Gulf

എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ഥാടനം ഒക്ടോബര്‍ രണ്ടിന്

Published

onഎയ്ല്‍സ്ഫോര്‍ഡ്: ഇംഗ്ലണ്ടിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ എയ്ല്‍സ്ഫോര്‍ഡ് പ്രയറിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള മരിയന്‍ തീര്‍ഥാടനം ഒക്ടോബര്‍ 2 നു (ശനി) നടക്കും.

രൂപതാ സമൂഹം ഒരുമിച്ചു പരിശുദ്ധ അമ്മയുടെ സംരക്ഷണം പ്രാര്‍ത്ഥിക്കുകയും ദൈവിക അഭിഷേകം സ്വീകരിക്കുകയും ചെയ്യുന്ന ഭക്തിസാന്ദ്രമായ ഈ തിരുനാളില്‍ സംബന്ധിക്കുവാന്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികളാണ് ഇവിടെയെത്തുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തീര്‍ഥാടനത്തിനു നേതൃത്വം നല്‍കും.

1251 ല്‍ വിശുദ്ധ സൈമണ്‍ സ്റ്റോക്കിനു പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട്, തന്റെ സംരക്ഷണത്തിന്റെ അടയാളമായ വെന്തിങ്ങ (ഉത്തരീയം) വിശുദ്ധനു നല്‍കിയത് എയ്ല്‍സ്ഫോഡില്‍ വച്ചാണ്. വെന്തിങ്ങ ധരിക്കുന്ന സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. വിശുദ്ധ സൈമണ്‍ സ്റ്റോക്കിന്റെ ഭൗതികാവശിഷ്ടം സൂക്ഷിക്കപ്പെട്ടിരിക്കുന്നത് എയ്ല്‍സ്ഫോര്‍ഡിലെ റെലിക് ചാപ്പലിലാണ്. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചെത്തുന്ന നാനാജാതി മതസ്ഥരുടെ ആശാകേന്ദ്രംകൂടിയാണ് ഈ പുണ്യഭൂമി.

ഒക്ടോബര്‍ 2നു ഉച്ചക്ക് 12 നു കര്‍മലമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ജപമാലരാമത്തിലൂടെ നടത്തുന്ന ജപമാലയോടുകൂടി തീര്‍ഥാടന പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്നു ഒരു മണിക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുനള്‍ പ്രദക്ഷിണം നടക്കും. സമാപനശീര്‍വാദത്തിനു ശേഷം വൈകുന്നേരം നാലിന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.


രൂപതയിലെവിവിധ മിഷനുകളില്‍ നിന്നും ഇടവകകളില്‍ നിന്നുമുള്ള വൈദികര്‍, സന്യാസിനികള്‍, റീജണല്‍ കമ്മിറ്റി അംഗങ്ങള്‍, അല്മായര്‍ തുടങ്ങിയവര്‍ തിരുനാളിനു നേതൃത്വം നല്‍കും.

തിരുനാളിനോടനുബന്ധിച്ച് നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും കഴുന്ന്, മുടി, അടിമ എന്നിവ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുനാള്‍ പ്രസുദേന്തിമാരാകാന്‍ ആഗ്രഹമുള്ളവര്‍ തിരുനാള്‍ കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ്. തീര്‍ഥാടന ഒരുക്കത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 23 (വ്യാഴം) മുതല്‍ എല്ലാ ദിവസവും വൈകിട്ട് 6 മുതല്‍ 7 വരെ ഓണ്‍ലൈനില്‍ പ്രത്യക പ്രാര്‍ത്ഥനയും വചന ശുശ്രൂഷയും ക്രമീകരിച്ചതായി രൂപത കേന്ദ്രത്തില്‍ നിന്നും അറിയിച്ചു.

മഹാമാരിയുടെയും പ്രതിസന്ധികളുടെയും ഈ കാലത്ത് തിരുനാളില്‍ സംബന്ധിച്ച് പരിശുദ്ധ അമ്മയുടെ സംരക്ഷണം പ്രത്യേകമായി ലഭിക്കുവാനും ദൈവാനുഗ്രഹം പ്രാപിക്കുവാനും ഏവരെയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സ്വാഗതം ചെയ്തു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്വിറ്റ്സര്‍ലന്‍ഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി

അയര്‍ലന്‍ഡ് മാതൃവേദിക്ക് നാഷണല്‍ അഡ്‌ഹോക് എക്‌സിക്യൂട്ടീവ് കമ്മിറ്റി

ഇന്ത്യക്കാരുടെ റിയല്‍ എസ്റ്റേറ്റ് ആസ്തി, ബാങ്ക് അക്കൗണ്ട് വിവരം ഈ മാസം സ്വിറ്റ്‌സര്‍ലന്‍ഡ് കൈമാറും

കുടിയേറ്റക്കാരില്‍ കണ്ണുംനട്ട് ജര്‍മനി; പ്രതിവര്‍ഷം വേണ്ടത് നാലു ലക്ഷത്തോളം തൊഴിലാളികളെ

യുക്മ 'ഓണവസന്തം:2021' സെപ്റ്റംബര്‍ 26 ന്

ബോള്‍ട്ടണ്‍ സെന്റ് ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ കന്യാമറിയത്തിന്റെ ജനന തിരുനാള്‍

അയര്‍ക്കുന്നം-മറ്റക്കര സംഗമം പ്രൗഢോജ്ജ്വലം

ഞായറാഴ്ച സംഗീതമയമാക്കാന്‍ പത്തു കുട്ടികള്‍ എത്തുന്നു

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ സിഎസ്എസ്എയുടെ പുതിയ സബ്കമ്മറ്റി രൂപീകൃതമായി

വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച്ചിന് പുതിയ അല്‍മായ നേതൃത്വം

ചേന്നാട് സ്വദേശി ആഴാത്ത് ഷാജി മാത്യൂസ് ഓസ്ട്രിയയില്‍ നിര്യാതനായി

ഏലിക്കുട്ടി ജോസഫ് നിര്യാതയായി

ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി കൊണ്ടാടി

സമീക്ഷ പൂള്‍ ബ്രാഞ്ചിന് പുതു നേതൃത്വം

അഫ്ഗാനില്‍ ഒരു കോടി കുട്ടികള്‍ക്ക് സഹായം ആവശ്യമുള്ളതായി യൂനിസെഫ്

പതിനൊന്നാമത് കനേഡിയന്‍ നെഹ്‌റു ട്രോഫി മത്സരം സമാപിച്ചു; ഗ്ലാഡിറ്റേഴ്‌സ് ചുണ്ടന് ഒന്നാംസ്ഥാനം

ലീബെ സംഗീത ആല്‍ബം റീലീസ് ചെയ്തു

ജര്‍മനിയുടെ കാബൂള്‍ ഒഴിപ്പിക്കല്‍ എത്രയും വേഗം അവസാനിപ്പിക്കുമെന്ന് മെര്‍ക്കല്‍

യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോബര്‍ 15,16,17 തീയതികളില്‍

അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണറായി മലയാളിയായ ജിനിഷ് രാജനെ നിയമിച്ചു

ജര്‍മനിയില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഓണാഘോഷം ഓഗസ്റ്റ് 20 ന്

'തുയിലുണര്‍ത്തും' തരംഗമായി ഓണപ്പാട്ട് മനം നിറയ്ക്കും

സമീക്ഷ യുകെയുടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചു

സെപ്റ്റംബര്‍മാസ രണ്ടാം കണ്‍വന്‍ഷനായി ബര്‍മിംഗ്ഹാം ബെഥേല്‍ സെന്റര്‍ ഒരുങ്ങുന്നു

കൊച്ചി ലണ്ടന്‍ വിമാനസര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസമാക്കി

അയര്‍ലന്‍ഡില്‍ പിതൃവേദി നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍വന്നു

യുവധാര മാള്‍ട്ടയ്ക്ക് പുതു നേതൃത്വം

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍

എ ലെവല്‍ പരിക്ഷയില്‍ അഭിമാന നേട്ടം കൈവരിച്ച് മലയാളി വിദ്യാര്‍ഥി

നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍: യുവധാര മാള്‍ട്ട ഇന്ത്യന്‍ അംബാസഡര്‍ക്ക് നിവേദനം നല്‍കി

View More