര പുത്രനും ആണ്.

തിരുമുറ്റം സെ.മേരീസ് ഇടവകയില്‍ പെട്ട കാട്ടുര്‍ മഠത്തിലേത്ത് എം സി മാത്യുവിന്റെ മകള്‍ സാലിയാണ് ഭാര്യ. ലിജീന്‍ ഹന്നാ, ജുവല്‍ ദാനിയേല്‍, അഖില്‍ മാത്യു എന്നിവര്‍ മക്കളും, മേപ്രാല്‍ റവ ഫാ ഷോണ്‍ പുതിയോട്ട് (യു എസ് എ) മരുമകനും, ബാബു ദാനിയേല്‍, പപ്പച്ചന്‍ ദാനിയേല്‍, ജോര്‍ജ് ദാനിയേല്‍, സൂസമ്മ എന്നിവര്‍ സഹോരങ്ങളും, മത്തായി വി തോമസ് (തമ്പി ഉഴത്തില്‍ (ചിക്കാഗോ) സഹോദരി ഭര്‍ത്താവും, റെവ ഫാ ജോണ്‍ മാത്യു (യു സ് എ) ഭാര്യ സഹോദരനുമാണെന്ന് സെക്രട്ടറി തോമസ് രാജന്‍ അനുസ്മരിച്ചു.

അജയ് ജോ (acolytes),ക്രിസ്റ്റെന്‍ മാത്യു (Sunday School, MGOCSM & Choir) അനു രാജന്‍ (MMVS) സൂസന്‍ ചുമ്മാര്‍ (OCYM) എന്നിവര്‍ കോര്‍ എപ്പിസ്‌കോപാക്കു അനുമോദനം അര്‍പ്പിച്ചു സംസാരിച്ചു.

അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ ഇടവക നല്‍കിയ സ്വീകരണത്തിനും അനുമോദനങ്ങള്‍ക്കും നന്ദി പറഞ്ഞു  ഇടവകയുടെ ആത്മീയ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. പ്രാര്‍ഥനക്കും ആശീര്‍വാദത്തിനും ശേഷം സമ്മേളനം സമാപിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇരിക്കട്ടെ ഒരു സല്യൂട്ട്! (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 8)

അതിർത്തി കടക്കാൻ കൊതിച്ചെത്തുന്ന പാവങ്ങളെ മരണത്തിന് വിട്ടുകൊടുക്കുന്നവർ

തെക്കനതിർത്തി ഭീമമായ താറുമാറിൽ? (ബി ജോൺ കുന്തറ)

ദൈവം കേൾക്കാൻ ഒരു ആത്മഗതം! (മാനസി)

മറിയക്കുട്ടി പൂതക്കരി (96) ഹൂസ്റ്റണിൽ അന്തരിച്ചു

മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ടകഥ- 5: ജോസഫ് ഏബ്രഹാം)

കാല്‍ഗറി സെന്റ് തോമസ് ദേവാലയത്തിന്റെ കൂദാശകര്‍മ്മവും, മൂന്നിന്മേല്‍ കുര്‍ബാനയും സെപ്റ്റംബര്‍ 24 ,25 തീയതികളില്‍

മലയാളചലച്ചിത്രം ' കോള്‍ഡ് കേസ് ' ന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

പ്രധാനമന്ത്രി ആണെന്ന് പറഞ്ഞാല്‍ തീര്‍ന്നേനെ!(അഭി: കാര്‍ട്ടൂണ്‍)

കേരളത്തിന്റെ ശക്തനായ പത്ര പ്രവര്‍ത്തകന് ആദരാജ്ഞലികള്‍: ഫൊക്കാന

ഗബ്രിയേലി പെറ്റിറ്റൊയുടെ മൃതദേഹം കണ്ടെത്തിയതായി എഫ്.ബി.ഐ

വാഷിംഗ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ച ട്രമ്പനുകൂല പ്രതിഷേധ റാലി പരാജയം

പിടിച്ചെടുത്തതു സ്വര്‍ണ്ണം പൂശിയ റിവോള്‍വറും, 44,000 ഡോളറും

ജേക്കബ് തോമസ് വിളയില്‍ രചിച്ച പത്രോസിന്റെ വാള്‍ (നാടകം) പ്രശസ്ത കവി റോസ് മേരി പ്രകാശനം ചെയ്തു

നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം സെപ്റ്റംബര്‍ 19 സേവികാസംഘദിനമായി ആചരിച്ചു

തൊടുപുഴ, മൂവാറ്റപുഴ, കോതമംഗലം ഏരിയാ ചുറ്റുവട്ടം അമേരിക്കന്‍ പ്രവാസി പരിചയസംഗമം 25-ന്

ട്രൈസ്റ്റേറ്റ് കേരളാ ഫോറം മീഡിയാ മാഗ്‌നേറ്റ് അവാര്‍ഡ് ഡാന്‍ ക്വയായ്ക്ക്

ഫാ. ജേക്കബ് വടക്കേക്കുടി (91) അന്തരിച്ചു

യുഎസ്എ എഴുത്തുകൂട്ടം: ഓൺലൈൻ മാധ്യമങ്ങളിൽ എഡിറ്ററുടെ അഭാവമെന്ന് ജോസ് പനച്ചിപ്പുറം

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഇന്ത്യ പ്രസ് ക്ലബ് മികച്ച സംഘടനാ നേതാവിന്/ചാരിറ്റി പ്രവർത്തകന് അവാര്‍ഡ് നല്‍കുന്നു

മതതീവ്രവാദം ശരിയല്ലെന്ന് ജോസഫ് സാർ; ക്രിസ്ത്യാനികൾ മിതത്വം പാലിക്കണം 

എന്നെ ഞെട്ടിച്ച മരുമകളുടെ തീരുമാനം (മേരി മാത്യു)

മദര്‍ തെരേസ അവാര്‍ഡ് സീമ ജി. നായര്‍ക്ക്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൊവ്വാഴ്ച സമ്മാനിക്കും

തളര്‍ച്ചയിലും തളരാത്ത ഗ്രൂപ്പ് പോര് (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)

അനുമതിയില്ലാതെ മകളുടെ മുടി മുറിച്ച സ്കൂൾ അധികൃതർ ഒരു മില്യൻ നഷ്ടപരിഹാരം നൽകണം

പി.എം.എഫ് നോർത്ത് അമേരിക്ക റീജിയൻ വിദ്യാഭ്യാസ സഹായ പദ്ധതി തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി ശ്രീ പി രാജൻ നിർവഹിച്ചു

യുഎന്നിൽ ബാലാവകാശ ശബ്ദമായി എയ്‌മിലിൻ തോമസ്

മാത്യു ജോസഫ് (പാപ്പച്ചന്‍, 92) അന്തരിച്ചു

പാലാ ബിഷപ്പ് പറഞ്ഞത് ശരിയോ?  (നിങ്ങളുടെ അഭിപ്രായം എഴുതുക)

View More