Image

സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ഐഎസ്‌ ശ്രമിക്കുന്നതായി മുന്നറിയിപ്പ്

Published on 18 September, 2021
സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ഐഎസ്‌   ശ്രമിക്കുന്നതായി മുന്നറിയിപ്പ്
ന്യൂഡല്‍ഹി :  ഇന്ത്യയില്‍ സമൂഹ മാധ്യമങ്ങളിലൂടെ ആശയപ്രചാരണം നടത്തി വേരുറപ്പിക്കാന്‍ ഭീകര സംഘടനയായ ഐഎസ് ശ്രമിക്കുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഐഎസുമായുള്ള ബന്ധത്തിന്റെ പേരില്‍ മലയാളികളായ മുഹമ്മദ് അമീന്‍, മുഷബ് അന്‍വര്‍, റഹീസ് റഷീദ് എന്നിവരടക്കം 168 പേരെ 37 കേസുകളിലായി എന്‍ഐഎ ഇതുവരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഓണ്‍ലൈന്‍ വഴി ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച്‌ വിവരം ലഭിച്ചത്.

ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവ വഴിയുള്ള ആശയപ്രചാരണത്തിലൂടെ യുവാക്കളെയാണു പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഐഎസ് ആശയങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരുമായി രഹസ്യ ബന്ധം സ്ഥാപിക്കുകയാണ് അടുത്ത പടി. തീവ്രമായ ആശയങ്ങള്‍ പിന്നാലെ പങ്കുവയ്ക്കും. തുടര്‍ന്ന് ഇവരെ ഉള്‍പ്പെടുത്തി പ്രാദേശിക തലത്തില്‍ ചെറുസംഘങ്ങള്‍ക്കു രൂപം നല്‍കുകയും ചെയ്യും.

ഇത്തരത്തില്‍ സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കാനും ഉപയോഗിക്കാനും ഇവര്‍ക്കു പരിശീലനം ലഭ്യമാക്കുന്നുണ്ടെന്നും എന്‍ഐഎ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക