മനുഷ്യശരീരത്തിലെ രക്തത്തില്‍ അയണിന്റെ കുറവുണ്ടാകുമ്പോഴാണ് വിളര്‍ച്ച
അനുഭവപ്പെടുന്നത്. സാധാരണയായി ഗര്‍ഭവതികളായ സ്ത്രീകളിലും കുട്ടികളിലുമാണ്
വിളര്‍ച്ച കൂടുതലായി കാണപ്പെടുന്നത്.
ബീറ്റ് റൂട്ടും ഇലക്കറികളും
ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ബീറ്റ് റൂട്ട് രക്തം ഉണ്ടാകാന്‍
മാത്രമല്ല, രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു.
കുട്ടികള്‍ക്ക് 7
11മി.ഗ്രാമും 19നും 50നും ഇടക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് 18മി.ഗ്രാമും അയേണ്‍
ഒരു ദിവസം ആവശ്യമാണ്. ചില പച്ചക്കറികളും മറ്റും ദൈനംദിന ഭക്ഷണത്തില്‍
ഉള്പെടുത്തുന്നതിലൂടെ അയേണിന്റെ കുറവ് പരിഹരിക്കാന്‍ കഴിയും. ചീര, ക്യാബേജ്,
ബ്രൊക്കൊളി, സെലറി, കോളിഫ്ളവര്‍, ലെറ്റൂസ് എന്നിവ ഈ ഗണത്തില്‍
പെടുന്നവയാണ്.
ഉലുവ, ഈന്തപ്പഴം, ബദാം, കക്കയിറച്ചി, ഉരുളക്കിഴങ്ങ്,
അത്തിപ്പഴം, ഉണക്കമുന്തിരി, ഈത്തപ്പഴം എന്നിവ ഇരുമ്പിന്റെ മുഖ്യ ഉറവിടങ്ങളാണ്.
ആപ്പിള്‍, മുന്തിരി, തണ്ണിമത്തന് തുടങ്ങിയ പഴവര്‍ഗ്ഗങ്ങളും അയണിന്റെ കുറവ്
പരിഹരിക്കും.