വി.ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ട് നോമ്പ്, ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് പള്ളിയില്‍ സമാപിച്ചു. പെരുന്നാള്‍ സമാപനത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ.കെ.കുറിയാക്കോസ് വി.കുര്‍ബ്ബാനയ്ക്കും പ്രഭാഷണത്തിനും നേതൃത്വം നല്കി. വികാരി ഫാ.ജോണ്‍ തോമസും സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ് പള്ളിയുടെ സഹവികാരി ഫാ.ബോബി വറുഗീസും സഹകാര്‍മ്മികരായിരുന്നു. ഇടവകയുടെ സ്ഥാപക വികാരി വെരി.റവ.റ്റി.എം.സഖറിയാ കോര്‍ എപ്പിസ്ക്കോപ്പാ, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്കി.
ഇടവകയുടെ ട്രഷറര്‍ ഗീവറുഗീസ് ജേക്കബ്, സെക്രട്ടറി മോന്‍സി മാണി, വറുഗീസ് വറുഗീസ്, തോമസ് ഇടിചാണ്ടി തുടങ്ങിയവര്‍ കോവിഡ് റിസ്ട്രിക്ഷനില് നേര്‍ച്ച വിളമ്പു നടത്തുവാന്‍ നേതൃത്വം നല്കി.
പെരുന്നാളിനു മുമ്പുള്ള ഏഴ് ദിവസങ്ങളില്‍ വികാരി ഫാ.ജോണ്‍ തോമസിനെ കൂടാതെ ഫാ.സെറാ പോള്‍, ഫാ.ഐസക് പ്രകാശ്, ലിസാമ്മ തോംസണ്‍, ഫാ.ഗീവറുഗീസ് മാത്യു തുടങ്ങിയവര്‍ ധ്യാനത്തിനു നേതൃത്വം നല്കി. പ്രശസ്തമായ രീതിയില്‍ ഗ്രാജുവേറ്റ് ചെയ്യപ്പെട്ട ഇടവകാംഗങ്ങളെ ആദരിച്ച് സമ്മാനങ്ങള്‍ നല്‍കുകയും ഫാ.ഗീവറുഗീസ് മാത്യു അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.