Image

വാർഷിക ചടങ്ങിൽ പങ്കെടുക്കാതെ ബൈഡന്റെ അഫ്ഗാൻ സേനാ പിന്മാറ്റത്തെ വിമർശിച്ച് ട്രംപ്

പി.പി.ചെറിയാൻ Published on 12 September, 2021
വാർഷിക ചടങ്ങിൽ പങ്കെടുക്കാതെ ബൈഡന്റെ അഫ്ഗാൻ സേനാ പിന്മാറ്റത്തെ വിമർശിച്ച് ട്രംപ്
ന്യൂയോർക്ക്:- അമേരിക്കൻ ജനതയെ നടുക്കിയ സെപ്റ്റംബർ 11 - ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷിക ചടങ്ങിൽ പങ്കെടുക്കാതെ ബൈഡന്റെ അഫ്ഗാൻ സേനാ പിന്മാറ്റ തീരുമാനത്തെ വിമർശിച്ച് ട്രംപ്.
മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റണും ബറാക് ഒബാമയും പ്രസിഡന്റ് ജോ ബൈഡനം ന്യൂയോർക്ക് മൻഹാട്ടണിൽ ശനിയാഴ്ച നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുത്തപ്പോൾ പ്രസിഡന്റ് ട്രംപ് ന്യൂയോർക്കിലുണ്ടായിട്ടും ചടങ്ങിൽ നിന്നും വിട്ടു നിന്നത് ശ്രദ്ധേയമായി.
മാൻഹാട്ടണിലെ ട്രംപ് ടവറിൽ നിന്നും ചില ബ്ലോക്കുകൾ ദൂരെ 17th പോലീസ് പ്രിസൺ, ഫയർ സ്റ്റേഷൻ ഓഫീസർമാരെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ബൈഡന്റെ അഫ്ഗാൻ സേനാ പിന്മാറ്റ തീരുമാനത്തെ ട്രംപ് നിശിതമായി വിമർശിച്ചത്.
2024-ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈറ്റ് ഹൗസിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് പ്രസിഡന്റ് ഓഫീസർമാരുടെ അഭിപ്രായം ആരാഞ്ഞു. ന്യൂയോർക്ക് മേയറായി മൽസരിക്കണമോ എന്നും ട്രംപ് ചോദിച്ചു. അതായിരിക്കും പ്രതിയോഗികൾക്ക് സന്തോഷം നൽകുക എന്നും ട്രംപ് പറഞ്ഞു.
മുൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ളിയു ബുഷും പെൻസിൽവാനിയയിൽ ചേർന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. കാപ്പിറ്റോൾ ലക്ഷ്യമാക്കി പറന്ന വിമാനത്തിലെ യാത്രക്കാരുടെ സമയോചിത ഇടപെടൽ വൈറ്റ് ഹൗസ് ആക്രമണം പരാജയപ്പെടുത്തിയെങ്കിലും വിമാനം തകർന്നു വീണ് യാത്രക്കാരെല്ലാം കൊല്ലപ്പെട്ടിരുന്നു. അവരുടെ ധീരതയെ ബുഷ് അനുസ്മരിക്കുകയും കുടുംബാംഗങ്ങളോടെല്ലാം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു
വാർഷിക ചടങ്ങിൽ പങ്കെടുക്കാതെ ബൈഡന്റെ അഫ്ഗാൻ സേനാ പിന്മാറ്റത്തെ വിമർശിച്ച് ട്രംപ്
Join WhatsApp News
JACOB 2021-09-12 12:21:13
9/11 നടന്നത് ഒരു ഡെമോളിഷൻ കമ്പനി കെട്ടിടം പൊളിക്കുന്നതായി വിചാരിച്ചാൽ, ഉള്ള മീഡിയകൾ വെറുതെ പെരുപ്പിച്ചു കാണിക്കാതിരുന്നാൽ ഇതൊരു സാധാരണ സംഭവം ആണെന്നേ തോന്നു. ഇതുപോലെ തന്നെയാണ് 01/06 ലെ സംഭവും ഒരു സാധാരണ ക്യാപിറ്റൽ വിസിറ്റ് ആയി വിചാരിച്ചാൽ, ഉള്ള മീഡിയകൾ വെറുതെ പെരുപ്പിച്ചു കാണിക്കാതിരുന്നാൽ ഇതൊരു സാധാരണ സംഭവം ആണെന്ന് മാത്രമേ തോന്നൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക