Image

തലൈവി സ്റ്റൈലില്‍ താരമായി പ്രയാഗ; സൈമ വേദിയില്‍ വേറിട്ട ലുക്കുമായി പ്രയാഗ മാര്‍ട്ടിന്‍

Published on 20 September, 2021
 തലൈവി സ്റ്റൈലില്‍ താരമായി പ്രയാഗ; സൈമ വേദിയില്‍ വേറിട്ട ലുക്കുമായി പ്രയാഗ മാര്‍ട്ടിന്‍

തമിഴ് ചിത്രമായ പിസാസ് എന്ന സിനിമയിലൂടെ നായികാ വേഷത്തിലെത്തിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. തുടര്‍ന്ന് ഉണ്ണി മുകുന്ദന്‍ നായകനായ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കും എത്തി.  ഇപ്പോഴിതാ പ്രയാഗയുടെ ഒരു വേറിട്ട ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 2019 സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സില്‍ (സൈമ) തലൈവി സ്റ്റൈലില്‍ താരമായി പ്രയാഗ.

ഹൈദരാബാദില്‍ വെച്ചു നടന്ന  സൈമ അവാര്‍ഡ് നിശയിലാണ് പ്രയാഗ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിപ്പിക്കുന്ന വേഷത്തില്‍ ചടങ്ങിനെത്തിയത്. ചുവപ്പും കറുപ്പും കരകളുള്ള വെള്ളനിറത്തിലുള്ള സാരിയായിരുന്നു പ്രയാഗയുടെ വേഷം.  ഞെറ്റിയില്‍ ചുവപ്പുനിറത്തിലുള്ള വട്ടപ്പൊട്ടും കുത്തിയാണ് പ്രയാഗ റെഡ് കാര്‍പ്പറ്റില്‍ എത്തിയത്. സൈമയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രയാഗയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ചടങ്ങില്‍  നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, റോഷന്‍ മാത്യൂ, അന്ന ബെന്‍, പേളി മാണി, ഗോവിന്ദ് പത്മസൂര്യ, പൂര്‍ണിമ ഇന്ദ്രജിത്,  സാനിയ ഇയ്യപ്പന്‍, നിക്കി ഗല്‍റാണി, അമൃത സുരേഷ്, പ്രാര്‍ത്ഥന ഇന്ദ്രജിത്   തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക