Image

ഇഡിയ്ക്ക് മുന്നില്‍ മുഈന്‍ അലി ഇന്ന് ഹാജരാകില്ല

ജോബിന്‍സ് Published on 17 September, 2021
ഇഡിയ്ക്ക് മുന്നില്‍ മുഈന്‍ അലി ഇന്ന് ഹാജരാകില്ല
ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുയീന്‍ അലി തങ്ങള്‍ ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല. അസൗകര്യമുണ്ടെന്ന് ഇഡിയെ അറിയിച്ചതായാണ് വിവരം. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മുയീന്‍ അലി തങ്ങള്‍. 

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈന്‍ അലി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് സാമ്പത്തിക ക്രമക്കേട് നടന്നതെന്നും കുഞ്ഞാലിക്കുട്ടി നിയേഗ്ച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്റെ കഴിവു കേടാണ് ചന്ദ്രിക പ്രതിസന്ധിയിലാകാന്‍ കാരണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ ആരോപണവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയെയാണ് ഇഡി ചോദ്യം ചെയ്യേണ്ടതെന്നും മുയീന്‍ അലി പറഞ്ഞിരുന്നു. കേസില്‍ ഇന്നലെ ഇഡി കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക