VARTHA

കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ പൂര്‍ണ്ണതോതില്‍ തുടങ്ങുന്നു

Published

on

കൊച്ചി: പൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആര്‍.ടി.സി. ഇതുവരെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം എടുത്തു കളഞ്ഞു. പരമാവധി സര്‍വീസുകള്‍ നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജീവനക്കാരോടും ഷെഡ്യൂള്‍ പ്രകാരം ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചു. പഞ്ചിങ് അനുസരിച്ച് ഇനി ശമ്പളം കണക്കാക്കിയാല്‍ മതിയെന്നുള്ള നിര്‍ദേശവും മാനേജ്‌മെന്റ് നല്‍കിയിട്ടുണ്ട്.

ജീവനക്കാരുടേതല്ലാത്ത കാരണത്താല്‍ ഡ്യൂട്ടി മുടങ്ങിയാല്‍ മാത്രം ഇനി സ്റ്റാന്‍ഡ് ബൈ നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. ഇത്തരത്തില്‍ സ്റ്റാന്‍ഡ് ബൈ ഡ്യൂട്ടി ലഭിച്ചാലും ജീവനക്കാര്‍ക്ക് കറങ്ങി നടക്കാനാകില്ല. ഇവര്‍ ഡിപ്പോയിലെ തന്നെ വിശ്രമ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡപ്രകാരം വിശ്രമിക്കണം.

മുമ്പ് അയ്യായിരത്തിനു മുകളില്‍ കെ.എസ്.ആര്‍.ടി.സി. ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്.

കോവിഡ് കാലത്ത് സര്‍വീസ് കാര്യമായി കുറഞ്ഞു. ടിക്കറ്റിതര വരുമാനം കൂട്ടാന്‍ ചില വഴികളും കണ്ടെത്തിയെങ്കിലും സര്‍ക്കാരിന്റെ സഹായത്തോടെയാണ് കെ.എസ്.ആര്‍.ടി.സി. പിടിച്ചു നിന്നത്.

6204 ബസുകളാണ് കെ.എസ്.ആര്‍.ടി.സി.ക്ക് ആകെയുള്ളത്. ഈ വര്‍ഷം ആദ്യം 4425 ബസുകള്‍ സര്‍വീസ് നടത്തുകയും വരുമാനം 100 കോടിയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. പിന്നീടുള്ള മാസങ്ങളിലും മികച്ച വരുമാനം ലഭിച്ചു. എന്നാല്‍ വീണ്ടും കോവിഡും ലോക്ഡൗണുമെല്ലാം എത്തിയതോടെ കോര്‍പ്പറേഷന്‍ കിതച്ചു.

ഇതോടെ സര്‍വീസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയായിരുന്നു.

കഴിഞ്ഞ മാസം വരെ മൂവായിരം ബസുകള്‍ മാത്രമേ സര്‍വ്വീസ് നടത്താന്‍ കഴിഞ്ഞുള്ളൂ.

കോവിഡിന് മുന്‍പുണ്ടായിരുന്ന പോലെ പ്രതിമാസം 180 കോടി രൂപയുടെ വരുമാനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് കോര്‍പ്പറേഷന്റെ ഇടപെടല്‍.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയിലെത്തി, തുറക്കലിനു മുന്നോടിയായുള്ള ആദ്യ അറിയിപ്പ്

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്, 65 മരണം

ബ്രിട്ടനില്‍ വീണ്ടും കോവിഡ് കുതിച്ചുയരുന്നു, പ്രതിദിനം അമ്പതിനായിരത്തിലേറെ രോഗികള്‍

മാര്‍പാപ്പയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

അമിത് ഷായുടെ സന്ദര്‍ശനം,കശ്മീര്‍ കനത്ത സുരക്ഷാവലയത്തില്‍

വരന്‍ ഉക്രൈനില്‍, വധു കേരളത്തിലും; സംസ്ഥാനത്ത് ഡിജിറ്റല്‍ സംവിധാനത്തിലൂടെയുള്ള ആദ്യ വിവാഹം നടന്നു

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: 80:20 അനുപാതം റദ്ദാക്കിയതിനെതിരെ കേരളം സുപ്രീം കോടതിയില്‍

പാലക്കാട് നഗരത്തില്‍ സ്‌കൂട്ടര്‍ യാത്രികന്റെ അഭ്യാസം; പോലിസ് കേസെടുത്തു

ഭൂമിവില്പനയിലെ കള്ളപ്പണഇടപാടിൽ ED അന്വേഷണം സ്വാഗതാർഹം സഭാ സുതാര്യസമിതി

മാരക മയക്കുമരുന്നുമായി യുവതി ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നു

കുഞ്ഞിനെ കൊടുത്തത് അനുപമയുടെ അറിവോടെ; ഭര്‍ത്താവ് അജിത്തിന്റെ ആദ്യഭാര്യ നസിയ

എസ്.എഫ്.ഐ വനിതാ പ്രവര്‍ത്തകരെ കടന്നുപിടിച്ചു, അസഭ്യം പറഞ്ഞു; 7 എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മോന്‍സന്‍ അതിഥികളുടെ കിടപ്പുമുറികളിലും ഒളികാമറ വച്ചു

കാര്‍ഷിക നയങ്ങളില്‍ മാറ്റം വേണം'; കര്‍ഷകന്‍ നെല്ല്​ കൂട്ടിയിട്ട്​ കത്തിക്കുന്ന വീഡിയോ പങ്കുവെച്ച്‌​ വരുണ്‍ ഗാന്ധി

സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനും ഇഷ്ടഭക്ഷണത്തിനുമായി 26കാരിയായ ഭാര്യയെ 17കാരന്‍ 55കാരന് വിറ്റു!

മെക്‌സികോയിലെ ഹോട്ടലില്‍ വെടിവെപ്പ്: മരിച്ചവരില്‍ ഇന്ത്യക്കാരിയും

തൃശൂരില്‍ മഴ കനത്തു; പരിയാരത്ത് 15 വീടുകളില്‍ വെള്ളംകയറി

വിജയരാഘവന്‍ പിണറായിയുടെ രാജസദസിലെ ആസ്ഥാന വിദൂഷകന്‍: വി.ഡി.സതീശന്‍

ഓൺലൈനിൽ ബുക്ക് ചെയ്തത് ആപ്പിൾ ഐ ഫോൺ; കിട്ടിയത് സോപ്പ്പെട്ടി Y പോലീസ് ഇടപെടലിൽ പണം തിരികെ കിട്ടി

കുഞ്ഞിനായി അനുപമ പ്രത്യക്ഷ സമരത്തിലേക്ക്; ശനിയാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം

ലഖിംപുര്‍: കേന്ദ്രമന്ത്രിയുടെ മകന്റെ കസ്റ്റഡി നീട്ടി; അന്വേഷണസംഘം മേധാവിയെ മാറ്റി യുപി സര്‍ക്കാര്‍

അനുപമയുടെ കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റിലും തിരിമറി; അച്ഛന്റെ പേരും വിലാസവും തെറ്റായി നല്‍കി

പ്രതിഷേധം ഫലംകണ്ടു; സുധ ചന്ദ്രനോട് മാപ്പ് പറഞ്ഞ് സിഐഎസ്എഫ്

സില്‍വര്‍ ലൈന്‍ പദ്ധതി: 33,700 കോടിയുടെ വായ്പാ ബാധ്യത കേരളം ഒറ്റയ്ക്ക് ഏറ്റെടുക്കണമെന്ന് കേന്ദ്രം

താന്‍ ആര്യന് മയക്കുമരുന്ന് നല്‍കിയിട്ടില്ലെന്ന് നടി അനന്യ

കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 99 മരണം

പി.കെ ശശി മണ്ണാര്‍ക്കാട്ടെ പാണക്കാട്ട് തങ്ങള്‍; ലീഗില്‍ നിന്ന് രാജിവച്ച വനിതാ ലീഗ് നേതാവ്

പാത്രം കൊട്ടിയപ്പോഴും ദീപം തെളിയിച്ചപ്പോഴും ഇന്ത്യയുടെ ഐക്യമാണ് വെളിപ്പെട്ടതെന്ന് മോദി

View More